Jump to content

ഉത്തരാധുനികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Postmodernism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനികതയിൽ നിന്നും ഉരുത്തിരിഞ്ഞതോ, ആധുനികതയുടെ പിന്തുടർച്ചയോ, അല്ലെങ്കിൽ ആധുനികതയോടുള്ള പ്രതികരണമായോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, സാഹിത്യവിമർശനം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് ഉത്തരാധുനികത (പോസ്റ്റ്മോഡേണിസം) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഈ വികാസത്തിന്റെ സവിശേഷതകൾ ആണ് ഉത്തരാധുനികത എന്ന സംജ്ഞയ്ക്ക് അർത്ഥം നൽകുന്നത്. ഈ വാക് പലപ്പോഴും ഉപയോഗിക്കുന്നത് പുതിയരീതികളിൽ പഴഞ്ചൻ/യുക്തിരഹിതമായ/കാലഹരണപ്പെട്ട ആശയങ്ങളിലെ അടിസ്ഥാനങ്ങളെ പ്രദർശിപ്പിക്കുക, നിലവിൽ കൊണ്ടുവരുക എന്ന അർത്ഥത്തിൽ ആണ്.

ആധുനികത (മോഡേണിസം) മോഡെർനെറ്റിയ്ക്കു (Modernity) അനിവാര്യമായ ഒരു മറുപടി എന്നനിലയിൽ ആയിരുന്നു കണ്ടിരുന്നത്. മോഡെർണിസത്തിന്റെ പരിണാമം ആണ് പോസ്റ്റ്മോഡേണിസം (പലപ്പോഴും പോമോ [1] എന്ന് ചുരുക്കി എഴുതാറുണ്ട്) ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്)[അവലംബം ആവശ്യമാണ്] . രണ്ടാം ലോകമഹായുദ്ധം നൽകിയ നിരാശ‍ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.[2]

ഉത്തരാധുനിക എഴുത്തുകാർ

[തിരുത്തുക]

മലയാളത്തിലെ ഉത്തരാധുനിക കവികൾ

[തിരുത്തുക]

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കൾ

[തിരുത്തുക]

ഉത്തരാധുനികത: മലയാള പഠനങ്ങൾ

[തിരുത്തുക]
  • പി.­കെ. പോ­ക്കർ (1996) ആധു­നി­കോ­ത്ത­ര­ത­യു­ടെ കേ­ര­ളീയ പരി­സ­രം. ലൈ­ഫ്‌ ബു­ക്‌­സ്‌, കോഴിക്കോട്
  • കെ.പി. അപ്പൻ (1997) ഉത്തരാധുനികത: വർത്തമാനവും വംശാവലിയും, ഡി. സി ബുക്സ്, കോട്ടയം
  • ടി.ടി. ശ്രീകുമാർ (2000) ഉത്തരാധുനികതക്കപ്പുറം, ഡി.സി. ബുക്സ്, കോട്ടയം
  • സി. ബി സുധാകരൻ (2001) ഉത്തരാധിനികത: മലയാള പാഠഭേദങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം
  • ആധുനികോത്തരം: വിമർശനവും വിശകലനവും (1999)-വി.സി.ശ്രീജൻ

തമിഴ് സാഹിത്യത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. other spellings are Po-Mo, PoMo, The Po-Mo Page, MN Uni lecture notes Archived 2007-09-27 at the Wayback Machine., Mizrach, Sociology Miami University
  2. 2.0 2.1 http://www.georgetown.edu/faculty/irvinem/technoculture/pomo.html
  3. "newindianexpress".
  4. "Mediaone".
  5. "malayalamtv".[പ്രവർത്തിക്കാത്ത കണ്ണി]
  6. "FII".
  7. "TheQuint".
"https://ml.wikipedia.org/w/index.php?title=ഉത്തരാധുനികത&oldid=4143706" എന്ന താളിൽനിന്ന് ശേഖരിച്ചത്