• Pada

    Pada

    ★★★★★

    "നടക്കില്ലെന്നല്ല , സമയമെടുക്കും."

    സിനിമ തുടങ്ങുന്നതിന് മുമ്പ് സിനിമയിലെ കേസിനെ പറ്റി ജോർജ്ജ് പറഞ്ഞത് കൊണ്ട് മാത്രമാണ് പടം കഴിഞ്ഞപ്പൊ ഞെട്ടാതിരുന്നത്. ഇന്നലെയിറങ്ങിയ റിലീസ് പ്രൊമൊയിൽ THE ANNIHILATION OF CASTE ന്ന് കണ്ടപ്പൊ ഒന്നും നോക്കിയില്ല അപ്പൊ തന്നെ ശ്യാമിന്റെ വീട്ടി പോയി ആ പുസ്തകം മേടിച്ചോണ്ട് വന്നു.

    ഓർത്തിരിക്കേണ്ട സിനിമ.
    ചർച്ചയാവേണ്ട സിനിമ.

    [ "നമ്മളെ പോലെ എല്ലാരും ഇങ്ങനെ സിനിമ കണ്ടിറങ്ങും. ഒന്നും മാറൂല്ല"
    പടം കഴിഞ്ഞ് ദേശം തട്ട്കടേലിരുന്ന് കഴിക്കാൻ നേരത്ത് ജോർജ്ജ് പറഞ്ഞത് ]

  • Jan-e-Man

    Jan-e-Man

    ★★★★★

    എങ്ങനാടാ ഇത് എഴുതിയിണ്ടാക്കിയെ!!
    ഇപ്പഴും പടത്തിന്റെ ഹാങ്ങോവറിലാണ്.
    കള്ള് അടിച്ച് ഓഫായി സ്വസ്ഥമായി കിടന്നുറങ്ങാലൊ ന്ന് പറയണ പോലെ ഭാഗ്യാണ് ഇങ്ങനെ ഇടക്ക് സെക്കന്റ് ഷോ കണ്ട് വന്ന് കിടന്നുറങ്ങാൻ പറ്റണത്. ഒരു ഒന്നര വർഷായീണ്ടാവും സെക്കന്റ് ഷോക്ക് പോയിട്ട്. എന്തോരം വർഷം അതിന്റെ മുന്നീക്കോടെ പോയേക്കണു എന്നിട്ട് ഇന്നാണ് ആദ്യായിട്ട് കാലടി ജവഹറിൽ പോയി കണ്ടത്. നല്ല കുഞ്ഞി തീയേറ്ററ്. ഞങ്ങളടക്കം ആകെ 13പേർ. സമാധാനം. കയ്യടി. സന്തോഷം. സിനിമ ഭൂരിഭാഗവും റിലേറ്റബളാർന്ന്. ഭാവിയിൽ നടന്നേക്കാവുന്ന സംഭവങ്ങൾ. ഇതിലേറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട് അമലിനെ മിനിഞ്ഞാന്ന് വിളിച്ചപ്പൊ പറഞ്ഞ കാര്യം. ഇതിന്റെ സന്തോഷത്തില് ബേസിൽ ജോസഫിന് എന്നേലും എന്തേലും കൊടുക്കണം. എല്ലാത്തിന്റേം എടേല് ഇതൊക്കെയാണ് ആഗ്രഹങ്ങള്.


    മനസമാധാനം. സന്തോഷം.
    Amaljith - Sreekumar | Jawahar Kalady - 70₹ ticket.

    Thank you team Jan.E.Man : )


    PS : Superman ratheesh scene 🔥🔥 romanchammm 🦸🏾‍♂️

  • Vaazha: Biopic of a Billion Boys

    Vaazha: Biopic of a Billion Boys

    I LOVE IT WHEN SOMEONE TELLS ME, "LETS GO WATCH ANOTHER FILM" RIGHT AFTER WATCHING A FILM.


