ചാൽക്കോലിത്തിക്
ചാൽക്കോലിത്തിക് എന്ന പദം ഗ്രീക്ക്: χαλκός ഖല്കൊ́സ്, " ചെമ്പ് " ഉം λίθος ലിത്തോസ്, " കല്ല് " [1] എന്നിവയിൽനിന്ന് രൂപം കൊണ്ടതാണ്. [1]. കോപ്പർ യുഗം, [1] എനെയോലിത്തിക് (ലാറ്റിൻ അനെയുസ് "ചെമ്പ്")എന്നീ പേരുകളിലും ചാൽക്കോലിത്തിക് അറിയപ്പെടുന്നു. [1] [2] പുരാവസ്തു ഗവേഷകർ ഈ കാലഘട്ടത്തിനെ വിശാലമായ നിയോലിത്തിക്കിന്റെ ഭാഗമായി കണക്കാക്കുന്നു. നവീന ശിലായുഗത്തിനും വെങ്കലയുഗത്തിനും ഇടയിലുള്ള ഒരു പരിവർത്തനകാലഘട്ടമായിട്ടാണ് മുൻകാല പണ്ഡിതന്മാർ ചാൽക്കോലിത്തികിനെ നിർവചിച്ചത്. കിഴക്കൻ യൂറോപ്പിന്റെ പശ്ചാത്തലത്തിൽ, പുരാവസ്തു ഗവേഷകർ പലപ്പോഴും "എനിയോലിത്തിക്ക്" എന്ന പദം "ചാൽക്കോലിത്തിക്കിനു" പകരം ഉപയോഗിക്കുന്നു.
ചാൽക്കോലിത്തിക്ക് കാലഘട്ടത്തിലെ, ലോഹനിർമ്മാണസാങ്കേതികവിദ്യയിൽ ചെമ്പിനായിരുന്നു പ്രാമുഖ്യം. ടിൻ ചെമ്പിൽ കൂട്ടിച്ചേർത്ത് വെങ്കലം എന്ന ലോഹസങ്കരം നിർമ്മിച്ചത് ചാൽക്കോലിത്തിക്കിനു ശേഷമായിരുന്നു.
സെർബിയയിലെ റുഡ്നിക് പർവതത്തിൽ സ്ഥിതിചെയ്യുന്ന ബെലോവോഡിൽ ഉയർന്ന താപനിലയിൽ ചെമ്പ് ഉരുക്കിയതിന് ലോകത്തിലെത്തന്നെ ഏറ്റവും പഴക്കം ചെന്ന തെളിവുകളുണ്ട് (5000 ബി.സി.ഇ). [3] [4] യൂറോപ്പിൽ ചെമ്പുയുഗത്തിൽ നിന്നും വെങ്കലയുഗത്തിലേക്കുള്ള മാറ്റം ബി.സി.ഇ അഞ്ചാം സഹസ്രാബ്ദത്തിനും മൂന്നാം സഹസ്രാബ്ദത്തിനുമിടയിലാണ് സംഭവിച്ചതായി കണക്കാക്കുന്നത്. പുരാതന മധ്യപൂർവ്വേഷ്യയിലും ഏതാണ്ട് ഈ കാലഘട്ടത്തിലാണ് ഈ മാറ്റം സംഭവിച്ചത്.
