ഗോപുരം
ദൃശ്യരൂപം
താരതമ്യേന വളരെ ഉയരമുള്ളതും നാനാവശങ്ങളിൽ നിന്നു ദൃശ്യവുമായ നിർമ്മിതികളാണ് ഗോപുരം. ഔന്നത്യമാണ് ഇവയുടെ മുഖ്യസവിശേഷത. ഇവ ഒറ്റയ്ക്കോ മറ്റൊരു കെട്ടിടത്തിന്റെ ഭാഗമായോ നിർമ്മിക്കപ്പെടുന്നു. ഈഫൽ ഗോപുരം ഇതിനുത്തമ ഉദാഹരണമാണ്.
നിർമ്മിതി
[തിരുത്തുക]ഗോപുരങ്ങൾ നിർമ്മിക്കുന്നതിന് ലോഹങ്ങളോ സിമിന്റും കല്ലുകളുമോ ഉപയോഗിക്കുന്നു. കാറ്റിന്റെ ശക്തിയാൽ നാശം സംഭവിക്കാതിരിക്കുവാൻ മുകൾഭാഗം വണ്ണം കുറച്ച് കൂർത്തിരിക്കുന്നവയായിരിക്കും. ചുവടു ഭാഗം വിസ്താരമുള്ളതായിരിക്കും.