വെങ്കലം
ദൃശ്യരൂപം
ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (bronze). പാത്രങ്ങളും ശില്പങ്ങളും നിർമ്മിക്കുന്നതിന് വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.
ബെൽ മെറ്റൽ
[തിരുത്തുക]സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം ബെൽമെറ്റലിൽ കൂടുതലായിരിക്കും. ഈ സങ്കരത്തിന് സാധാരണ വെങ്കലത്തെ അപേക്ഷിച്ച് മുഴക്കം കൂടുതലായിരിക്കും[1]..
വെള്ളോട്‍
[തിരുത്തുക]സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം വെള്ളോടിൽ കൂടുതലായിരിക്കും. ഇത് സാധാരണ ഓടിനേക്കാൾ വെളുത്തു കാണപ്പെടുന്നു. സാധാരണ ഓടിനെക്കൾ വിലയുള്ള വെള്ളോടുകൊണ്ടാണ് ഗുണമേന്മ കൂടിയ ഉരുളി, ചരക്ക് (വാർപ്പ്), കിണ്ടി, ചുണ്ണാമ്പുചെല്ലം, ലോട്ട തുടങ്ങിയവ ഉണ്ടാക്കുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724