പദാവലി
[തിരുത്തുക]ഒന്നിലധികം പേരുകൾ ഈ കാലഘട്ടത്തിനെ വ്യത്യസ്തരീതിയിൽ തിരിച്ചറിഞ്ഞതിന്റെ ഫലമാണ്. യഥാർത്ഥത്തിൽ, വെങ്കലയുഗം എന്ന വാക്കിന്റെ അർത്ഥം ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നിർമ്മാണത്തിന് ചെമ്പ് അല്ലെങ്കിൽ വെങ്കലം മുഖ്യവസ്തുവായി ഉപയോഗിക്കുന്നു എന്നുള്ളതാണ്. പുരാതന എഴുത്തുകാർ രണ്ടുവസ്തുക്കൾക്കും ഒരേ പേരാണ് ഉപയോഗിച്ചിരുന്നത്. [5]
1881 -ൽ, ജോൺ ഇവാൻസ് ചെമ്പിന്റെ ഉപയോഗം പലപ്പോഴും വെങ്കലത്തിന്റെ ഉപയോഗത്തിന് മുമ്പുള്ളതാണെന്ന് മനസ്സിലാക്കി. അദ്ദേഹം ഒരു പരിവർത്തന ചെമ്പ് യുഗവും വെങ്കലയുഗവും തമ്മിൽ വേർതിരിച്ചു.[5]
1884-ൽ, ഗേറ്റാനോ ചിരിചി, ഒരുപക്ഷേ ഇവാൻസിനെ അനുകരിച്ചുകൊണ്ട്, ഈ കാലഘട്ടത്തിനെ ഇറ്റാലിയനിൽ എനെയൊ-ലിതിക്ക അല്ലെങ്കിൽ പരിവർത്തന "വെങ്കല-കല്ല്" എന്ന് പുനർനാമകരണം ചെയ്തു. ചെമ്പ് യുഗം വെങ്കലം ഒഴികെയുള്ള ചെമ്പിന്റെ ഉപയോഗമാണ് അർത്ഥമാക്കുന്നത്. മാത്രമല്ല, കല്ലിന്റെ ഉപയോഗം വെങ്കലയുഗത്തിലും അയോയുഗത്തിലും തുടർന്നുവന്നു. [5]
അതിനുശേഷം ബ്രിട്ടീഷ് പണ്ഡിതർ ചെമ്പ് യുഗം അല്ലെങ്കിൽ എനെയോലിത്തിക്ക് എന്ന പദം ഉപയോഗിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടോടുകൂടി തെറ്റായ വിഭജനം ഒഴിവാക്കാൻ ശാസ്ത്രജ്ഞർ എനെയോലിത്തിക്കിനു പകരം ചാൽക്കോലിത്തിക്ക് എന്നുപയോഗിക്കാൻ തുടങ്ങി. യൂറോപ്യൻ വിജ്ഞാനസാഹിത്യത്തിൽ ചാൽക്കോലിത്തിക്കിനു പകരം ചെമ്പുയുഗം എന്ന് സാധാരണയായി ഉപയോഗിക്കുന്നു. എന്നാൽ മധ്യപൂർവേഷ്യൻ പുരാവസ്തുഗവേഷകർ ചാൽക്കോലിത്തിക്ക് എന്ന പദത്തിന്റെ ഉപയോഗം തുടരുന്നു.[6]
മധ്യപൂർവേഷ്യ
[തിരുത്തുക]ലോഹശാസ്ത്രത്തിന്റെ ആവിർഭാവം ഫെർറ്റൈൽ ക്രസന്റിലാണെന്ന് കരുതപ്പെടുന്നു . ഇറാഖിലെ യാരിം തെപ്പെയിലെ നിയോലിത്തിക്ക് സെറ്റിൽമെന്റിൽനിന്നാണ് ഈയത്തിന്റെ ഏറ്റവുമാദ്യത്തെ ഉപയോഗം രേഖപ്പെടുത്തിയിരിക്കുന്നത്.
പുരാതന മധ്യപൂർവേഷ്യയിൽ കണ്ടെത്തിയ ആദ്യകാല കറുത്തീയം ബി.സി.ഇ ആറാം സഹസ്രാബ്ദത്തിൽ വടക്കൻ ഇറാഖിലെ യാരിംതെപ്പെയിൽ നിന്നുള്ള വളയും, അതിനു പീന്നീട് മൊസൂളിനടുത്തുള്ള ഹലാഫ് കാലഘട്ടത്തിലെ അർപാച്ചിയയിൽ നിന്നുള്ള കോണാകൃതിയിലുള്ള കറുത്തീയ കഷണവുമാണ്. [7] പ്രകൃത്യാലുള്ള കറുത്തീയം വളരെ അപൂർവമായതിനാൽ, ഈ വസ്തുക്കൾ ചെമ്പ് ഉരുക്കുന്നതിന് മുമ്പുതന്നെ ഈയം ഉരുക്കുന്നത് ആരംഭിച്ചിരിക്കാനുള്ള സാധ്യത ഉയർത്തുന്നു. [8] [9]
ചെമ്പ് ഉരുക്കുന്നതും ഈ സ്ഥലത്ത് ഏകദേശം അതേ സമയം (ബി.സി.ഇ 6000 ന് ശേഷം) തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, എന്നിരുന്നാലും ലെഡിന്റെ ഉപയോഗം ചെമ്പ് ഉരുകുന്നതിന് മുമ്പാണെന്ന് കരുതപ്പെടുന്നു.
