പുള്ളിപ്പുലി
പുള്ളിപ്പുലി[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. pardus
|
Binomial name | |
Panthera pardus Linnaeus, 1758
| |
മാർജ്ജാരകുടുംബത്തിലെ(Felidae) വലിയ പൂച്ചകൾ ലെ (big cats) ഏറ്റവും ചെറിയതാണ് പുള്ളിപ്പുലി (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.
ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോചൈന, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം ഐ യു സി എൻ പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.
മാർജ്ജാര കുടുബത്തിലെ മറ്റംഗങ്ങളുമായി തട്ടിച്ചു നോക്കിയാൽ പുള്ളിപ്പുലിക്ക് താരതമ്യേന കുറിയകാലുകളും വലിയതലയോടു കൂടിയ നീണ്ട ശരീരവും ഉണ്ടെന്നു കാണാം. ജാഗ്വറുമായി കാഴ്ചക്ക് സാമ്യം തോന്നുമെങ്കിലും പുലികൾ ജാഗ്വറുകളേക്കാൾ ചെറുതും ഒതുങ്ങിയ ശരീരം ഉള്ളവയുമാണ്. രണ്ടു വർഗ്ഗത്തിനും ശരീരത്തിൽ പുള്ളികൾ ഉണ്ട്, പുലിയുടെ പുള്ളികൾ ജാഗ്വറിന്റേതിനേക്കാൾ ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്. ജാഗ്വറുകളുടെ പുള്ളിക്ക് നടുവിൽ കാണപ്പെടുന്ന പാട് പുലിയുടെ പുള്ളീകളിൽ ഇല്ല.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അവസരോചിതമായി ഇരപിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളിൽ കയറാനുള്ള കഴിവും, പ്രശസ്തമായ ഗൂഡനീക്കങ്ങളും എല്ലാം ഒത്തിണങ്ങിയതു കൊണ്ട് പുലികൾ മറ്റു വലിയപൂച്ചകളെ അപേക്ഷിച്ച് വിജയകരമായി നിലനിൽക്കുന്നു.
ഭക്ഷണം
[തിരുത്തുക]ചെറിയ മൃഗങ്ങളും പക്ഷികളുമാണ് ഭക്ഷണം. എന്നാൽ കൂട്ടം ചേർന്ന് സീബ്ര പോലുള്ള വലിയ മൃഗങ്ങളേയും വേട്ടയാടാറുണ്ട്.[3]
പ്രജനനം
[തിരുത്തുക]91-95 ദിവസമാണ് ഗർഭകാലം. 2-4 കുഞ്ഞുങ്ങളേ പ്രസവിക്കുന്നു. രണ്ടു വയസ്സുവരെയെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുകയുള്ളു.[3]
വംശചരിത്രവും പരിണാമവും
[തിരുത്തുക]പുള്ളിപ്പുലി ഉൾപ്പെട്ട പാന്തറ ജനുസ്സിന്റെ പരിണാമം ഇപ്പോളും തർക്കവിധേയമായ ഒരു വിഷയമാണ്. കൂടാതെ നാലു വർഗ്ഗങ്ങളുടെയും തമ്മിലുള്ള ബന്ധവും ക്ലൗഡഡ് പുലി, മഞ്ഞുപുലി എന്നിവക്ക് പാന്തറ ജനുസ്സുമായുള്ള ബന്ധവും തർക്കാതീതമല്ല. മാർജ്ജാരകുടുംബം വഴിപിരിയുന്നത് 11 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും സിംഹം, കടുവ, പുലി, ജാഗ്വർ, മേഘപ്പുലി, ഹിമപ്പുലി എന്നിവയുടെ പൊതുവായ പൂർവികർ ജീവിച്ചിരുന്നത് 6.37 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും വിശ്വസിക്കപ്പെടുന്നു.[4]
പാന്തറ ജനുസ്സ് ഏഷ്യയിൽ ഉരുത്തിരിഞ്ഞതും പിന്നീട് ആഫ്രിക്കയിലേക്ക് പുലികളുടെയും മറ്റ് മാർജ്ജാരകുടുബാംഗങ്ങളുടെയും പൂർവികർ കുടിയേറ്റം നടത്തിയതാണെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു. ഇന്നുള്ള തരം പുലികൾ ആഫ്രിക്കയിൽ 470,000–825,000 വർഷങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞവയാണ്. ഇവ 170,000–300,000 വർഷം മുൻപ് വരെയുള്ള കാലഘട്ടത്തിൽ ഏഷ്യയിലേക്ക് കുടിയേറി.[5]
ഉപവിഭാഗങ്ങൾ
[തിരുത്തുക]ആദ്യം ഇരുപത്തേഴോളം ഉപവിഭാഗങ്ങളിലുള്ള പുലികൾ ഉണ്ടെന്നാണ് കരുതിയിരുന്നത്. 18ആം നൂറ്റാണ്ടിലെ കാൾ ലിന്ന്യൂസിന്റെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഇത് ശാസ്ത്രസത്യമായി അംഗീകരിച്ചിരുന്നു എന്നാൽ 1996ൽ നടത്തിയ ഡി എൻ എ പരിശോധനകൾ എട്ട് ഉപവർഗ്ഗങ്ങളായി പുലികളെ നിജപ്പെടുത്തി.[6] പിന്നീട് 2001ൽ ഒമ്പതാമതായി അറേബ്യൻ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കി. [5] പട്ടിക താഴെ കൊടുത്തിരിക്കുന്നു.
