From the beginning the movie reminded me of LA HAINE (1995)
Loved it.
"നടക്കില്ലെന്നല്ല , സമയമെടുക്കും."
സിനിമ തുടങ്ങുന്നതിന് മുമ്പ് സിനിമയിലെ കേസിനെ പറ്റി ജോർജ്ജ് പറഞ്ഞത് കൊണ്ട് മാത്രമാണ് പടം കഴിഞ്ഞപ്പൊ ഞെട്ടാതിരുന്നത്. ഇന്നലെയിറങ്ങിയ റിലീസ് പ്രൊമൊയിൽ THE ANNIHILATION OF CASTE ന്ന് കണ്ടപ്പൊ ഒന്നും നോക്കിയില്ല അപ്പൊ തന്നെ ശ്യാമിന്റെ വീട്ടി പോയി ആ പുസ്തകം മേടിച്ചോണ്ട് വന്നു.
ഓർത്തിരിക്കേണ്ട സിനിമ.
ചർച്ചയാവേണ്ട സിനിമ.
[ "നമ്മളെ പോലെ എല്ലാരും ഇങ്ങനെ സിനിമ കണ്ടിറങ്ങും. ഒന്നും മാറൂല്ല"
പടം കഴിഞ്ഞ് ദേശം തട്ട്കടേലിരുന്ന് കഴിക്കാൻ നേരത്ത് ജോർജ്ജ് പറഞ്ഞത് ]
എങ്ങനാടാ ഇത് എഴുതിയിണ്ടാക്കിയെ!!
ഇപ്പഴും പടത്തിന്റെ ഹാങ്ങോവറിലാണ്.
കള്ള് അടിച്ച് ഓഫായി സ്വസ്ഥമായി കിടന്നുറങ്ങാലൊ ന്ന് പറയണ പോലെ ഭാഗ്യാണ് ഇങ്ങനെ ഇടക്ക് സെക്കന്റ് ഷോ കണ്ട് വന്ന് കിടന്നുറങ്ങാൻ പറ്റണത്. ഒരു ഒന്നര വർഷായീണ്ടാവും സെക്കന്റ് ഷോക്ക് പോയിട്ട്. എന്തോരം വർഷം അതിന്റെ മുന്നീക്കോടെ പോയേക്കണു എന്നിട്ട് ഇന്നാണ് ആദ്യായിട്ട് കാലടി ജവഹറിൽ പോയി കണ്ടത്. നല്ല കുഞ്ഞി തീയേറ്ററ്. ഞങ്ങളടക്കം ആകെ 13പേർ. സമാധാനം. കയ്യടി. സന്തോഷം. സിനിമ ഭൂരിഭാഗവും റിലേറ്റബളാർന്ന്. ഭാവിയിൽ നടന്നേക്കാവുന്ന സംഭവങ്ങൾ. ഇതിലേറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട് അമലിനെ മിനിഞ്ഞാന്ന് വിളിച്ചപ്പൊ പറഞ്ഞ കാര്യം. ഇതിന്റെ സന്തോഷത്തില് ബേസിൽ ജോസഫിന് എന്നേലും എന്തേലും കൊടുക്കണം. എല്ലാത്തിന്റേം എടേല് ഇതൊക്കെയാണ് ആഗ്രഹങ്ങള്.
മനസമാധാനം. സന്തോഷം.
Amaljith - Sreekumar | Jawahar Kalady - 70₹ ticket.
Thank you team Jan.E.Man : )
PS : Superman ratheesh scene 🔥🔥 romanchammm 🦸🏾♂️
TYLER CLARA DURDEN liked safadtm’s review of Manoharam
TYLER CLARA DURDEN liked yari’s review of Trouble Every Day
TYLER CLARA DURDEN added Vermiglio to his watchlist
TYLER CLARA DURDEN liked Jo Mohan’s review of Vermiglio
TYLER CLARA DURDEN liked NimmUwU’s review of Beau Travail