1836
ദൃശ്യരൂപം
സഹസ്രാബ്ദം: | 2-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
1836 വിഷയക്രമത്തിൽ: |
രംഗം: |
പുരാവസ്തുഗവേഷണം - വാസ്തുകല - |
കല - സാഹിത്യം (പദ്യം) - സംഗീതം - ശാസ്ത്രം |
കായികരംഗം - റെയിൽ ഗതാഗതം |
രാജ്യങ്ങൾ: |
ഓസ്ട്രേലിയ - കാനഡ - ഫ്രാൻസ് - ജർമനി - ഇന്ത്യ - അയർലൻഡ് - മെക്സിക്കോ - ന്യൂസിലൻഡ് - നോർവേ - ദക്ഷിണാഫ്രിക്ക - UK - USA |
നേതാക്കൾ: |
രാഷ്ട്രനേതാക്കൾ - കോളനി ഗവർണ്ണർമാർ |
വിഭാഗം: |
സ്ഥാപനം - അടച്ചുപൂട്ടൽ |
ജനനം - മരണം - സൃഷ്ടി |
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ആരംഭിച്ച ഒരു അധിവർഷം ആയിരുന്നു 1836 (MDCCCXXXVI) (12-ദിവസം പുറകോട്ടുള്ള ജൂലിയൻ കലണ്ടർ പ്രകാരം ബുധനാഴ്ച്ച ആരംഭിക്കുന്ന അധിവർഷവും).
1836ലെ പ്രധാന സംഭവങ്ങൾ
[തിരുത്തുക]ജനുവരി - മാർച്ച്
[തിരുത്തുക]- ജനുവരി 5 - ഡേവി ക്രോക്കറ്റ് ടെക്സസിൽ എത്തിച്ചേർന്നു.
- ജനുവരി 12
- വെറ്റുംകാ യുദ്ധം, ഫ്ലോറിഡ.
- എച്ച്.എം.എസ്. ബീഗിൾ ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് സിഡ്നിയിലെത്തി.
- ജനുവരി 18 - ഫ്ലോറിഡയിലെ ഡേഡ് കൗണ്ടി രൂപവത്കരിച്ചു.
- ഫെബ്രുവരി 23 - 13 ദിവസത്തെ യുദ്ധത്തിനുശേഷം അലാമോ സാന്താ അന്നായുടെ സൈന്യം വളഞ്ഞു.
- ഫെബ്രുവരി 25 - പലവട്ടം വെടിയുതിർക്കാവുന്ന ബാരൽതോക്കായ കോൾട്ട് റിവോള്വറിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചു.
- മാർച്ച് 1
- 57 ടെക്സസ് കമ്മ്യൂണിറ്റികളിൽനിന്നുള്ള പ്രതിനിധികൾ ടെക്സസിലെ വാഷിങ്ടൺ ഓൺ ദി ബ്രാസോസിൽ സമ്മേളിച്ച് മെക്സിക്കോയിൽനിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ചു.
- മാർച്ച് 2 - റിപ്പബ്ലിക്ക് ഓഫ് ടെക്സസ് ഔദ്യോഗികമായി മെക്സിക്കോയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
- മാർച്ച് 6 - അലാമോ യുദ്ധം അവസാനിക്കുന്നു; 189 ടെക്സൻ പടയാളികൾ 1,600 മെക്സിക്കൻ പടയാളികളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നു.
- മാർച്ച് 17 - ടെക്സസ് അടിമക്കച്ചവടം ഉന്മൂലനം ചെയ്യുന്നു.
ഏപ്രിൽ - ജൂൺ
[തിരുത്തുക]- ഏപ്രിൽ 20 - വിസ്കോൺസിൻ സംസ്ഥാനം രൂപപ്പെടുന്നു.
- ഏപ്രിൽ 21 - സാൻജസീന്തോ യുദ്ധം: ജനറൽ സാന്താ അന്നയുടെ നേതൃത്വത്തിലുള്ള മെക്സിക്കൻ പട ടെക്സസിലെ സാൻജസീന്തോയിൽവച്ച് പരാജയപ്പെടുന്നു.