    തങ്കലാൻ കണ്ടിറങ്ങി. അപ്പോ KP ഇനി വാഴ കൂടി കാണുന്നുണ്ടെന്ന് പറഞ്ഞു. ഉടനെ സ്നേഹം ചോദിച്ചു നമുക്കും പോയാലോന്ന്. പിന്നെ അധികം സമയം കളഞ്ഞില്ല നേരെ കാലടീലോട്ട് , ആദ്യം ഫുഡ്ഡടി. വെയിലത്ത് ബൈക്കിൽ നേരെ ഹോട്ടലിലേക്ക്. നല്ല ഭക്ഷണം നല്ലോണം കഴിച്ചു. കാശ് കുറവാ കടവൂളിനോട് കാശ് തരാമെന്ന് പറഞ്ഞു. കഴിച്ചു കഴിഞ്ഞ് അവിടിരുന്ന് ചർച്ചകൾ : സിനിമ , പ്രേമം , അവിഹിതം പ്രശ്നങ്ങൾ , അത് കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ അങ്ങനെ അങ്ങനെ. കൈ ഉണങ്ങിയാൽ കല്യാണം വൈകുമെന്ന ഓർമയിൽ എല്ലാരും എണീറ്റു കൈ…

  • Thaniyavarthanam

    Thaniyavarthanam

    ★★★★★

    "തനി ആവർത്തനം"
    വല്യ പ്രളയം വിണ്ടും വരുമോന്ന് പേടി.. പുറത്ത് നല്ല മഴ.. ചുറ്റും പ്രശ്നങ്ങള്.. ചുറ്റും നടക്കുന്നത് കൂടുതൽ ശ്രദ്ധിക്കുന്നോണ്ടാണൊ പ്രശ്നങ്ങൾ കൂടുന്നത്?
    ...
    സെപ്റ്റംബർ ഏഴ് , മമ്മൂക്കേടെ ബർത്ത്ഡക്ക് കാണാനിരുന്നതാ.. നടന്നില്ല.
    ഒക്ടോബർ പത്ത് "Mental health day" കാണാൻ ഉറപ്പിച്ചു , നടന്നില്ല.
    17/10/2021 ഇന്ന് കാര്യം നടന്നു. കണ്ടു.
    ...
    ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോഴാണ് ഒരു കാര്യവുമില്ലാത്ത് കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നത്. അത് എഴുതുന്നവരാണെങ്കിൽ ചിന്തിച്ച് കൂട്ടട്ടെ. പക്ഷേ ഒന്നൂല്ലാണ്ട് ചിന്തിച്ച് ഓരോ വിശ്വാസവും ചരിത്രവും ഇണ്ടാക്കി മനുഷ്യൻ മനുഷ്യനെ നശിപ്പിക്കണത് ദ്രോഹമാണ്. അപ്പൊ വെറുതെ തിന്ന് ചിന്തിച്ച് തൂറി മാത്രം ജീവിക്കാതെ ഇടക്ക് പണിയെടുക്കുക , മേലനങ്ങുക , പറ്റുമെങ്കിൽ സ്വയം നല്ലത്…

  • Seen It!

    Seen It!

    ★★★★★

    This should be screened in every schools in Kerala. പണ്ട് സ്കൂളില് വർഷത്തിൽ ഒരിക്കൽ കാണിച്ച സിനിമ പോലെ ഇതും പിള്ളേർക്ക് കാണിച്ച് കൊടുക്കണം. എല്ലാർക്കും ഇഷ്ടാവും , വീട്ടിൽ ചെന്ന് വിട്ടുകാരോട് ഇതിനെ പറ്റി ചോയിക്കേം ചെയ്യും. രസായിരിക്കും. കൗതുകം ഉണരട്ടെ.

    Thank you Adithi Krishnadas and team.

    PS : ആരൊ ഒരു ഒഴുക്കില് തള്ളിയത് റെക്കോർഡ് ചെയ്ത് പണി പറ്റിച്ചതാണാവൊ? : )

    And that Kuttichathan story is my dream film (one of my) script.


