Jump to content

ഹഗാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ההגנה
Haganah
Active 1920–1948
രാജ്യം പലസ്തീൻ മാൻഡേറ്റ്
തരം സായുധ വിഭാഗം
കർത്തവ്യം Defense of Jewish settlements (pre-independence)
വലിപ്പം Average: 21,000[1]
Engagements 1929 Palestine riots
1936–1939 Arab revolt in Palestine
World War II
Jewish Revolt in Palestine
Palestine Civil War
1948 Arab–Israeli War (first two weeks)
Disbanded May 28, 1948
Current
commander

പലസ്തീൻ മാൻഡേറ്റിലെ ജൂതജനതയുടെ ഒരു തീവ്ര സായുധസംഘടനയായിരുന്നു ഹഗാന ( ഹീബ്രു: הַהֲגָנָה‎). 1920-ൽ പ്രവർത്തനമാരംഭിച്ച ഹഗാന 1948-ൽ ഇസ്രയേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറി.

കുടിയേറ്റക്കാരായ ജൂതരെ തദ്ദേശീയരായ അറബികളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹഗാന രൂപംകൊള്ളുന്നത്. ബ്രിട്ടീഷ് അധികാരികൾ ജൂതരുടെ പ്രതിനിധികളായി അംഗീകരിച്ചിരുന്ന ജൂയിഷ് ഏജൻസിയുടെ കീഴിലാണ് ഹഗാന പ്രവർത്തിച്ചുവന്നത്. രണ്ടാം ലോകമഹായുദ്ധം വരെ ഹഗാനയുടെ പ്രവർത്തനങ്ങൾ മിതവാദപരമായിരുന്നു എന്ന് കരുതപ്പെടുന്നു. അതിതീവ്രവാദപരമായ ഇർഗൂൻ, ലേഹി എന്നീ സായുധസംഘങ്ങൾ ഹഗാനയിൽ നിന്ന് വിഘടിച്ച് പോയതാണ്. രണ്ടാം ലോകമഹായുദ്ധശേഷം പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്തിയ ബ്രിട്ടീഷ് അധികാരികളുമായി പിണങ്ങിയ ഹഗാന ഭീകരപ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. പാലങ്ങൾ, റെയിൽവേ, കപ്പലുകൾ എന്നിവ ബോംബിട്ടും മറ്റും ഹഗാന തകർത്തുതുടങ്ങി. അനധികൃതമായി ജൂതന്മാരെ പലസ്തീനിലെത്തിക്കലും ഇവർ ഏറ്റെടുത്ത പ്രവർത്തനമായിരുന്നു.

ഹഗാനക്ക് പോളണ്ടിന്റെ രഹസ്യ സൈനികപിന്തുണ ഉണ്ടായിരുന്നു[2]. ബ്രിട്ടീഷ് അധികാരികളുമായും ഹഗാന സഹകരിച്ചുവന്നു[3].

1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ജൂതരുടെ സേനയായി പ്രവർത്തിച്ച ഹഗാന ഇസ്രയേൽ രൂപീകരണത്തോടെ രാഷ്ട്രത്തിന്റെ സേനയായി മാറുകയായിരുന്നു.

പശ്ചാത്തലം

[തിരുത്തുക]

ബ്രിട്ടീഷ് ഭരണത്തിൽ വരുന്നതിന് മുൻപേ തന്നെ ഒട്ടോമൻ പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ആരംഭിച്ചിരുന്നു. സയണിസ്റ്റ് പ്രസ്ഥാനമാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. തദ്ദേശീയരായ അറബികളിൽ നിന്ന് ആദ്യഘട്ടങ്ങളിൽ കാര്യമായ എതിർപ്പുകൾ ഉയർന്നിരുന്നില്ല. ബാൽഫോർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൻ പലസ്തീനെ ജൂതഗേഹമായി പ്രഖ്യാപിച്ചതോടെ പലായനത്തിന്റെ ശക്തി കൂടി വന്നു. അതുവരെ കുടിയേറ്റത്തെ നിസ്സാരമായി കണ്ടിരുന്ന അറബികൾ ഇതോടെ എതിർപ്പുകൾ ഉയർത്തിത്തുടങ്ങി.

ഇത്തരം എതിർപ്പുകളെ നേരിടാൻ ജൂതകോളനികൾക്ക് കാവൽ സംഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. ഇതിന് വാർഷത്തിൽ ഒരു സംഖ്യ കോളനികളിൽ നിന്ന് ഈടാക്കി വന്നു. 1907-ലെ ബാർ-ജിയോറയാണ് ഇത്തരത്തിലെ ആദ്യ സംഘം. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ സംഘം ഹഷോമെർ എന്ന സംഘമായി പരിണമിച്ചു. ഇത് ബ്രിട്ടീഷ് മാൻഡേറ്റ് നിലവിൽ വരുന്നത് വരെ നീണ്ടുനിന്നു. Zion Mule Corps, Jewish Legion എന്നീ സായുധസംഘങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സേനയുടെ ഭാഗമായിരുന്നു. 1920-ലെ അറബ് പ്രതിഷേധത്തോടെ ഒരു അധോലോക സേനയുടെ അനിവാര്യത ജൂതനേതൃത്വം മനസ്സിലാക്കിയതോടെ ഹഗാന രൂപീകൃതമായി.

അവലംബം

[തിരുത്തുക]
  1. Johnson, Paul (May 1998). "The Miracle". Commentary. 105: 21–28.
  2. A Marriage of Convenience: The New Zionist Organization and the Polish Government 1936-1939 Laurence Weinbaum In 1936, an agreement was reached between the Polish government and the Haganah in the person of its emissary, Arazi,
  3. Niewyk, Donald L. (2000). The Columbia Guide to the Holocaust. Columbia University Press. p. 247. ISBN 0231112009.
"https://ml.wikipedia.org/w/index.php?title=ഹഗാന&oldid=3775375" എന്ന താളിൽനിന്ന് ശേഖരിച്ചത്