ഗോളീയ ദർപ്പണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രതിപതന പ്രതലങ്ങൾ വളഞ്ഞിരിക്കുന്ന ദർപ്പണങ്ങളാണ് ഗോളീയ ദർപ്പണങ്ങൾ. പ്രതലങ്ങൾ പുറത്തേക്കോ അകത്തേക്കോ വളഞ്ഞിരിക്കും. ഈ ദർപ്പണങ്ങൾ സാധാരണയായി വൃത്തത്തിന്റെ ഭാഗമായിരിക്കും.
ഉൻമധ്യ ദർപ്പണം അഥവാ കോൺവെക്സ് ദർപ്പണം പ്രകാശ സ്രോതസ്സിനോട് തള്ളി നിൽക്കുന്ന ഗോളീയ പ്രതലമുള്ള ദർപ്പണമാണ് ഉൻമധ്യ ദർപ്പണം (ഉത്തലദർപ്പണം). അവയ്ക്ക് വെളിച്ചത്തെ കേന്ദ്രീകരിക്കാൻ സാധ്യമല്ല. ഒരു ഉൻമധ്യ ദർപ്പണത്തിൽ മിഥ്യാ പ്രതിബിംബമേ രൂപപ്പെടൂ. അതിനു കാരണം അവയുടെ രശ്മീകേന്ദ്രവും (ഫോക്കസ്) (F) വക്രതാ ആരവും എത്തിച്ചേരാൻ പറ്റാത്ത രീതിയിലുള്ള ഭാവനാ ബിന്ദുക്കളാണ്. നതമധ്യ ദർപ്പണം അഥവാ കോൺകേവ് ദർപ്പണം പ്രകാശ സ്രോതസ്സിന്റെ എതിർവശത്ത് തള്ളി നിൽക്കുന്ന ഗോളീയ പ്രതലമുള്ള ദർപ്പണമാണ് നതമധ്യ ദർപ്പണം (അവതലദർപ്പണം). ഒരു രശ്മീകേന്ദ്ര ബിന്ദുവിൽ ഇവയ്ക്ക് പ്രകാശത്തെ കേന്ദ്രീകരിക്കാൻ സാധിക്കുന്നു. സമാന്തരമായി വരുന്ന പ്രകാശ രശ്മികളെ കൂട്ടിച്ചേർക്കാൻ സാധിക്കുന്ന ഈ ദർപ്പണത്തെ സംവ്രജന ദർപ്പണം (Converging mirror) എന്നും വിളിക്കുന്നു. വിശകലനം ദർപ്പണ സമവാക്യം, ആവർധനം, ഫോക്കസ് ദൂരം എന്നിവയുടെ സമവാക്യങ്ങൾ ഗോസ്സിയൻ ദർപ്പണ സമവാക്യമനുസരിച്ച് u എന്നത് പ്രകാശ സ്രോതസ്സും ദർപ്പണവും തമ്മിലുള്ള ദൂരവും v എന്നത് ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള ദൂരവുമാണെങ്കിൽ ദർപ്പണ സമവാക്യം താഴെ തന്നതാണ് f = uv/u+v ദർപ്പണത്തിന് ചിഹ്നന രീതികൾ സ്വികരിച്ചാലെ കൃത്യമായ ഫോക്കസ് ദൂരം ലഭിക്കുകയുള്ളൂ. ദർപ്പണത്തിന്റെ മധ്യത്തിൽ നിന്നും ഇടതു വശത്തുള്ള ദൂരങ്ങളെ (പരമ്പരാഗതമായി സ്രോതസ്സും ദർപ്പണവും തമ്മിലുള്ള ദൂരം) നെഗറ്റീവായും, വലതു വശത്തുള്ള ദൂരങ്ങളെ (പരമ്പരാഗതമായി പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള ദൂരം) പോസിറ്റീവായും പരിഗണിച്ചിരിക്കുന്നു.