    Started reading CUJO by Stephen King

  • Manjummel Boys

    Manjummel Boys

    ★★★★★

    കറക്ട് കണക്ക് പറഞ്ഞ 17 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് പുറത്തേക്ക് മര്യാക്ക് ഇറങ്ങിയത്.. സ്നേഹം വണ്ടികൊണ്ട്വന്നു.. പടം സ്നേഹം അമലിന്റേം നോബിളിന്റേം ഒപ്പം കണ്ടു.. ചിരിച്ചു , കരഞ്ഞു , സന്തോഷിച്ചു..
    നമ്മള് ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളെ കാണുന്നതെന്ന് ആരോ പണ്ട് പറഞ്ഞത് ഇപ്പോ അനുഭവിച്ചറിഞ്ഞു .. അതോണ്ട് തന്നെ ഭയങ്കര വാശിയുണ്ടായിരുന്നു വാർഡിലെ ബെഡിൽ കിടന്ന് ഈ പടത്തിന്റെ ട്രൈലെർ എണ്ണമറ്റ തവണ കണ്ട് കിടന്നപ്പോഴേ ഉറപ്പിച്ചതാ , കൂടെയുണ്ടായിരുന്ന ശ്രീയോടും പറഞ്ഞതാ ഇത് FDFS കാണുമെന്ന് . കണ്ടു.
    നോബിളിന്റെ കൂട്ടുകാരൻ അഖില് ടിക്കറ്റ് സെറ്റാക്കി തന്ന് , നന്ദി.
    ഇന്റെർവെല്ലിന് ഇന്നലെ കാലൊടിഞ്ഞ Aj നെ കണ്ടു , കൂടെ ലക്ഷ്മിയും..
    പടം കഴിഞ്ഞപ്പോ സ്നേഹം+നോബിൾ

  • Vikram

    Vikram

    ROLEX 🔥

  • Aavasavyuham: The Arbit Documentation of an Amphibian Hunt

    Aavasavyuham: The Arbit Documentation of an Amphibian Hunt

    ★★★★★

    Kidilol Kidilan .


    Must watch cinema..

  • Marco

    Marco

    ആദ്യമേ തന്നെ എന്തൊക്കെ അതിക്രൂരമാവാമോ അത്രേം വയലൻസ് സീൻസ് എഴുതി. പിന്നെ കാസ്റ്റ് ചെയ്തു. പിന്നെ ആ കാസ്റ്റിന്റെ സ്റ്റാർവാല്യൂ വച്ച് സിനിമയുടെ ദൈർഖ്യവും അവർക്ക് വേണ്ട സ്ക്രീൻസ്പേസും കൊടുത്തു അങ്ങനൊരു കഥയായി. കഥ ശ്രദ്ധിച്ചില്ലേലും ഇതിൽ സെക്കന്റ് ഹാഫിലെ കാര്യങ്ങൾ നേരത്തെ കാണിച്ചിരുന്നേൽ കുറച്ചൂടെ ഇമ്പാക്ട് ഉണ്ടാക്കിയേനെ ഇതൊരുമാതിരി നോക്കിയിരുന്നു നോക്കിയിരുന്നു ഒരു കൂട്ടക്കുരുതി ഇണ്ടാക്കിയിട്ട് അത് കണ്ട് നിന്നയാള് പെട്ടെന്ന് കുളിച്ചു റെഡിയായി പോകുന്നു , എല്ലാം ഓക്കേ !!
    OTT വരുമ്പോ ട്രോല്ലെർമാര് കാശുവാരും.
    ഇനി കുറച്ചു നാള് കഴിയുമ്പോ ഈ വയലൻസിനു മീതെയുള്ളത് കൊടുക്കേണ്ടി വരും. അന്നെന്തൊക്കെ കാണിക്കൊ ആവോ , അങ്ങനെ എല്ലാം നോർമലാകും എന്നിട്ട് ഏറ്റവുമവസാനം ഒരു വർത്തമാനവും : സിനിമ INFLUENCE ചെയ്യില്ല…

  • Woman With A Movie Camera

    Woman With A Movie Camera

    ★★★★★

    ജീവിതത്തില് ആദ്യമായിട്ടാണ് ഇത്രേം പരിചയമുള്ളൊരാളുടെ പടം തീയേറ്ററീന്ന് കാണുന്നെ. കൂടുതൽ എഴുതാൻ പറ്റണില്ല.
    മഹിത . ആതിര . മണികർണിക . ആതിര . അമ്മ . 💙💚❤️

    Thank you Ataleyyyy 😘🤎

    Don't miss this CINEMA

  • Rifle Club

    Rifle Club

    Im very much impressed in the making and that dramatic scenes which will question many peoples low attention span.

