കാല്പനികത്വം
കാല്പനികത്വം അല്ലെങ്കിൽ കാല്പനിക പ്രസ്ഥാനം അഥവാ റൊമാന്റിക് പ്രസ്ഥാനം അല്ലെങ്കിൽ കാല്പനിക യുഗം അല്ലെങ്കിൽ റൊമാന്റിസിസം എന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ ഉത്ഭവിച്ച ഒരു കലാപരവും സാഹിത്യപരവും സംഗീതപരവും ബൗദ്ധികവുമായ പ്രസ്ഥാനമായിരുന്നു. മിക്ക മേഖലകളിലും 1800 മുതൽ ഏകദേശം 1850 വരെയുള്ള കാലഘട്ടത്തിൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിലുമായിരുന്നു. വൈകാരികതയിലും വ്യക്തിവാദത്തിലും ഊന്നൽ, പ്രകൃതിയുടെ ആദർശവൽക്കരണം, ശാസ്ത്രത്തെയും വ്യാവസായികവൽക്കരണത്തെയും സംശയിക്കുന്നതും ഭൂതകാലത്തെ മഹത്വവൽക്കരിക്കുന്നതും, ക്ലാസിക്കൽ ഘടകങ്ങളേക്കാളും മധ്യകാലഘട്ടത്തെ പ്രകീർത്തിക്കുന്നതും റൊമാന്റിസിസത്തിന്റെ സവിശേഷതയായിരുന്നു.[1][2] ഭാഗികമായി വ്യാവസായിക വിപ്ലവത്തോടുള്ള പ്രതികരണമായിരുന്നു,[3] നവോത്ഥാന കാലഘട്ടത്തിലെ സാമൂഹികവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങളും ആധുനികതയുടെ എല്ലാ ഘടകങ്ങളോടെ പ്രകൃതിയുടെ ശാസ്ത്രീയമായ യുക്തിസഹീകരണവുമായ അവതരണം.[4] ദൃശ്യകല, സംഗീതം, സാഹിത്യം എന്നിവയിൽ ഏറ്റവും ശക്തമായി ഉൾക്കൊണ്ടിരുന്ന പ്രസ്ഥാനം, ചരിത്രരചന,[5] വിദ്യാഭ്യാസം,[6] ചെസ്സ്, സാമൂഹിക ശാസ്ത്രം, പ്രകൃതി ശാസ്ത്രം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തി.[7]
ഭയം, ബീഭത്സത, ഭീകരത, സംഭ്രമം തുടങ്ങിയ വികാരങ്ങൾക്ക് പുതിയ ഊന്നൽ നൽകിക്കൊണ്ട്, പ്രത്യേകിച്ച് പ്രകൃതിയുടെ മഹത്തായ സൗന്ദര്യത്തിന്റെ പുതിയ സൗന്ദര്യാത്മക വിഭാഗങ്ങളെ അഭിമുഖീകരിക്കുന്നതിൽ അനുഭവിച്ചറിഞ്ഞ, സൗന്ദര്യാനുഭൂതിയുടെ ആധികാരിക സ്രോതസ്സായി തീവ്രമായ വികാരത്തിന് ഈ പ്രസ്ഥാനം ഊന്നൽ നൽകി.[8][9] നാടോടി കലയെയും പുരാതന ആചാരത്തെയും ശ്രേഷ്ഠമായ ഒന്നിലേക്ക് ഉയർത്തി, മാത്രമല്ല സ്വാഭാവികതയെ സംഗീത ആഹ്വാനത്തിലെന്നപോലെ അഭിലഷണീയമായ ഒരു സ്വഭാവമായി പ്രസ്ഥാനത്താൽ ഉയർത്തപ്പെടുകയും ഉണ്ടായി. ജ്ഞാനോദയത്തിന്റെ യുക്തിവാദത്തിനും ക്ലാസിക്കലിസത്തിനും വിപരീതമായി, ജനസംഖ്യാ വളർച്ച, ആദ്യകാല നഗര വ്യാപനം, വ്യാവസായികത എന്നിവയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളെന്ന ആധികാരികമായി മധ്യകാല ഘടകങ്ങളായി വീക്ഷിക്കപ്പെട്ട കലാ അംശങ്ങൾ, ആഖ്യാനം എന്നിവയെ മധ്യകാലവാദത്തോടൊപ്പം കാല്പനികത്വം പുനരുജ്ജീവിപ്പിച്ചു.[10]