- ഏപ്രിൽ 22 - ടെക്സസ് വിപ്ലവം: സാൻജസീന്തോ യുദ്ധത്തിന്റെ പിറ്റേന്ന് ജനറൽ സാം ഹ്യൂസ്റ്റണ്ടെ നേതൃത്വത്തിലുള്ള ടെക്സസ് സേന മെക്സിക്കൻ ജനറൽ അന്റോണിയോ ലോപ്പസ് ദെ സാന്താ അന്നയെ യുദ്ധത്തടവുകാരനായി പിടിക്കുന്നു.
- ജൂൺ 15 - അർക്കൻസസ് അമേരിക്കൻ ഐക്യനാടുകളിലെ 25ആമത്തെ സംസ്ഥാനമായി ചേരുന്നു.
ജൂലൈ - സെപ്റ്റംബർ
[തിരുത്തുക]- ജൂലൈ 13 - എണ്ണമിട്ടുള്ള ആദ്യ അമേരിക്കൻ പേറ്റന്റ് #1 (9,957 എണ്ണമിടാത്ത പേറ്റന്റുകൾക്കുശേഷം) വാഹനത്തിന്റെ ചക്രത്തോടനുബന്ധിച്ചുള്ള കണ്ടുപിടിത്തത്തിനു നൽകുന്നു.
- ജൂലൈ 20 - ചാൾസ് ഡാർവിൻ അസെൻഷൻ ദ്വീപിലെ ഗ്രീൻ ഹിൽ കയറുന്നു.
- ജൂലൈ 21 - ആദ്യ കനേഡിയൻ റെയിൽവേപ്പാത ലപ്രയറിക്കും ക്യൂബെക്കിലെ സെന്റ്. ജോണിനുമിടയ്ക്ക് തുറക്കുന്നു.
- ജൂലൈ 27 - ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡ് സ്ഥാപിതമായി.
- ജൂലൈ 30 - ഹവായിയിൽ ആദ്യ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിക്കുന്നു.
- ഓഗസ്റ്റ് 17 - എച്ച്.എം.എസ്. ബീഗിൾ ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് ദക്ഷിണ അമേരിക്ക വിട്ട് ഇംഗ്ലണ്ടിലേയ്ക്ക് മടക്കയാത്ര ആരംഭിക്കുന്നു.
- ഓഗസ്റ്റ് 30 - ഹ്യൂസ്റ്റൺ സ്ഥാപിതമായി.
- സെപ്റ്റംബർ 1 - ജറുസലേമിലെ റബ്ബി യൂദാ ഹസീദ് സിനഗോഗിന്റെ പുനർനിർമ്മാണം ആരംഭിക്കുന്നു.
- സെപ്റ്റംബർ 5 - സാം ഹ്യൂസ്റ്റൺ റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു.
- ഒക്ടോബർ 2 - ചാൾസ് ഡാർവിൻ പിന്നീട് പരിണാമസിദ്ധാന്തം രൂപപ്പെടുത്താൻ ആവശ്യമായ ജീവശാസ്ത്രഗവേഷണവിവരങ്ങൾ ശേഖരിച്ച് എച്ച്.എം.എസ്. ബീഗിൾ എന്ന കപ്പലിൽ ബ്രിട്ടണിൽ തിരിച്ചെത്തുന്നു.
- ഒക്ടോബർ 22 - സാം ഹ്യൂസ്റ്റൺ റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നു.
- ഒക്ടോബർ 24 - എ. ഫിലിപ്പ്സ് തീപ്പെട്ടിയ്ക്ക് പേറ്റന്റ് നേടുന്നു.
- ഡിസംബർ 7 - യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 1836: മാർട്ടിൻ വാൻ ബൂറെൻ വില്യം ഹെന്റി ഹാരിസണെ പരാജയപ്പെടുത്തുന്നു.
- ഡിസംബർ 15 - വാഷിംഗ്ടൺ ഡി.സി.യിലുള്ള യു.എസ്. പേറ്റന്റ് ഓഫീസ്(USPTO) തീപിടിക്കുന്നു.
- ഡിസംബർ 22 - ഹാരിസ് കൗണ്ടി ഹാരിസ്ബർഗ് കൗണ്ടി എന്ന പേരിൽ സ്ഥാപിതമായി.
- ഡിസംബർ 26 - ഔദ്യോഗികമായ ദക്ഷിണ ഓസ്ട്രേലിയൻ കോളനി പ്രഖ്യാപനം.
- ഡിസംബർ 28 - സ്പെയിൻ മെക്സിക്കോയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു.
