Jump to content

ധവളപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സങ്കീർണ്ണമായ വിഷയങ്ങളുടെ നിജസ്ഥിതി അറിയിക്കാൻ പുറത്തിറക്കുന്ന ആധികാരിക പ്രമാണമാണ് ധവളപത്രം അഥവാ വൈറ്റ് പേപ്പർ എന്നറിയപ്പെടുന്നത്.[1] ധവള പത്രം, നീല പത്രം, ഹരിത പത്രം എന്നിങ്ങനെ പുറംചട്ടയുടെ നിറത്തിന്റെ പേരിൽ അറിയപ്പെടുന്ന രേഖകളുടെ തുടക്കം ബ്രിട്ടീഷുകാരിൽ നിന്നാണ്. ഏതെങ്കിലും ഒരു വിഷയത്തിന്റെ കണക്കുകളെല്ലാം പ്രാമാണികമായും വിശദമായും വിശകലനം ചെയ്യുന്ന സമഗ്ര രേഖയാണ് ബ്ലൂ ബുക്ക് അഥവാ നീല പത്രം. സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയാത്ത ഇവയെ ഹ്രസ്വമായി എന്നാൽ സമഗ്രമായി വിശകലനം ചെയ്ത രേഖയാണ് ധവള പത്രം. ഹരിത പത്രം എന്നുള്ളത് നടത്തുവാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും നിയമ നിർമ്മാണമോ, നടപടിയിലേക്ക് നയിക്കുന്ന രേഖയെപ്പറ്റിയോ പൗരന്മാരെ അറിയിക്കാൻ ഉള്ളതാണ്.

  1. "മാതൃഭൂമി പത്രം". Archived from the original on 2021-01-21. Retrieved 2020-02-09.
"https://ml.wikipedia.org/w/index.php?title=ധവളപത്രം&oldid=3805396" എന്ന താളിൽനിന്ന് ശേഖരിച്ചത്