ജ്ഞാനോദയത്തിന്റെ യുക്തിവാദത്തേക്കാൾ അവബോധത്തിനും വികാരത്തിനും മുൻഗണന നൽകിയ ജർമ്മൻ സ്റ്റർം അൻഡ് ഡ്രാങ് പ്രസ്ഥാനത്തിലാണ് ഈ പ്രസ്ഥാനം വേരൂന്നിയതെങ്കിലും,[11] ആദ്യകാല കാല്പനികത്വവാദികളിൽ പലരും സാംസ്കാരിക വിപ്ലവകാരികളും വിപ്ലവത്തോട് അനുഭാവം പുലർത്തുന്നവരുമായിരുന്നു എന്നതിനാൽ ഫ്രഞ്ച് വിപ്ലവത്തിന്റെ സംഭവങ്ങളും പ്രത്യയശാസ്ത്രങ്ങളും അടുത്തു സ്വാധീനിച്ച ഘടകങ്ങളായിരുന്നു.[12] വീരത്വ വ്യക്തിത്വവാദികളുടെയും കലാകാരന്മാരുടെയും നേട്ടങ്ങൾക്ക് കാല്പനികത്വം ഉയർന്ന മൂല്യം നൽകി, അവരുടെ നിലനിന്ന ഉദാഹരണങ്ങൾ സമൂഹത്തിന്റെ ഗുണനിലവാരം ഉയർത്തതക്കതായിരുന്നു. കലയിലെ രൂപത്തെക്കുറിച്ചുള്ള ക്ലാസിക്കൽ സങ്കൽപ്പങ്ങളിൽ നിന്ന് സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു നിർണായക അധികാരമായി വ്യക്തിഗത ഭാവനയെ ഈ പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രസ്ഥാന ആശയങ്ങളുടെ പ്രതിനിധാനത്തിൽ ചരിത്രപരവും പ്രകൃതിദത്തവുമായ അനിവാര്യതയിലേക്ക് ജർമ്മൻ തത്വശാസ്ത്രമായ സെയ്റ്റ്ജിസ്റ്റ് ചിന്താരീതിയുടെ ശക്തമായ ഒരു സമീപനം ഉണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കാല്പനികത്വത്തിന് ധ്രുവവൈരുദ്ധ്യമായി യഥാതഥ്യം അവതരിപ്പിക്കപ്പെട്ടു.[13] തദ്കാലത്ത് കാല്പനികത്വത്തിന് ഉണ്ടായ അപചയം സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ഒന്നിലധികം പ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്നു.[14]
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ പ്രോഫ. മാത്യു ഉലകംതറ (2010) [1991]. "അനുബന്ധം സാഹിത്യത്തിലെ ഇസങ്ങൾ". സാഹിത്യ പീഠിക. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം. p. 139.
കാല്പനികത്വം (Romanticism)
- ↑ ലിയോപോൾഡ് ഡാംറോഷ് (1985). അഡ്വെഞ്ചേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്റ്റേചർ (Adventures in English Literature) [ഇംഗ്ലീഷ് സാഹിത്യത്തിലെ സാഹസികത] (in ഇംഗ്ലീഷ്). ഒർലാന്റോ, ഫ്ലോറിഡ: ഹോൾട്ട് മക്ഡൗഗൽ. pp. 405–424. ISBN 0153350458.
- ↑ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക സംശോധാക്കൾ. "റൊമാന്റിസിസം (Romanticism)" [കാല്പനികത്വം]. Britannica.com (in ഇംഗ്ലീഷ്). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Archived from the original on 2005-10-13. Retrieved 2008-01-30.
- ↑ ക്രിസ്റ്റഫർ കാസെ (2008-10-30). ""ഗ്രീഷ്യൻ ഗ്രാന്ഡ്യേഴ്സ് ആന്റ് റൂഡി വേസ്റ്റിംഗ് ഓഫ് ഓൾഡ് ടൈം" : ബ്രിട്ടൻ, ദി എൽജിൻ മാർബിൾസ്, ആന്റ് പോസ്റ്റ് റവലൂഷണറി ഹെല്ലെനിസം ("Grecian Grandeurs and the Rude Wasting of Old Time": Britain, the Elgin Marbles, and Post-Revolutionary Hellenism)" ["ഗ്രീഷ്യൻ മഹത്വങ്ങളും പഴയ കാലത്തിന്റെ പരുഷമായ പാഴാക്കലും": ബ്രിട്ടൻ, എൽജിൻ മാർബിൾസ്, വിപ്ലവാനന്തര ഹെല്ലനിസം]. Foundations (in ഇംഗ്ലീഷ്). III (1). ബാൾട്ടിമോർ, മേരിലാൻഡ്: ജോൺസ് ഹോപ്കിൻസ് സർവകലാശാല. Archived from the original on 2009-05-13. Retrieved 2014-05-14.
