അപ്പിയാൻ
റോമൻ ചരിത്രകാരനായിരുന്നു അപ്പിയാൻ(പുരാതന ഗ്രീക്ക്: Ἀππιανός Ἀλεξανδρεύς, Appianós Alexandreús; ലത്തീൻ: Appianus Alexandrinus;). എ.ഡി. 2-ആം നൂറ്റാണ്ടിലാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം. ട്രാജൻ ചക്രവർത്തിയുടെ (53-117) ഭരണകാലത്ത് (98-117) ഇദ്ദേഹം അലക്സാണ്ട്രിയയിൽനിന്നു റോമിൽ എത്തി. ഹാഡ്രിയൻ ചക്രവർത്തിയുടെയും (76-138) അന്റോണിനസ് പയസ് ചക്രവർത്തിയുടെയും (86-161) കീഴിൽ അപ്പിയാൻ സേവനം അനുഷ്ഠിച്ചതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന് പ്രൊക്യുറേറ്റർ (Procurator) പദവി ലഭിച്ചിരുന്നു. ഗ്രീക് ഭാഷയിലുള്ള റൊമൈക്കാ (Romaika) എന്ന റോമൻ ചരിത്രത്തിന്റെ കർത്താവെന്ന നിലയ്ക്കാണ്, ഇദ്ദേഹത്തിന്റെ പ്രശസ്തി. റോമിന്റെ ആദ്യകാലം മുതൽ അഗസ്റ്റസ് ചക്രവർത്തിയുടെ കാലം (എ.ഡി. 14) വരെയുള്ള റോമൻ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. റോമാക്കാർ കീഴടക്കി ഭരിച്ചിരുന്ന ജനങ്ങളെപ്പറ്റിയും ഈ ചരിത്രഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒട്ടാകെ 24 ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും ഇവയിൽ പലതും ഇന്ന് ലഭ്യമല്ല.
പുറംകണ്ണികൾ
[തിരുത്തുക]- http://www.livius.org/ap-ark/appian/appian.html Archived 2008-01-05 at the Wayback Machine.
- http://www.livius.org/ap-ark/appian/appian_preface_1.html Archived 2015-03-31 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പിയാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |