Jump to content

തപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശൂർ സാഹിത്യ അക്കാദമി കാമ്പസിന് സമീപത്തെ തപാൽ പെട്ടി

കത്തുകളും മറ്റു ചെറിയ ഉരുപ്പടികളും ദൂരസ്ഥലങ്ങളിലേക്കെത്തിക്കാൻ നടപ്പാക്കിയ സംവിധാനമാണ് തപാൽ.

ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഇതിനുപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തപാൽ&oldid=2386019" എന്ന താളിൽനിന്ന് ശേഖരിച്ചത്