രക്തസമ്മർദ്ദം
Blood pressure | |
---|---|
Diagnostics | |
MeSH | D001795 |
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം (ധമനീ രക്തസമ്മർദ്ദം)അഥവാ ബ്ലഡ്പ്രഷർ(Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം എന്നും വിളിക്കുന്നു. രക്തസമ്മർദ്ദം പൊതുവേ സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണത്തിന്റെ സഹായത്താലാണ് അളക്കുന്നത്. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/70 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 70 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. കുട്ടികളിൽ രക്തസമ്മർദ്ദം 80 / 60 മി.മീറ്റർ മെർക്കുറി ആയിരിക്കുമ്പോൾ പ്രായപൂർത്തിയായവരിൽ ഇത് 130/ 85 മി.മീറ്ററാണ്. [1]പ്രായം കൂടുന്നതിനനുസരിച്ച് സിസ്റ്റോളിക് മർദ്ദം ഉയർന്ന് 140 മി.മീ. മെർക്കുറി വരെയാകാം. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നു. സിസ്റ്റോളിക് മർദ്ദവും ഡയസ്റ്റോളിക് മർദ്ദവും ഉയർന്നിരിക്കുന്ന അവസ്ഥയും സിസ്റ്റോളിക് മർദ്ദം മാത്രം ഉയർന്നിരിക്കുന്ന അവസ്ഥയും അമിതരക്തസമ്മർദ്ദമായി പരിഗണിക്കപ്പെടുന്നു. അനാരോഗ്യകരമായ ആഹാരം, വ്യായാമക്കുറവ്,മദ്യം, മാനസിക സമ്മർദ്ദം, പുകവലി, പ്രായക്കൂടുതൽ എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
നിരവധി രോഗാസ്ഥകളിൽ രക്തസമ്മർദ്ദത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിനാൽത്തന്നെ ഹൃദയവൈകല്യങ്ങളുടെ മുഖ്യസൂചകമായി രക്തസമ്മർദ്ദത്തെ ഉപയോഗപ്പെടുത്തുന്നു.
വർഗ്ഗീകരണം
[തിരുത്തുക]രക്തസമ്മർദ്ദത്തെ പൊതുവെ രണ്ട് പ്രവർത്തനങ്ങളുടെ സമ്മിശ്രഫലമായി രേഖപ്പെടുത്താറുണ്ട്.
സിസ്റ്റോളിക് രക്തസമ്മർദ്ദം
[തിരുത്തുക]രക്തസമ്മർദ്ദം ഉണ്ടാകുന്നത് ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ ശക്തിയായി രക്തം മഹാധമനിയിലേയ്ക്ക് പമ്പുചെയ്യുമ്പോഴാണ്. ഉന്നതമർദ്ദത്തിൽ പമ്പുചെയ്യപ്പെടുന്ന ഈ രക്തമത്രയും ധമനീഭിത്തികളിൽക്കൂടി കടന്നുപോകുമ്പോൾ ധമനീഭിത്തികളുടെ വ്യാസം കൂട്ടാനെന്ന വണ്ണം ഉയർന്ന മർദ്ദം ഭിത്തികളിൽ ചെലുത്തുന്നു. ഈ ഉയർന്ന മർദ്ദമാണ് സിസ്റ്റോളിക് പ്രഷർ. ഇത് 120 മി.മീ. മെർക്കുറി ആയി നിജപ്പെടുത്തിയിരിക്കുന്നു.
ഡയസ്റ്റോളിക് രക്തസമ്മർദ്ദം
[തിരുത്തുക]ധമനീധിത്തികളിൽക്കൂടി ഒഴുകുന്ന രക്തത്തിന് ഹൃദയത്തിന്റെ ഇടത്തേവെൻട്രിക്കിളിൽ നിന്നുള്ള പമ്പിംഗ് അവസാനിച്ചശേഷം ശക്തികുറഞ്ഞ് നേരിയ മർദ്ദത്തിൽ ധമനീഭിത്തിയിലൂടെ ഒഴുകേണ്ടിവരുന്നു. അപ്പോഴുള്ള മർദ്ദം ഹൃദയത്തിന്റെ നാലറകളും വികസിക്കുമ്പോഴായിരിക്കും പ്രകടമാകുക. ഈ രക്തസമ്മർദ്ദത്തെ ഡയസ്റ്റോളിക് പ്രഷർ എന്നുവിളിക്കുന്നു. ഇത് 70 മി.മീ. മെർക്കുറി ആയി നിജപ്പെടുത്തിയിരിക്കുന്നു.
