പെക്കൻബാരു
പെക്കൻബാരു | |||||||
---|---|---|---|---|---|---|---|
Kota Pekanbaru City of Pekanbaru | |||||||
Other transcription(s) | |||||||
• Jawi | ڤكنبارو | ||||||
• Chinese | 北干巴鲁 | ||||||
Clockwise from top: An-Nur Great Mosque Pekanbaru, SKA Mall, Riau Main Stadium, Soeman HS Library, Pekanbaru's Chinatown, Idrus Tintin Arts Hall, and Zapin Dance Statue/Pekanbaru Zero Point Roundabout | |||||||
| |||||||
Nickname(s): "PKU", "Pekan", "Pakan", "Pakanbaru", "Kota Pakanbaru" | |||||||
Location of Pekanbaru in Indonesia | |||||||
Coordinates: 0°32′0″N 101°27′0″E / 0.53333°N 101.45000°E | |||||||
Country | ഇന്തോനേഷ്യ | ||||||
Province | Riau | ||||||
Founded | 22 June 1784 | ||||||
• Mayor | Firdaus | ||||||
• ആകെ | 632.26 ച.കി.മീ.(244.12 ച മൈ) | ||||||
ഉയരം | 12 മീ(39 അടി) | ||||||
(2014) | |||||||
• ആകെ | 1,093,416 [1] | ||||||
• ജനസാന്ദ്രത | 1,729/ച.കി.മീ.(4,480/ച മൈ) | ||||||
• Ethnic groups[2] | Minangkabau Malay Javanese Batak Chinese | ||||||
• Religion[3] | Islam 84.88% Christianity 9.60% Buddhism 3.47% Catholic 1.26% Hinduism 0.03% Confucianism 0.03% Others 0.01% | ||||||
സമയമേഖല | UTC+7 (WIB) | ||||||
Postal code | 28131 | ||||||
ഏരിയ കോഡ് | +62 761 | ||||||
വാഹന റെജിസ്ട്രേഷൻ | BM | ||||||
വെബ്സൈറ്റ് | www |
പെക്കെൻബാരു ഇന്തോനേഷ്യൻ പ്രവിശ്യയായ റിയായുവിന്റെ തലസ്ഥാനവും സുമാത്രാ ദ്വീപിന്റെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രവുമാണ്. 632.26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,093,416 ആണ്. മലാക്കാ കടലിടുക്കിലേയ്ക്ക് പതിക്കുന്ന സിയാക് നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം തിരക്കേറിയ കടലിടുക്കിലേയ്ക്കു നേരിട്ട് പ്രവേശനമുള്ളതും കാലങ്ങൾക്കുമുമ്പേ ഒരു വ്യാപാര തുറമുഖമായി അറിയപ്പെടുന്നതുമായിരുന്നു. 18 ആ നൂറ്റാണ്ടിൽ മിനങ്കബൌ ജനങ്ങളിലെ വ്യാപാരികൾ പെക്കൻബാരു ഒരു കമ്പോളമായി നിർമ്മിച്ചതാണ്. മലയൻ വാക്കുകളിൽനിന്ന് ഉരുത്തിരിഞ്ഞ ഇത് 'പുതിയ മാർക്കറ്റ്' എന്നതിനു തത്തുല്യമായ മലയൻ പദമാണ് ('പെക്കൻ' എന്ന വാക്ക് മാർക്കറ്റിനേയും, 'ബാരു' പുതിയതിനേയും കുറിക്കുന്നു).
നഗരത്തെ 12 ഉപജില്ലകളായി (കെക്കാമാമാറ്റൻ) തിരിച്ചിരിക്കുന്നു. സുൽത്താൻ സിയാറീഫ് കാസിം രണ്ടാമൻ അന്താരാഷ്ട്ര വിമാനത്താവളവും സിയാക് നദിയിൽ സ്ഥിതിചെയ്യുന്ന സൻഗായി ദുകു തുറമുഖവും ഈ നഗരത്തിന് സേവനം നൽകുന്നു. പതിനേഴാം നൂറ്റാണ്ടു മുതൽ ഇവിടെ ഒരു അധിവാസകേന്ദ്രം നിലനിൽക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാപ്പി, കൽക്കരി വ്യവസായങ്ങൾ എന്നിവ ഇവിടെ അഭിവൃദ്ധിപ്പെടുകയും ഡച്ചുകാർ സിങ്കപ്പൂരിലേയ്ക്കും മലാക്കായിലേയ്ക്കും കപ്പലുകളിലെ ചരക്കുനീക്കം സുഗമമാക്കുവാനായി ഇവിടെ റോഡുകൾ നിർമ്മിക്കുകയും ചെയ്തു.
