മേയ് 23
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 23 വർഷത്തിലെ 143 (അധിവർഷത്തിൽ 144)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1430 - ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
- 1533 - ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
- 1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
ജനനം
[തിരുത്തുക]- 1707 – കാൾ ലിനേയസ്, സ്വീഡിഷ് സസ്യശാസ്ത്രജ്ഞൻ (മരണം. 1778)
- 1908 – ജോൺ ബാർഡീൻ, അമേരിക്കൻ ശാസ്ത്രജ്ഞൻ (മരണം. 1991)
- 1945 – പി. പത്മരാജൻ, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ (മരണം. 1991)
- 1951 – അനാറ്റോളി കാർപ്പോവ്, സോവിയറ്റ് റഷ്യൻ ചെസ് ഗ്രാന്റ് മാസ്റ്റർ
മരണം
[തിരുത്തുക]- 1125 - ഹെൻറി അഞ്ചാമൻ, വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി (ജ. 1081)