- ↑ ഡേവിഡ് ലെവിൻ (1967). ഹിസ്റ്ററി ആസ് റൊമാന്റിൿ ആർട്ട് : ബാൻക്രോഫ്റ്റ്, പ്രെസ്കോട്ട്, മോട്ട്ലി, ആന്റ് പാർക്ക്മാൻ (History as Romantic Art: Bancroft, Prescott, and Parkman) [ചരിത്രം ചരിത്രംകാല്പനിക-കലയെന്നവണ്ണം : ബാൻക്രോഫ്റ്റ്, പ്രെസ്കോട്ട്, മോട്ട്ലി, പിന്നെ പാർക്ക്മാൻ] (in ഇംഗ്ലീഷ്). ന്യൂയോർക്ക്: ഏഎംഎസ് പ്രസ്സ്.
- ↑ ജെറാൾഡ് ലീ ഗുടെക് (1987). "Pestalozzi and Natural Education". എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ എഡ്യുകേഷണൽ എക്സ്പീരിയൻസ് (A History of the Western Educational Experience) [പാശ്ചാത്യ വിദ്യാഭ്യാസ അനുഭവത്തിന്റെ ചരിത്രം] (in ഇംഗ്ലീഷ്). പ്രോസ്പെക്റ്റ് ഹൈറ്റ്സ്, ഇല്ലിനോയിസ്: വേവ്‌ലാൻഡ് പ്രസ്സ്. pp. 220–254.
- ↑ ജോൺ മോറോ (2011). "റൊമാന്റിസിസം ആന്റ് പൊളിറ്റിക്കൽ തോട്ട് ഇൻ ദി ഏർളി നൈന്റീൻത്ത് സെഞ്ചുറി (Romanticism and political thought in the early 19th century)" [കാല്പനികത്വവും രാഷ്ട്രീയ ചിന്തയും 19-ആം നൂറ്റാണ്ടിന്റെ പ്രരംഭത്തിൽ] (PDF). In ഗാരെത് സ്റ്റെഡ്മാൻ ജോൺസ്; ഗ്രിഗറി ക്ലേയ്സ് (eds.). The Cambridge History of Nineteenth-Century Political Thought. കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സർവകലാശാല. pp. 39–76. doi:10.1017/CHOL9780521430562. ISBN 978-0-511-97358-1. Retrieved 2017-09-10.
- ↑ ജോൺ ടി. കോൾമാൻ (2020). നേചർ ഷോക്ക്: ഗെറ്റിംഗ് ലോസ്റ്റ് ഇൻ അമേരിക്ക(Nature Shock: Getting Lost in America) [പ്രകൃതി നടുക്കം: അമേരിക്കയിൽ മറയുന്നത്] (in ഇംഗ്ലീഷ്). യേൽ സർവ്വകലാശാല. p. 214. ISBN 978-0-300-22714-7.
- ↑ ബാർബറ എ. ബാൺസ് (2006). ഗ്ലോബൽ എക്സ്ട്രീംസ്: സ്പെക്റ്റക്കിൾസ് ഓഫ് വൈൾഡർനസ് അഡ്വെഞ്ചർ, എൻഡ്ലെസ് ഫ്രന്റിയേഴ്സ്, ആന്റ് അമേരിക്കൻ ഡ്രീംസ് (Global Extremes: Spectacles of Wilderness Adventure, Endless Frontiers, and American Dreams) [ആഗോള തീവ്രതകൾ: വന്യതാസാഹസികതയുടെ കാഴ്ചകൾ, അനന്തമായ അതിർത്തികൾ, അമേരിക്കൻ സ്വപ്നങ്ങൾ] (in ഇംഗ്ലീഷ്). സാന്താ ക്രൂസ്: കാലിഫോർണിയ സർവ്വകലാശാല. p. 51.