    Im really pissed of with "പണക്കാര് വെടി വെച്ചു കളിക്കും , പണിക്കാര് ചാവും" moments !! 🐶

    PS : Anurag Kashyap vannn kiduuuu.. I would love to see Mohanlal in this look and pure villainism in my story someday..

  • Panchavadi Palam

    Panchavadi Palam

    ★★★★★

    K G George ന്റെ ഞാൻ കാണുന്ന ആദ്യത്തെ സിനിമ.ജീവിതത്തില് ആകെ കുറച്ചു സിനിമകളിലെ ഇത്ര റിയലിസ്റ്റിക് ആയി Dialogues കണ്ടിട്ടുള്ളു അതും കുറച്ചു വര്ഷങ്ങളായി ഇറങ്ങുന്ന സിനിമകളിൽ. ഒരു വള്ളുവനാടൻ ശൈലിയിലുള്ള മലയാളം ആണല്ലോ പണ്ടു തൊട്ടേ സിനിമകളിൽ കേട്ട് ശീലിച്ചു വന്നിട്ടുള്ളത് പക്ഷെ ഇതിലെ ഡയലോഗുകളും സ്ലാങ്ങും ഭയങ്കരയിട്ട് ഇഷ്ടായി പ്രത്യേകിച്ച് ഒടുക്കത്ത സ്പീടില് പറഞ്ഞു പോണ കൊറേ കിടിലൻ കൗണ്ടറുകളുണ്ട്. തിരക്കത്തിലെ ആ ഒഴുക്കൊക്കെ കിടിലം. എന്തിനേറെ പറയുന്നു സന്ദേശം ആയിരുന്നു കാര്യമായി പറയാവുന്ന ഇഷ്ടപെട്ട ഒരു Political-Satire ഫിലിം. ഇത് കാണുന്നത് വരെ...

    ഇനി 2 Coincidence കൂടി പറയാം.
    [ 1 ] പടത്തെ കുറിച്ച് വിക്കിപീഡിയേൽ വായിച്ചപ്പോ കണ്ടതാണ് പാലാരിവട്ടം പാലം അഴിമതിയിൽ ഹൈകോടതി…

' ].join(''); if ( adsScript && adsScript === 'bandsintown' && adsPlatforms && ((window.isIOS && adsPlatforms.indexOf("iOS") >= 0) || (window.isAndroid && adsPlatforms.indexOf("Android") >= 0)) && adsLocations && adsMode && ( (adsMode === 'include' && adsLocations.indexOf(window.adsLocation) >= 0) || (adsMode === 'exclude' && adsLocations.indexOf(window.adsLocation) == -1) ) ) { var opts = { artist: "", song: "", adunit_id: 100005950, div_id: "cf_async_78562706-0b1f-474e-b5e9-ec92131ff980" }; adUnit.id = opts.div_id; if (target) { target.insertAdjacentElement('beforeend', adUnit); } else { tag.insertAdjacentElement('afterend', adUnit); } var c=function(){cf.showAsyncAd(opts)};if(typeof window.cf !== 'undefined')c();else{cf_async=!0;var r=document.createElement("script"),s=document.getElementsByTagName("script")[0];r.async=!0;r.src="//srv.tunefindforfans.com/fruits/apricots.js";r.readyState?r.onreadystatechange=function(){if("loaded"==r.readyState||"complete"==r.readyState)r.onreadystatechange=null,c()}:r.onload=c;s.parentNode.insertBefore(r,s)}; } else { adUnit.id = 'pw-78562706-0b1f-474e-b5e9-ec92131ff980'; adUnit.className = 'pw-div'; adUnit.setAttribute('data-pw-' + (renderMobile ? 'mobi' : 'desk'), 'sky_atf'); if (target) { target.insertAdjacentElement('beforeend', adUnit); } else { tag.insertAdjacentElement('afterend', adUnit); } window.addEventListener('DOMContentLoaded', (event) => { adUnit.insertAdjacentHTML('afterend', kicker); window.ramp.que.push(function () { window.ramp.addTag('pw-78562706-0b1f-474e-b5e9-ec92131ff980'); }); }, { once: true }); } } tag.remove(); })(document.getElementById('script-78562706-0b1f-474e-b5e9-ec92131ff980'));