കൃത്യമായ തീയതി നിശ്ചയമില്ലാത്തവ
[തിരുത്തുക]- അസ്സീറിയൻ നിയോ-അറമായിക്ക് ഭാഷയിലുള്ള അച്ചടിച്ച ആദ്യ സാഹിത്യരചന അമേരിക്കൻ പ്രിസ്ബൈറ്റ്റിയൻ മിഷനറിയായ ജസ്റ്റിൻ പെർക്കിൻസ് നിർമ്മിക്കുന്നു.
- പിന്നീട് മലബാർ കലാപത്തിൽ കലാശിച്ച ചെറുതും വലുതുമായ ലഹളകളുടെ ആരംഭം.
- സുറിയാനി സഭാനേതൃത്വം മാവേലിക്കര കൂടിയ സുന്നഹദോസിൽ മിഷണറിമാരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.
- തിരുവനന്തപുരം സർക്കാർ പ്രസ്സ് സ്ഥാപിതമായി.
ജനനങ്ങൾ
[തിരുത്തുക]Gregorian calendar | 1836 MDCCCXXXVI |
Ab urbe condita | 2589 |
Armenian calendar | 1285 ԹՎ ՌՄՁԵ |
Assyrian calendar | 6586 |
Balinese saka calendar | 1757–1758 |
Bengali calendar | 1243 |
Berber calendar | 2786 |
British Regnal year | 6 Will. 4 – 7 Will. 4 |
Buddhist calendar | 2380 |
Burmese calendar | 1198 |
Byzantine calendar | 7344–7345 |
Chinese calendar | 乙未年 (Wood Goat) 4532 or 4472 — to — 丙申年 (Fire Monkey) 4533 or 4473 |
Coptic calendar | 1552–1553 |
Discordian calendar | 3002 |
Ethiopian calendar | 1828–1829 |
Hebrew calendar | 5596–5597 |
Hindu calendars | |
- Vikram Samvat | 1892–1893 |
- Shaka Samvat | 1757–1758 |
- Kali Yuga | 4936–4937 |
Holocene calendar | 11836 |
Igbo calendar | 836–837 |
Iranian calendar | 1214–1215 |
Islamic calendar | 1251–1252 |
Japanese calendar | Tenpō 7 (天保7年) |
Javanese calendar | 1763–1764 |
Julian calendar | Gregorian minus 12 days |
Korean calendar | 4169 |
Minguo calendar | 76 before ROC 民前76年 |
Nanakshahi calendar | 368 |
Thai solar calendar | 2378–2379 |
Tibetan calendar | 阴木羊年 (female Wood-Goat) 1962 or 1581 or 809 — to — 阳火猴年 (male Fire-Monkey) 1963 or 1582 or 810 |
- ഫെബ്രുവരി 18: ശ്രീരാമകൃഷ്ണ പരമഹംസൻ - ഇന്ത്യയിലെ ആധുനിക ആത്മീയാചാര്യന്മാരിൽ പ്രമുഖൻ
മരണങ്ങൾ
[തിരുത്തുക]
പതിനെട്ടാം നൂറ്റാണ്ട് << പത്തൊൻപതാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപതാം നൂറ്റാണ്ട് | ||
---|---|---|
1801 • 1802 • 1803 • 1804 • 1805 • 1806 • 1807 • 1808 • 1809 • 1810 • 1811 • 1812 • 1813 • 1814 • 1815 • 1816 • 1817 • 1818 • 1819 • 1820 • 1821 • 1822 • 1823 • 1824 • 1825 • 1826 • 1827 • 1828 • 1829 • 1830 • 1831 • 1832 • 1833 • 1834 • 1835 • 1836 • 1837 • 1838 • 1839 • 1840 • 1841 • 1842 • 1843 • 1844 • 1845 • 1846 • 1847 • 1848 • 1849 • 1850 • 1851 • 1852 • 1853 • 1854 • 1855 • 1856 • 1857 • 1858 • 1859 • 1860 • 1861 • 1862 • 1863 • 1864 • 1865 • 1866 • 1867 • 1868 • 1869 • 1870 • 1871 • 1872 • 1873 • 1874 • 1875 • 1876 • 1877 • 1878 • 1879 • 1880 • 1881 • 1882 • 1883 • 1884 • 1885 • 1886 • 1887 • 1888 • 1889 • 1890 • 1891 • 1892 • 1893 • 1894 • 1895 • 1896 • 1897 • 1898 • 1899 • 1900 |