സംടിംന താഴ്വരയിൽ ബി.സി.ഇ 7000-5000 കാലഘട്ടത്തിലെ ചെമ്പ് ഖനനത്തിന്റെ തെളിവുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന നിലവാരമുള്ള അസംസ്കൃത വസ്തുക്കളുടെ സംഭരണത്തിലും ഉപയോഗത്തിലുമുള്ള ഇടിവാണ് മധ്യപൂർവേഷ്യയിലെ നിയോലിത്തിക്കിൽ നിന്ന് ചാൽക്കോലിത്തിക്കിലേക്കുള്ള പരിവർത്തന പ്രക്രിയയുടെ സവിശേഷതയായി കാണപ്പെടുന്നത്. ഈ നാടകീയമായ മാറ്റം ഇറാനിലെ ടെഹ്‌റാൻ സമതലത്തിലുടനീളം കാണപ്പെടുന്നു . ഇവിടയുള്ള ആറ് പുരാവസ്തു സ്ഥലങ്ങളുടെ വിശകലനം വസ്തുക്കളുടെ ഗുണനിലവാരത്തിലും, ലിഥിക് പുരാവസ്തുക്കളുടെ സൗന്ദര്യാത്മകതയിലുമുള്ള കുറവ് പ്രകടമാക്കുന്നു. ഫസേലി തുടങ്ങിയവരുടെ അഭിപ്രായത്തിൽ ചെമ്പ് ഉപകരണങ്ങളുടെ വർദ്ധിച്ച ഉപയോഗം മൂലം കരകൗശലവസ്തുക്കളിലെ വൈദഗ്ദ്യം നഷ്ടപ്പെട്ടതിന്റെ തെളിവാണ് ഈ വിശകലനങ്ങൾ. [10] നവീനശിലായുഗത്തിലെ സംസ്കരണം, ഉല്പാദനം, വിനിമയം എന്നിവയ്ക്ക് മധ്യചാൽക്കോലിത്തിക്കിൽ (4500-3500 ബി.സി.ഇ) തകർച്ച സംഭവിച്ചതായി കരുതപ്പെടുന്നു. [10]
യൂറോപ്പ്
[തിരുത്തുക]സെർബിയയിലെ ഒരു പുരാവസ്തുസ്ഥലത്ത് ഏകദേശം 7,500 വർഷങ്ങൾക്ക് മുമ്പുള്ള ചെമ്പ് നിർമ്മാണത്തിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവുകൾ അടങ്ങിയിരിക്കുന്നു. ഈ തെളിവ് ചെമ്പ് ഉരുക്കൽ ഏഷ്യയിലും യൂറോപ്പിലും പ്രത്യേകം കണ്ടുപിടിച്ചിരിക്കാമെന്ന് വ്യക്തമാക്കുന്നു. [4]
സെർബിയയിൽ യൂറോപ്പിൽ ചെമ്പിന്റെ ഉപയോഗത്തെ സൂചിപ്പിക്കുന്ന ഏകദേശം 7,500 വർഷങ്ങൾക്ക് മുമ്പത്തേതെന്ന് കണക്കാക്കപ്പെട്ട, (5500 ബി.സി.ഇ) ഒരു ചെമ്പ് കോടാലി [11] കണ്ടെത്തി. ചെമ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള അറിവ് ചെമ്പിന്റെ ലഭ്യതയേക്കാൾ വളരെ വ്യാപകമായിരുന്നു. യൂറോപ്യൻ ബാറ്റിൽ ആക്സ് സംസ്കാരം ചെമ്പ് കോടാലിയുടെ മാതൃകയിലുള്ള കല്ല് മഴു ഉപയോഗിച്ചിരുന്നു. [12] 1991-ൽ ഓറ്റ്‌സ്‌താൽ ആൽപ്‌സിൽ മോണ്ട്‌സി ചെമ്പ് കോടാലിയോടു കൂടി കണ്ടെത്തിയ, ഊറ്റ്സിയുടെ അവശിഷ്ടങ്ങൾ ഏകദേശം 3300 ബി.സി.ഇ യിലേതാണ്