- ↑ നൂറിയ പെർപിനിയ (2014). റൂയിൻസ്, നൊസ്റ്റാൾജിയ, ആന്റ് അഗ്ലിനസ്സ്. ഫൈവ് റൊമാന്റിൿ പെർസെപ്ഷൻസ് ഓഫ് ദ മിഡിൽ ഏജസ് ആന്റ് എ സ്പൂൺഫുൾ ഓഫ് ഗെയിം ഓഫ് ത്രോൺസ് ആന്റ് അവന്റ്-ഗാർഡ് ഓഡിറ്റി (Ruins, Nostalgia and Ugliness. Five Romantic perceptions of the Middle Ages and a spoonful of Game of Thrones and Avant-garde oddity) [അവശിഷ്ടങ്ങൾ, ഗൃഹാതുരത്വം, വിരൂപത. മധ്യകാലഘട്ടത്തിലെ അഞ്ച് കാല്പനിക വീക്ഷണങ്ങളും, പിന്നെ ഒരു ചെറുതവിയളവിൽ ഗെയിം ഓഫ് ത്രോൺസിന്റെയും അവാന്റ്-ഗാർദിന്റെയും വിചിത്രതയും] (in ഇംഗ്ലീഷ്). ബെർലിൻ: ലോഗൊസ് വെർലാഗ്. ISBN 9783832537944.
- ↑ പോൾ ഹാമിൽട്ടൺ (2016). ദി ഓക്സ്ഫോർഡ് ഹാൻഡ്ബുക്ക് ഓഫ് യൂറോപ്യൻ റൊമാന്റിസിസം (The Oxford Handbook of European Romanticism) [യൂറോപ്യൻ കാല്പനികത്വത്തിന്റെ ഓക്സ്ഫോർഡ് കൈപ്പുസ്തകം] (in ഇംഗ്ലീഷ്). ഓക്സ്ഫഡ്: ഓക്സ്ഫഡ് സർവകലാശാല. p. 170. ISBN 978-0-19-969638-3.
- ↑ മാക്സ് ബ്ലീച്ച്മൻ (1999). റെവല്യൂഷണറി റൊമാന്റിസിസം: എ ഡ്രങ്കൻ ബോട്ട് ആന്തോളജി (Revolutionary Romanticism: A Drunken Boat Anthology)) [വിപ്ലവ കാല്പനികത്വം: ഒരു ലഹരി യാത്രാ സമാഹാരം] (in ഇംഗ്ലീഷ്). സാൻ ഫ്രാൻസിസ്കോ: സിറ്റി ലൈറ്റ്സ് ബുക്സ്. pp. 84–85. ISBN 0-87286-351-4.
- ↑ ഇവൻ തുർഗനേവ്; കോൺസ്റ്റൻസ് ഗാർനെറ്റ് (1961) [1895]. "IV". ഫാദേർസ് ആന്റ് സൺസ് (Fathers and Sons) [പിതാക്കന്മാരും ആൺമക്കളും] (in ഇംഗ്ലീഷ്) (അട്സെയ് ദാട്ച (1862) കൃതിയുടെ ഇംഗ്ലീഷ് വിവർത്ത ed.). ന്യൂയോർക്ക്: ദി മോഡേൺ ലൈബ്രറി. p. 18. ISBN 0-87286-351-4.
It's something astonishing," pursued Bazarov, "these old idealists, they develop their nervous systems till they break down ... so balance is lost. But good-night. In my room there's an English washstand, but the door won't fasten. Anyway that ought to be encouraged — an English washstand stands for progress!
- ↑ ബി. സാബോൾസി (1970). "ദ ഡിക്ലൈൻ ഓഫ് റൊമാന്റിസിസം: എൻഡ് ഓഫ് ദ സെഞ്ചുറി, ടേൺ ഓഫ് ദ സെഞ്ചുറി-- ഇൻട്രൊഡക്ടറി സ്കെച്ച് ഓഫ് ആൻ എസ്സെ (The Decline of Romanticism: End of the Century, Turn of the Century-- Introductory Sketch of an Essay)" [കാല്പനികത്വത്തിന്റെ തകർച്ച: നൂറ്റാണ്ടിന്റെ അവസാനം, ഒരു ഉപന്യാസത്തിന്റെ ആമുഖ രേഖാചിത്രം]. Studia Musicologica Academiae Scientiarum Hungaricae (in ഇംഗ്ലീഷ്). 12 (1/4). ബുഡാപെസ്റ്റ്: അക്കാദെമൈയി കിയാദൊ: 263–289. doi:10.2307/901360. JSTOR 901360.