മേയ് 22
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 22 വർഷത്തിലെ 142 (അധിവർഷത്തിൽ 143)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.
- 1377 - ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.
- 1762 - സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
- 1826 - ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.
- 1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.
- 1906 - റൈറ്റ് സഹോദരന്മാർക്ക് പറക്കും-യന്ത്രം എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.
- 1972 - സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺവെൽത്തിൽ ചേരുകയും ചെയ്യുന്നു.
- 1990 - മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു.
ജനനം
[തിരുത്തുക]- 1813 - ജർമൻ ഓപ്പറ സംഗീത സംവിധായകൻ റിച്ചാർഡ് വാഗ്നർ
- 1972 - സെസിൽ ഡേ-ലൂയിസ്, ഐറിഷ് കവി (ജ. 1904)
മരണം
[തിരുത്തുക]- 337 - ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ, റോമൻ ചക്രവർത്തി (ജ. 272)