Jump to content

ലോറാ ഡേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറാ ഡേൺ
ജനനം
Laura Elizabeth Dern

(1967-02-10) ഫെബ്രുവരി 10, 1967  (57 വയസ്സ്)
തൊഴിൽActress, activist, director, producer
സജീവ കാലം1973–present
ജീവിതപങ്കാളി(കൾ)
(m. 2005; div. 2013)
കുട്ടികൾ2
മാതാപിതാക്ക(ൾ)Bruce Dern
Diane Ladd
പുരസ്കാരങ്ങൾFull list

ലോറ എലിസബത്ത് ഡേൺ (ജനനം: ഫെബ്രുവരി 10, 1967)[1][2][3] ഒരു അമേരിക്കൻ അഭിനേത്രിയാണ്. നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ഒരു പ്രൈം ടൈം എമ്മി അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്കു ലഭിച്ചിട്ടുള്ളതു കൂടാതെ രണ്ടു തവണ അക്കാദമി അവാർഡിനായി നാമനിർദ്ദേശവും ചെയ്യപ്പെട്ടിട്ടുണ്ട്.

അഭിനേതാക്കളായ ബ്രൂസ് ഡേൺ, ഡയാനെ ലാഡ് എന്നിവരുടെ പുത്രിയായി ജനിച്ച ലോറ 1980 കളിൽ ജൂഡി ഫോസ്റ്ററോടൊപ്പം ഫോക്സസ് (1980) എന്ന ചിത്രത്തിലും മാസ്ക് എന്ന ചിത്രത്തിലും അഭിനിയച്ചുകൊണ്ട് ഒരു മുഴുവൻസമയ നടിയായി മാറി. പിന്നീട് ബ്ലൂ വെൽവെറ്റ് (1986), വൈൽഡ് ആറ്റ് ഹാർട്ട് (1990), ഇൻലാന്റ് എമ്പയർ (2006) തുടങ്ങിയ ഡേവിഡ് ലിൻച് ചിത്രങ്ങളിലും ട്വിൻ പീക്ക്സ് (2017) എന്ന ടെലിവിഷൻ പരമ്പരയുടെ പുനർനിർമ്മാണത്തിലും സഹകരിച്ചു.[4][5]

1991-ൽ പുറത്തിറങ്ങിയ റാംബ്ലിംഗ് റോസ് എന്ന ചിത്രത്തിൽ ഒരു അനാഥയായി അഭിനയിച്ച അവർക്ക് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 1992-ൽ പുറത്തിറങ്ങിയ സിനിമയായ 'ആഫ്റ്റർബേൺ' എന്ന ചിത്രത്തിലെ വേഷത്തിന് മിനിസീരീസ്-ടെലിവിഷൻ ഫിലിം വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി. ജുറാസിക് പാർക്ക് (1993) എന്ന സാഹസിക ചിത്രത്തിൽ വേഷമിട്ടതോടെ അവർക്ക് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. Harrington, Richard (September 14, 2007). "The Essential Roger Corman". The Washington Post. Washington DC: WPC. ISSN 0190-8286. Retrieved March 12, 2016. Dern's real-life wife, Diane Ladd, playing the Loser's wife, became pregnant with daughter-actress Laura Dern during shooting.
  2. Diamond, Jamie (August 25, 1992). "A Lifetime of con men and killers". Toledo Blade. Retrieved March 12, 2016. In 1967 I did a movie with Peter Fonda called The Trip... I had just had my daughter Laura
  3. "Showtime movie a family affair". Spartanburg Herald Journal. January 28, 1996. Retrieved March 12, 2016.
  4. "MFA celebrates the films of Laura Dern". The Boston Globe. December 23, 2016. Retrieved June 22, 2017.
  5. McHenry, Jackson (December 23, 2016). "It Sure Looks Like Laura Dern's Going to Have a Big Part in the Twin Peaks Revival". Vulture.com. Retrieved June 22, 2017. {{cite news}}: Italic or bold markup not allowed in: |newspaper= (help)
"https://ml.wikipedia.org/w/index.php?title=ലോറാ_ഡേൺ&oldid=4101105" എന്ന താളിൽനിന്ന് ശേഖരിച്ചത്