Jump to content

വിജ്ഞാനശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Epistemology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിജ്ഞാനശാസ്ത്രം അറിവിന്റെ സ്വഭാവത്തേയും, പരിധികളേയും പരിമിതികളേയും സംബന്ധിച്ച തത്ത്വചിന്താശാഖയാണ്. വിജ്ഞാനസിദ്ധാന്തം എന്നും അത് അറിയപ്പെടുന്നു. ഇംഗ്ലീഷിലെ എപ്പിസ്റ്റെമോളജി(epistemology) എന്ന സമാനപദം ഗ്രീക്ക് ഭാഷയിലെ അറിവ്, ശാസ്ത്രം എന്നർത്ഥങ്ങളുള്ള എപ്പിസ്റ്റേം, ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. [1] വിജ്ഞാനശാസ്ത്രത്തിന്റെ പരിഗണനയിൽ വരുന്ന മുഖ്യപ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്:

  • എന്താണ് അറിവ്?
  • അറിവ് നേടുന്നതെങ്ങനെ?
  • മനുഷ്യർക്ക് അറിയാവുന്നതെന്ത്?
  • നമുക്കെന്തറിയാമെന്ന് നാം അറിയുന്നതെങ്ങനെ?


ഈ രംഗത്തെ സം‌വാദങ്ങളിൽ ഏറെയും അറിവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ദാർശനികവിശകലനത്തിലും പരമാർത്ഥം, വിശ്വാസം, നീതീകരണം എന്നീ സങ്കല്പങ്ങളുമായി അതിനുള്ള ബന്ധത്തിലുമാണ് ശ്രദ്ധയൂന്നിയത്. അറിവിന്റെ ഉല്പാദനവിധികളും, അറിവിനെ സംബന്ധിച്ച അവകാശവാദങ്ങളുടെ വിശ്വസനീയതയും അതിന്റെ പരിഗണനയിൽ വരുന്ന മറ്റു വിഷയങ്ങളാണ്.

ഇംഗ്ലീഷ് ഭാഷയിൽ എപ്പിസ്റ്റെമോളജി എന്ന വാക്ക് കൊണ്ടുവന്നത് സ്കോട്ട്‌ലൻഡുകാരൻ ചിന്തകൻ ജെയിംസ് ഫ്രെഡറിക് ഫെറിയർ ആണ്(1808–1864).[2]

അവലംബം

[തിരുത്തുക]
  1. ദർശനവിജ്ഞാനകോശം, മൂന്നാം വാല്യം, 1967, മാക്‌മില്ലൻ, Inc.
  2. ബ്രിട്ടാനിക്കാ വിജ്ഞാകോശം ഓൺലൈൻ, 2007
"https://ml.wikipedia.org/w/index.php?title=വിജ്ഞാനശാസ്ത്രം&oldid=1716779" എന്ന താളിൽനിന്ന് ശേഖരിച്ചത്