ജനിതകപരമായ വർഗ്ഗീകരണം
[തിരുത്തുക]2017-ൽ ക്യാറ്റ് സ്പെഷ്യലിസ്റ് ഗ്രൂപ്പിന്റെ ജനിതകപരമായ വർഗ്ഗീകരണത്തിൽ ഇവക്ക് 8 ഉപവിഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്ന് പുനർനിശ്ചയിച്ചു.
ക്രമം | ശാസ്ത്രനാമം | ചിത്രം | നാമം | ആംഗലേയ നാമം | ആവാസ സ്ഥലങ്ങൾ |
---|---|---|---|---|---|
1 | Panthera pardus pardus | ആഫ്രിക്കൻ പുള്ളിപ്പുലി | African leopard | സബ് സഹാറൻ ആഫ്രിക്ക | |
2 | Panthera pardus orientalis | അമുർ പുള്ളിപ്പുലി | Amur leopard | കിഴക്കൻ റഷ്യ, കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ ചൈന | |
3 | Panthera pardus nimr | അറേബ്യൻ പുള്ളിപ്പുലി | Arabian leopard | അറേബ്യൻ ഉപദ്വീപ് | |
4 | Panthera pardus fusca | ഇന്ത്യൻ പുള്ളിപ്പുലി | Indian leopard | ഇന്ത്യൻ ഉപഭൂഖണ്ഡ | |
5 | Panthera pardus delacouri | ഇന്തോചൈനീസ് പുള്ളിപ്പുലി | Indochinese leopard | ബർമ്മ , തായ്‌ലാൻഡ് , കംബോഡിയ , ചൈന , vietnam , Malasia . laos | |
6 | Panthera pardus melas | ജാവൻ പുള്ളിപ്പുലി | Javan leopard | ഇന്തോനേഷ്യയിലെ ജാവ | |
7 | Panthera pardus saxicolor | പേർഷ്യൻ പുള്ളിപ്പുലി | Persian leopard | മധ്യേഷ്യ | |
8 | Panthera pardus kotiya | ശ്രീലങ്കൻ പുള്ളിപ്പുലി | Sri Lankan leopard | ശ്രീലങ്ക |
അവലംബങ്ങൾ
[തിരുത്തുക]- ↑ Wilson, D.E.; Reeder, D.M., eds. (2005). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ "Panthera pardus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 9 October 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 3.0 3.1 പേജ് 304, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Johnson, W.E., Eizirik, E., Pecon-Slattery, J., Murphy, W.J., Antunes, A., Teeling, E. & O'Brien, S.J. (2006). "The Late Miocene radiation of modern Felidae: A genetic assessment". Science. 311 (5757): 73–77. doi:10.1126/science.1122277. PMID 16400146.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ 5.0 5.1 Uphyrkina, O. (2001). "Phylogenetics, genome diversity and origin of modern leopard, Panthera pardus". Molecular Ecology. 10 (11): 2617–2633. doi:10.1046/j.0962-1083.2001.01350.x. PMID 11883877. Retrieved 2008-08-06.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - ↑ Miththapala, Sriyanie (1996). "Phylogeographic Subspecies Recognition in Leopards (P. pardus): Molecular Genetic Variation". Conservation Biology. 10 (4): 1115–1132. doi:10.1046/j.1523-1739.1996.10041115.x. Retrieved 2008-06-06.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help)