ചരിത്രം
[തിരുത്തുക]സിയാക് സുൽത്താനേറ്റ്
[തിരുത്തുക]മിനങ്കബൌ മലമ്പ്രദേശം മുതൽ മലാക്കാ കടലിടുക്കുവരെയുള്ള ചരക്ക് വിതരണം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന സിയാക് നദിയുടെ നിലനിൽപ്പിനെ പെക്കൻബാരു നഗരത്തിന്റെ ഉത്ഭവവുമായി വേർതിരിച്ചെടുക്കാനാവില്ല. പതിനെട്ടാം നൂറ്റാണ്ടിൽ സിയാക് നദിയുടെ തീരത്തുള്ള സേനാപെലാൻ മേഖല മിനങ്കബൌ വ്യാപാരികളുടെ ഒരു വിപണിയായി മാറിയിരുന്നു.[4] കാലക്രമേണ, ഇതൊരു തിരക്കേറിയ ഒരു ജനവാസകേന്ദ്രമായി പരിണമിച്ചു. 1784 ജൂൺ 23 ന്, മിനാങ്കബൌ ഗോത്രത്തിലെ നാല് നേതാക്കളായിരുന്ന (ദാത്തുക്) പെസിസിർ, ലിമാപുലുഹ്, തനാഹ് ദാതർ, കമ്പർ എന്നിവരടങ്ങിയ സിയാക് ശ്രീ ഇന്ദ്രപുര സുൽത്താനേറ്റിൽ നിന്നുള്ള മന്ത്രിസഭാ കൂടിയാലോചനാ സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്തിനു പെക്കൻബാരു എന്ന പേരു നൽകപ്പെട്ടു. ഈ തീയതി പിന്നീട് ഈ നഗരത്തിന്റ വാർഷികദിനമായി ആഘോഷിച്ചുവരുന്നു.[5][6]
ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനി
[തിരുത്തുക]1749 ൽ, ജോഹർ സുൽത്താനും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള (വി.ഒ.സി) സമാധാന ഉടമ്പടിയുടെ ഭാഗമായി സിയാക്ക് ഡച്ച് ഭരണത്തിലായി. സുൽത്താൻ 1760 ൽ പണികഴിപ്പിക്കപ്പെട്ട സെനപെലാനിലെ ഒരു കൊട്ടാരത്തിലേക്ക് താമസം മാറ്റുകയും ചെയ്തു. സെനപെലാനിൽ സുൽത്താൻ അബ്ദുൽ ജലീൽ ഷാ അലാമുദ്ദീൻ ഒരു പ്രധാന പ്രദേശിക വിപണന മേള സംഘടിപ്പിക്കാനുള്ള നിഷ്‌ഫലമായ ശ്രമം നടത്തിയിരുന്നു. 1780- ൽ അദ്ദേഹത്തിന്റെ പുത്രനായിരുന്ന സുൽത്താൻ മുഹമ്മദ് അലി ഒരു വലിയ മേള സംഘടിപ്പിക്കുന്നതിൽ വിജയിച്ചു. സുമാത്ര മേഖലയ്ക്കും, മലാക്കാ കടലിടുക്കിനും സമീപസ്ഥമായ ഇവിടുത്തെ പ്രധാന വാണിജ്യമൂല്യം കാരണം ഈ അധിവാസ പ്രദേശം 1784 ജൂൺ 23 ന് പ്രാദേശിക ആദിവാസി ഗോത്രത്തലവൻമാരായിരുന്ന ദാത്തുക് പെസിസിർ, ദാത്തുക് ലിമാപുലുഹ്, ദാത്തുക് തനാഹ് ദാതർ, ദാത്തുക് കമ്പർ എന്നിവരുടെ പിന്തുണയോടെ പെക്കൻബാർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അങ്ങനെ എല്ലാ ജൂൺ 23 ഉം പെക്കൻബാരു നഗരത്തിന്റെ സ്ഥാപന ദിനമായി ആഘോഷിക്കപ്പെടുന്നു.
ഡച്ച് ഈസ്റ്റ് ഇൻഡീസ്
[തിരുത്തുക]ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിയുടെ (VOC) തകർച്ചയെത്തുടർന്ന്, കമ്പനിയുടെ എല്ലാ ഉടമസ്ഥതയും ഡച്ച് കിരീടത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 19 ആം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള കൊളോണിയൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് കാലഘട്ടത്തിൽ ഈ നഗരം പ്രധാനമായും പ്രധാന വ്യാപാര കേന്ദ്രമായിത്തന്നെ നിലനിൽക്കുകയും സിയാക് നദിയിലെ ജലഗതാഗത സാഹചര്യങ്ങൾ മലാക്ക കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വഴി നഗരത്തിന് ഒരു സുസ്ഥിരമായ ബന്ധം പ്രദാനം ചെയ്തിരുന്നു. കൂടാതെ, കാപ്പി വ്യവസായത്തിന്റെയും കൽക്കരി വ്യവസായത്തിന്റെയും ഒരു പ്രധാന കേന്ദ്രം കൂടിയായിരുന്നു ഈ നഗരം.
രണ്ടാം ലോകമഹായുദ്ധം
[തിരുത്തുക]1942 ഫെബ്രുവരി മുതൽ 1945 ഓഗസ്റ്റ് വരെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ സായുധസേന നഗരം പിടിച്ചടക്കിയിരുന്നു.
സിസ്റ്റർ, ട്വിൻ നഗരങ്ങൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
പെക്കൻബാരുവിലെ ഷോപ്പിംഗ് മാളുകളിലൊന്നായ SKA മാൾ.
-
പെക്കൻബാരുവിലെ ത്വാങ്കു താമ്പുസായി സ്ട്രീറ്റ്.
-
പെക്കൻബാരുവിലെ ചൈനീസ് പുതുവത്സരാഘോഷങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-19. Retrieved 2018-11-15.
- ↑ Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003. ISBN 9812302123
- ↑ Data Sensus Penduduk 2010 - Badan Pusat Statistik Republik Indonesia <http://sp2010.bps.go.id/index.php/site/tabel?tid=321&wid=1400000000&lang=id>
- ↑ Sejarah Daerah Riau, Proyek Penelitian dan Pencatatan Kebudayaan Daerah, Pusat Penelitian Sejarah dan Budaya, Departemen Pendidikan dan Kebudayaan, 1977
- ↑ Samin, S.M. (2006). Dari kebatinan senapelan ke Bandaraya Pekanbaru: menelisik jejak sejarah Kota Pekanbaru, 1784-2005. Pemerintah Kota Pekanbaru bekerjasama dengan Masyarakat Sejarawan Indonesia (MSI) Cabang Riau dan Penerbit Alaf Riau.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Sejarah Pekanbaru". Pemda kota Pekanbaru. Archived from the original on 2012-05-09. Retrieved 1 October 2010.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)