ഐബീരിയൻ ഉപദ്വീപിലെ വില നോവ ഡി സാവോ പെഡ്രോയും ലോസ് മിലാറെസും യൂറോപ്പിലെ ചാൽക്കോലിത്തിക് സംസ്കാരങ്ങളുടെ ഉദാഹരണങ്ങളാണ്. [13] ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും ബീക്കർ ജനത ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബീക്കർ സംസ്കാരം ഇൻഡോ-യൂറോപ്യൻ ഭാഷകൾക്കൊപ്പം യൂറോപ്പിൽ ചെമ്പ്, വെങ്കല സാങ്കേതികവിദ്യകൾ പ്രചരിപ്പിച്ചതായി കരുതപ്പെടുന്നു. [14] ബ്രിട്ടനിൽ, ബി.സി.ഇ 25-ആം ശതകത്തിനും 22-ആം ശതകത്തിനും ഇടയിൽ ചെമ്പ് ഉപയോഗിച്ചിരുന്നു. എന്നാൽ ചില പുരാവസ്തു ഗവേഷകർ ഇതിനെ ചാൽക്കോലിത്തിക്ക് കാലഗണനയിൽ ഉൾപ്പെടുത്തുന്നില്ല. കാരണം ചെമ്പിന്റെ ഉൽപ്പാദനവും ഉപയോഗവും ചെറിയ തോതിലായിരുന്നു. [15]
ദക്ഷിണേഷ്യ
[തിരുത്തുക]പാർപോളയുടെ (2005) അഭിപ്രായത്തിൽ [16] സിന്ധുനദീതട സംസ്കാരം, തെക്കൻ തുർക്ക്മെനിസ്ഥാൻ, വടക്കൻ ഇറാൻ എന്നിവയ്ക്കിടയിൽ 4300-3300 ബി.സി.ഇ കാലഘട്ടത്തിൽ മൺപാത്രനിർമ്മിതിയിൽ സമാനതകൾ ഉണ്ടായിരുന്നു. ഇത് ചാൽക്കോലിത്തിക് കാലഘട്ടത്തിലെ ഗണ്യമായ വ്യാപാരബന്ധങ്ങളെ സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യൻ ശിലായുഗത്തിന്റെ പശ്ചാത്തലത്തിലും "ചാൽക്കോലിത്തിക്" എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. [17] സിന്ധു നാഗരികതയുടെ ആദ്യകാല സ്ഥാനമായ ഭിരാനയിൽ ചെമ്പ് വളകളും അമ്പടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ പാക്കിസ്ഥാനിലെ മെഹർഗഢിലെ നിവാസികൾ ബി.സി.ഇ 7000 നും 3300 നും ഇടയിൽ പ്രാദേശിക ചെമ്പ് അയിര് ഉപയോഗിച്ച് ഉപകരണങ്ങൾ നിർമ്മിച്ചിരുന്നു. [18] പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെഏകദേശം 4500 വർഷങ്ങൾക്ക് മുമ്പുള്ള നൗഷാരോ സൈറ്റിലെ ഒരു മൺപാത്ര നിർമ്മാണശാലയിൽ നിന്ന് 12 ബ്ലേഡുകൾ കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു ഗവേഷണങ്ങൾ കാണിക്കുന്നത് ഈ ബ്ലേഡുകൾ ഒരു ചെമ്പ് ഇൻഡെന്റർ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്നും ഇവ മൺപാത്രങ്ങൾ രൂപപ്പെടുത്താനുള്ള കുശവന്റെ ഉപകരണമായി പ്രവർത്തിച്ചിരിന്നുമെന്നാണ്. പെട്രോഗ്രാഫിക് വിശകലനം പ്രാദേശിക മൺപാത്ര നിർമ്മാണത്തെ സൂചിപ്പിക്കുന്നു, മാത്രമല്ല സിന്ധുനദീതടത്തിൽ നിന്നുള്ള കറുത്ത മൺപാത്രങ്ങളുടെ അസ്തിത്വവും വെളിപ്പെടുത്തുന്നു. [19]
കൊളംബസിന്റെ വരവിനു മുമ്പുള്ള അമേരിക്കൻ പ്രദേശങ്ങൾ
[തിരുത്തുക]തെക്കേ അമേരിക്കയിലെ ആൻഡിയൻ നാഗരികതകൾ ചെമ്പ് ഉരുക്കുന്നതിനുള്ള സ്വതന്ത്ര കണ്ടുപിടുത്തം നടത്തിയിരുന്നു. [20]
