പുനരുപയോഗ ഊർജ്ജങ്ങൾ
പുനരുപയോഗ ഊർജങ്ങൾ |
---|
ജൈവ ഇന്ധനം ജൈവാവശിഷ്ടം ഭൗമ താപോർജ്ജം ജലവൈദ്യുതി സൗരോർജ്ജം വേലിയേറ്റ ഊർജ്ജം തിരമാല ഊർജ്ജം പവനോർജ്ജം |
വീണ്ടും ഉപയോഗിക്കാവുന്നതും പ്രകൃതിജന്യമായോ നൈസർഗ്ഗികമായോ വീണ്ടും നിർമ്മിക്കപ്പെടുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഉത്പാദിപ്പിക്കുന്ന ഊർജ്ജങ്ങളാണ് പുനരുപയോഗ ഊർജ്ജങ്ങൾ. ഇവയിൽ പ്രധാനപ്പെട്ട ഊർജ്ജസ്രോതസ്സുകളാണ്, സൗരോർജ്ജം, വാതോർജ്ജം, ഭൗമതാപോർജ്ജം, തരംഗോർജ്ജം, വേലോർജ്ജം.
പ്രധാനപ്പെട്ട പുനരുപയോഗ ഈർജ്ജസ്രോതസ്സുകൾ
[തിരുത്തുക]സൗരോർജ്ജം
[തിരുത്തുക]സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
ഭൗമതാപോർജ്ജം
[തിരുത്തുക]ഭൂമിക്കടിയിലുള്ള താപം ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമതാപോർജ്ജം. ഇറ്റലിയിലുള്ള ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമതാപ ജനറേറ്റർ പ്രവർത്തിച്ചത്. അമേരിക്കയാണ് ഭൗമതാപവൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ.
വാതോർജ്ജം
[തിരുത്തുക]വലിയ കാറ്റാടികൾ സ്ഥാപിച്ച് അനുബന്ധമായി വൈദ്യുതി ഉല്പാദിപ്പിക്കുവാൻ കഴിയും, ഇങ്ങനെയുള്ള കാറ്റാടികളുടെ ശൃംഖലകൾ കാറ്റിന്റെ ഊർജ്ജം വൈദ്യുതോർജ്ജമായി വിതരണം ചെയ്യുവാനും സാധിക്കും
ജലവൈദ്യുതി
[തിരുത്തുക]ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി. അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിന്റെ ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 മെഗാ വാട്ട് ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.
തരംഗോർജ്ജം
[തിരുത്തുക]പ്രത്യേകം തയ്യാറാക്കിയ സംവിധാനം വഴി തടഞ്ഞുവെച്ചിരിക്കുന്ന വായുവിനെ തിരമാലകൾ മൂലം സമ്മർദ്ദത്തിലാക്കുകയും ഈ മർദ്ദം അനുബന്ധ ഉപകരണങ്ങൾ വഴി യാന്ത്രികോർജ്ജമോ വൈദ്യുതോർജ്ജമോ ആക്കി മാറ്റുകയും ചെയ്യുന്നു. മറ്റു പല വിധേനയും തരംഗോർജ്ജം വിനിയോഗിക്കുവാൻ കഴിയും.