Category | systolic, mmHg | diastolic, mmHg |
---|---|---|
പരിശോധന
[തിരുത്തുക]രക്തസമ്മർദ്ദം സാധാരണഗതിയിൽ സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണം വഴിയാണ് നിർണ്ണയിക്കുന്നത്. ഇതിനായി കൈ ഹൃദയത്തിന്റെ തലത്തിൽ വച്ചശേഷം ഉപകരണത്തിലെ കഫ് എന്ന ഭാഗം കൈമുട്ടിന് തൊട്ടുമുകളിൽ അധികം മുറുക്കാതെ കെട്ടിവയ്ക്കുന്നു. കഫിനുള്ളിലെ വായുസഞ്ചാരം വർദ്ധിപ്പിച്ച് കൈയുടെ താഴ്ഭാഗത്തേയ്ക്കുള്ള രക്തസഞ്ചാരം താത്ക്കാലികമായി തടയുന്നു. കൈമുട്ടിനകവശത്ത് സ്റ്റെതസ്കോപ്പ് വച്ച് രക്തപ്രവാഹം നിലച്ചോ എന്നറിയുന്നു. കഫിലെ വായു പതിയെ പുറത്തേയ്ക്ക് അയയ്ക്കപ്പെടുന്നതിനനുസരിച്ച് രക്തപ്രവാഹം പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു പ്രത്യേകസമയത്ത് രക്തപ്രവാഹം കൃത്യമായി തുടങ്ങുകയും ആ സമയത്ത് സ്റ്റെതസ്കോപ്പിൽ അതറിയുകയും ചെയ്യുന്നു. അപ്പോൾ അനുഭവപ്പെടുന്ന ശബ്ദവും മെർക്കുറി മീറ്ററിലെ അങ്കനവും സിസ്റ്റോളിക് മർദ്ദത്തെ സൂചിപ്പിക്കുന്നു. കഫിലെ വായു ക്രമേണ പൂർണ്ണമായും പുറത്തേയ്ക്കുവിടുമ്പോൾ ശബ്ദവ്യതിയാനമുണ്ടായുകയും ശബ്ദം നേർത്ത് ഇല്ലാതെയാകുകയും ചെയ്യുന്നു. ഇപ്പോൾ ലഭിക്കുന്ന അങ്കനമാണ് ഡയസ്റ്റോളിക് മർദ്ദം.
തലം | ഉദ്ദേശം പ്രായം | സിസ്റ്റോളിക് | ഡയസ്റ്റോളിക് |
---|---|---|---|
ശിശുക്കൾ | 1 to 12 months | 75–100[2] | 50–70[2] |
ടോഡ്ലേഴ്സ് (Toddlers) | 1 to 4 years | 80–110[2] | 50–80[2] |
പ്രീസ്കൂൾ കുട്ടികൾ | 3 to 5 years | 80–110[2] | 50–80[2] |
സ്കൂൾ കുട്ടികൾ | 6 to 13 years | 85–120[2] | 50–80[2] |
കൗമാരക്കാർ | 13 to 18 years | 95–140[2] | 60–90[2] |
രക്തസമ്മർദ്ദവ്യതിയാനങ്ങൾ
[തിരുത്തുക]രക്തസമ്മർദ്ദം സാധാരണ മൂല്യത്തിൽ നിന്ന് കൂടിയോ കുറഞ്ഞോ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം, താഴ്ന്ന രക്തസമ്മർദ്ദം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇവ യഥാക്രമം ഹൈപ്പർടെൻഷൻ, ഹൈപ്പോടെൻഷൻ എന്നിങ്ങനെ വൈദ്യമേഖലയിൽ പരക്കെ അറിയപ്പെടുന്നു.
ഹൈപ്പർടെൻഷൻ
[തിരുത്തുക]സിസ്റ്റോളിക് പ്രഷർ 140 മി. മീ. മെർക്കുറി കണ്ടും ഡയസ്റ്റോളിക് പ്രഷർ 90 മി.മീറ്റർ മെർക്കുറി കണ്ടും ഉയരുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദയത്തിന് അധികജോലിഭാരമുണ്ടാക്കുകയും ക്രമേണ ഹൃദയപ്രവർത്തനങ്ങളുടെ താളാത്മകത നിലച്ച് ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യുന്നു.
കാരണങ്ങൾ
[തിരുത്തുക]ധമനീഭിത്തികൾക്ക് കട്ടികൂടുന്ന അതിറോസ്ക്ളീറോസിസ്, ഹൃദയത്തിന്റെ ഭിത്തികൾക്കു കട്ടി കൂടുന്ന ഹൈപ്പർട്രോഫി, മാനസികസമ്മർദ്ദങ്ങൾ, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലം ഇവയൊക്കെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.
ഹൈപ്പോടെൻഷൻ
[തിരുത്തുക]സിസ്റ്റോളിക് പ്രഷർ 100 മി.മീറ്റർ മെർക്കുറിയും ഡയസ്റ്റോളിക് പ്രഷർ 60 മി. മീറ്റർ മെർക്കുറിയും കണ്ട് താഴുകയാണെങ്കിൽ അത് ഹൈപ്പോടെൻഷൻ അഥവാ താഴ്ന്ന രക്തസമ്മർദ്ദമാകുന്നു. പെട്ടെന്ന് അബോധാവസ്ഥയിലാക്കുമെങ്കിലും ഹൈപ്പർടെൻഷനെ അപേക്ഷിച്ച് മാരകമല്ല ഈ അവസ്ഥ.
കാരണങ്ങൾ
[തിരുത്തുക]ഹൃദയത്തിന് സാധാരണഗതിയിൽ രക്തം പ്രവഹിപ്പിക്കാൻ കഴിയാതെ വരികയോ രക്തത്തിലെ ദ്രാവകഭാഗത്തിന്റെ അളവ് കൂടുകയോ ചെയ്യുന്നത് ഇതിന് കാരണമാകുന്നു.
അവലംബം
[തിരുത്തുക]- എൻ., ഗീത (2010). ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി, എൻ. ഗീത. ISBN 978-81-8191-288-6.
- ↑ രക്തസമ്മർദ്ദം, ഡോ. ടി.എം. ഗോപിനാഥപിള്ള, ഡി.സി.ബുക്സ്, പേജ് 11
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 PEDIATRIC AGE SPECIFIC Archived 2017-05-16 at the Wayback Machine., page 6. Revised 6/10. By Theresa Kirkpatrick and Kateri Tobias. UCLA Health System
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Blood Pressure Association (UK)
- British Hypertension Society: list of validated blood pressure monitors Archived 2009-01-29 at the Wayback Machine.
- Pulmonary Hypertension Cleveland Clinic