യൂറോപ്യൻ കുടിയേറ്റത്തിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചെമ്പ്, ചെമ്പ് ലോഹസങ്കരങ്ങൾ എന്നിവ ഉപയോഗിച്ചിരുന്ന അമേരിക്കൻ നാഗരികതകൾക്കും "ചാൽകോലിത്തിക്" എന്ന പദം പ്രയോഗിക്കുന്നു. ആൻഡീസിലെയും മെസോഅമേരിക്കയിലെയും സംസ്കാരങ്ങൾ കൂടാതെ, അപ്പർ മഹാതടാകമേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്ന പഴയ കോപ്പർ കോംപ്ലക്സ്; ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ, വിസ്‌കോൺസിൻ എന്നിവ-ചെമ്പ് ഖനനം ചെയ്ത് ഉപകരണങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു. [21] ഈ സൈറ്റുകളിൽ ചിലതിൽ നിന്നുള്ള പുരാവസ്തുക്കൾ ബി.സി.ഇ 4000-1000 കാലഘട്ടത്തിലാണ്.ഇത് അവയെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചാൽകോലിത്തിക് സൈറ്റുകളിലൊന്നാക്കി മാറ്റുന്നു. [22] [23]
കിഴക്കൻ ഏഷ്യ
[തിരുത്തുക]ബിസി അഞ്ചാം സഹസ്രാബ്ദത്തിൽ കിഴക്കൻ ഏഷ്യയിൽ ജിയാങ്‌ഷായി, ഹോങ്‌ഷാൻ സംസ്‌കാരങ്ങളിൽ ചെമ്പ് പുരാവസ്തുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ ആ ലോഹ പുരാവസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. [24] ചെമ്പ് കൊണ്ടുള്ള വസ്തുക്കൾ ആദ്യകാലങ്ങളിൽ കാണപ്പെടുന്നെങ്കിലും, ഈ കണ്ടെത്തലുകൾ ചെമ്പ് ലോഹശാസ്ത്രത്തിനെ പ്രതിനിധീകരിക്കുന്നില്ല.കിഴക്കനേഷ്യയിൽ ചെമ്പ് ലോഹശാസ്ത്രത്തിന്റെ തുടക്കമായി കണക്കാക്കുന്നത് ബി.സി.ഇ നാലാം സഹസ്രാബ്ദത്തിന്റെ അവസാനത്തിലും ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിലും പടിഞ്ഞാറൻ മംഗോളിയയിലേക്കുള്ള അഫനാസിയേവോ ഗ്രൂപ്പുകളുടെ പ്രവേശനത്തോടെയാണ്. [25]
സബ് - സഹാറൻ ആഫ്രിക്ക
[തിരുത്തുക]നൈജറിലെ എയർ പർവതനിരകളിൽ, ബി.സി.ഇ 3000 നും 2500 നും ഇടയിൽ സ്വതന്ത്രമായ ചെമ്പ് ഉരുകൽ വികസിച്ചു. ഏകദേശം 1500 ബി.സി.ഇ യോടെ ഈ പ്രക്രിയ പക്വത പ്രാപിച്ചു. [26]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 The New Oxford Dictionary of English (1998) ISBN 0-19-861263-X, p. 301: "Chalcolithic /,kælkəl'lɪθɪk/ adjective Archaeology of, relating to, or denoting a period in the 4th and 3rd millennium BC, chiefly in the Near East and SE Europe, during which some weapons and tools were made of copper. This period was still largely Neolithic in character. Also called Eneolithic... Also called Copper Age - Origin early 20th cent.: from Greek khalkos 'copper' + lithos 'stone' + -ic".
