ഹാഡ്രോൺ
ദൃശ്യരൂപം
ക്വാർക്കുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കണങ്ങളാണ് ഹാഡ്രോണുകൾ. പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ഹാഡ്രോണുകളാണ്. ഹാഡ്രോണുകൾ രണ്ടു തരമുണ്ട് : ബേറിയോണുകളും മെസോണുകളും.
ക്വാർക്കുകൾ കളർ ചാർജ്ജ് ഉള്ളവയാണെങ്കിലും ശക്തബലത്തിന്റെ പ്രത്യേകതയായ color confinement കാരണം ക്വാർക്കുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കണങ്ങൾക്ക് കളർ ചാർജ്ജ് ഉണ്ടാകരുത് എന്നുണ്ട്. അതിനാൽ ഹാഡ്രോണുകൾക്ക് കളർ ചാർജ്ജില്ല. ഇങ്ങനെ കളർ ചാർജ്ജില്ലാത്ത ഹാഡ്രോണുകളെ രണ്ടു രീതിയിൽ നിർമ്മിക്കാം:
- വ്യത്യസ്ത കളർ ചാർജ്ജുകളുള്ള മൂന്ന് ക്വാർക്കുകൾ ഉപയോഗിച്ച് - ഇത്തരം ഹാഡ്രോണുകളാണ് ബാരിയോണുകൾ. ഉദാഹരണം : പ്രോട്ടോൺ, ന്യൂട്രോൺ
- ഒരു ക്വാർക്കും അതിന്റെ ആന്റികളർ ഉള്ള ആന്റിക്വാർക്കും ഉപയോഗിച്ച് - ഇത്തരം ഹാഡ്രോണുകളാണ് മെസോണുകൾ. ഉദാഹരണം : പയോൺ