സ്കങ്ക്
Mephitidae Temporal range: Middle Miocene to present
| |
---|---|
Striped skunks (Mephitis mephitis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
Superfamily: | Musteloidea |
Family: | Mephitidae Bonaparte, 1845 |
Genera | |
Conepatus |
സസ്തനികളിലെ ഒരു കുടുംബമാണ് സ്കങ്ക് - Mephitidae. അമേരിക്കൻ ഐക്യനാടുകളിലാണ് വെരുകുകളുടെ വർഗ്ഗത്തിൽ പെട്ട ഇവ സാധാരണയായി കാണപ്പെടുന്നത്[1][2]. ചില പ്രദേശങ്ങളിൽ ഇവ പോൾക്യാറ്റ് എന്നു വിളിക്കപ്പെടുന്നു. പൂച്ചയോളം വലിപ്പമുള്ള ഇവയുടെ ശരീരം കറുപ്പും വെളുപ്പും വരകൾ നിറഞ്ഞിരിക്കുന്നു. ശത്രുവിൽ നിന്നും രക്ഷ നേടാനായി ഇവ ശത്രുവിന്റെ നേരേ തിരിഞ്ഞ് ഒരു ദ്രാവകം ചീറ്റുന്നു. ദുർഗന്ധമുള്ള ഈ ദ്രാവകം കണ്ണിൽ പതിക്കുമ്പോൾ കാഴ്ച കുറച്ചു സമയത്തേക്ക് നഷ്ടമാകുന്നു. ഈ സമയത്ത് ഇവ ആക്രമണമേൽക്കാതെ രക്ഷപെടുന്നു.
ശരീരപ്രകൃതി
[തിരുത്തുക]വിവിധ ഇനങ്ങളിലുള്ള സ്കങ്കുകൾക്കു് 40 മുതൽ 94 വരെ സെ.മീ. നീളവും 0.5 മുതൽ 8 വരെ കി.ഗ്രാം. ഭാരവും കാണപ്പെടുന്നു. സാമാന്യം നീളമേറിയ ശരീരവും കുറിയതും ബലവത്തായതുമായ കാലുകളും മുൻകാലുകളിൽ നീളമേറിയ നഖങ്ങളുമാണു് അവയ്ക്കുള്ളതു്. ക്രീം, തവിട്ടുനിറങ്ങളിൽ അപൂർവ്വമായി കാണാമെങ്കിലും എല്ലാ സ്കങ്കുകൾക്കും പൊതുവായി കറുപ്പും വെളുപ്പും നിറത്തിലുള്ള വരകൾ ജന്മനാ മുതൽ കാണാം.
ഭക്ഷണശീലം
[തിരുത്തുക]മിശ്രഭുക്കുകളാണു് സ്കങ്കുകൾ. ഷഡ്പദങ്ങൾ, കീടങ്ങൾ, പുഴുക്കൾ, എലി, പല്ലി, പാമ്പ് തുടങ്ങിയ ഉരഗങ്ങൾ, പക്ഷികൾ, മുട്ട തുടങ്ങിയവയും കായ്കനികൾ, വേരുകൾ, കിഴങ്ങുകൾ, ഇല തുടങ്ങിയ സസ്യഭാഗങ്ങളും ഇവ ഭക്ഷണമാക്കുന്നുണ്ടു്. വ്യത്യസ്ത കാലാവസ്ഥകളിൽ ലഭ്യമാവുന്ന വിവിധ ഭക്ഷണങ്ങൾക്കനുസരിച്ച് ഇവയുടെ ഭക്ഷണശീലങ്ങളും മാറുന്നു.
അവലംബം
[തിരുത്തുക]- ↑ Don E. Wilson & DeeAnn M. Reeder (2005). Mammal Species of the World. A Taxonomic and Geographic Reference (3rd ed). Johns Hopkins University Press. ISBN 978-0801882210.
- ↑ Dragoo and Honeycutt; Honeycutt, Rodney L (1997). "Systematics of Mustelid-like Carnvores". Journal of Mammalogy. 78 (2). Journal of Mammalogy, Vol. 78, No. 2: 426–443. doi:10.2307/1382896. JSTOR 1382896.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Skunks and the management of skunk damage Archived 2016-11-13 at the Wayback Machine.