- ↑ Aeneolothic was once fairly often spelled Æneolithic, but the habit of using a ligature in ae and oe words of Greek and Latin derivation (fœtid, etc.) largely died out by the mid-20th century.
- ↑ "Serbian site may have hosted first copper makers". UCL.ac.uk. UCL Institute of Archaeology. 23 September 2010. Archived from the original on 2017-03-28. Retrieved 22 April 2017.
- ↑ 4.0 4.1 Bruce Bower (July 17, 2010). "Serbian site may have hosted first copper makers". ScienceNews. Archived from the original on 2013-05-08. Retrieved 22 April 2017.
- ↑ 5.0 5.1 5.2 Pearce, Mark (2019-09-01). "The 'Copper Age'—A History of the Concept". Journal of World Prehistory (in ഇംഗ്ലീഷ്). 32 (3): 229–250. doi:10.1007/s10963-019-09134-z. ISSN 1573-7802.
- ↑ Allen, Michael J.; et al., eds. (2012). Is There a British Chalcolithic?: People, Place and Polity in the later Third Millennium (summary). Oxbow. ISBN 9781842174968. Archived from the original on 2016-10-05. Retrieved 2016-02-02.
- ↑ Moorey 1994: 294
- ↑ Craddock 1995: 125
- ↑ Potts, Daniel T., ed. (2012-08-15). "Northern Mesopotamia". A Companion to the Archaeology of the Ancient Near East. Vol. 1. John Wiley & Sons, 2012. p. 302. ISBN 978-1-4443-6077-6.
- ↑ 10.0 10.1 Fazeli, H.; Donahue, R.E.; Coningham, R.A.E. (2002). "Stone Tool Production, Distribution and Use during the Late Neolithic and Chalcolithic on the Tehran Plain, Iran". Iran: Journal of the British Institute of Persian Studies. 40: 1–14. doi:10.2307/4300616. JSTOR 4300616.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-16. Retrieved 2022-01-28.
- ↑ J. Evans, 1897
- ↑ C.M.Hogan, 2007
- ↑ D.W.Anthony, The Horse, the Wheel and Language: How Bronze-Age riders from the Eurasian steppes shaped the modern world (2007).
- ↑ Miles, The Tale of the Axe, pp. 363, 423, n. 15
- ↑ A.Parpola, 2005
- ↑ Vasant Shinde and Shweta Sinha Deshpande, "Crafts and Technologies of the Chalcolithic People of South Asia: An Overview" Indian Journal of History of Science, 50.1 (2015) 42-54
- ↑ Possehl, Gregory L. (1996)
- ↑ Méry, S; Anderson, P; Inizan, M.L.; Lechavallier, M; Pelegrin, J (2007). "A pottery workshop with flint tools on blades knapper with copper at Nausharo (Indus civilisation ca. 2500 BC)". Journal of Archaeological Science. 34 (7): 1098–1116. doi:10.1016/j.jas.2006.10.002.
- ↑ American Chemical Society (24 April 2007). "An Ancient Inca Tax And Metallurgy In Peru". Science Daily.
- ↑ R. A. Birmingham and L. E. Eisenberg. Indian Mounds of Wisconsin. (Madison, Univ Wisconsin Press. 2000.) pp.75-77.
- ↑ T.C.Pleger, 2000
- ↑ Neiburger, E. J. 1987. Did Midwest Pre-Columbia Indians Cast Metal? A New Look. Central States Archaeological Journal 34(2), 60-74.
- ↑ Peterson, Christian E.; Shelach, Gideon (September 2012). "Jiangzhai: Social and economic organization of a Middle Neolithic Chinese village". Journal of Anthropological Archaeology. 31 (3): 241–422. doi:10.1016/j.jaa.2012.01.007.
- ↑ Rogers, Leland; Honeychurch, William; Amartuvshin, Chunag; Kaestle, Frederika (March 2020). "U5a1 Mitochondrial DNA Haplotype Identified in Eneolithic Skeleton from Shatar Chuluu, Mongolia". Human Biology. 91 (4).
- ↑ Ehret, Christopher (2002). The Civilizations of Africa. Charlottesville: University of Virginia, pp. 136, 137 ISBN 0-8139-2085-X.