സൂര്യന്റെ കാമ്പ്
ദൃശ്യരൂപം
സൂര്യന്റെ കേന്ദ്രത്തിൽ നിന്നു ഏതാണ്ട് 0.2 R⊙ വരെയുള്ള ഭാഗമാണു് സൂര്യന്റെ കാമ്പ് എന്നറിയപ്പെടുന്നതു്. അണുസംയോജന പ്രക്രിയയിലൂടെ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന ഇടമാണു് സൂര്യന്റെ കാമ്പ്. 15,000,000 കെൽവിൻ(K) താപനിലയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന പദാർത്ഥമാണു് സൂര്യന്റെ കാമ്പിൽ ഉള്ളത്. സൂര്യന്റെ കാമ്പിന്റെ സാന്ദ്രത 155,000 kg/m3 ആണു്. അതായതു വെള്ളത്തിന്റെ സാന്ദ്രതയുടെ 155 ഇരട്ടി.
തെർമോന്യൂക്ളിയാർ പ്രക്രിയകളാണു സൂര്യനിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ ഉറവിടമെങ്കിലും ഈ പ്രക്രിയകൾ സൂര്യന്റെ എല്ലാ ഭാഗങ്ങളിലും നടക്കില്ല. അതിനു കാരണം 107 K നു മുകളിലുള്ള താപമാണു് ഈ പ്രക്രിയ നടക്കുവാൻ ആവശ്യമായതു് എന്നാണു്. ഇത്രയും താപം സൂര്യന്റെ കാമ്പിൽ മാത്രമേ ഉള്ളൂ. അതിനാൽ സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കുന്ന കേന്ദ്രം ആണു് സൂര്യന്റെ കാമ്പ്.
സൂര്യൻ |
||
---|---|---|
ഘടന | സൂര്യന്റെ കാമ്പ് - വികിരണ മേഖല - സംവന മേഖല | |
അന്തരീക്ഷം | പ്രഭാമണ്ഡലം - Chromosphere - Transition region - കൊറോണ | |
വികസിത ഘടന | Termination Shock - ഹീലിയോസ്ഫിയർ - Heliopause - Heliosheath - Bow Shock | |
സൗര പ്രതിഭാസങ്ങൾ | സൗരകളങ്കങ്ങൾ - Faculae - Granules - Supergranulation - സൗരകാറ്റ് - Spicules - Coronal loops - സൗരജ്വാല - Solar Prominences - കൊറോണൽ മാസ് ഇജക്ഷൻ - Moreton Waves - Coronal Holes | |
മറ്റുള്ളവ | സൗരയൂഥം - Solar Variation - Solar Dynamo - Heliospheric Current Sheet - Solar Radiation - സൂര്യഗ്രഹണം - നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം |