സാംട്രേഡിയ
Samtredia სამტრედია | |||
---|---|---|---|
സാംട്രേഡിയയിലെ ഒരു ട്രെയിൻ സ്റ്റേഷൻ | |||
| |||
Country | Georgia (country) | ||
Mkhare | Imereti | ||
Established | 1921 | ||
ഉയരം | 25 മീ(82 അടി) | ||
(2014) | |||
• ആകെ | 25,318 | ||
സമയമേഖല | UTC+4 (Georgian Time) | ||
Climate | Cfa |
ജോർജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണമാണ് സാംട്രേഡിയ - Samtredia (Georgian: სამტრედია [sɑmtʼrɛdiɑ]). റിയോണി നദിയുടെയും റ്റ്‌സ്‌ഖേനിസ് റ്റ്‌സ്ഖാലി നദിക്കും ഇടയിലായുള്ള താഴ്‌വരയിലാണ് ഇതിന്റെ സ്ഥാനം. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് പടിഞ്ഞാറായി 244 കിലോമീറ്റർ (152 മൈൽ) ദൂരത്തായാണ് ഈ പട്ടണം. ജോർജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കുറ്റെയ്‌സിയിൽ നിന്ന് ഇവിടേക്ക് 27 കിലോമീറ്റർ ( 17 മൈൽ) ദൂരമുണ്ട്. ജോർജിയയിലെ പ്രധാനപ്പെട്ട റോഡുകളും റെയിൽവേയും കേന്ദ്രീകരിക്കുന്ന പ്രദേശമാണ് സാംട്രെഡിയ പട്ടണം. രാജ്യത്തെ പ്രധാന ഗതാഗത കേന്ദ്രമാണ് ഈ പട്ടണം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിമാനത്താവളമായ കുറ്റെയ്‌സി ഇന്റർനാഷണൽ എയർപോർട്ട് - കോപിറ്റ്‌നാരി വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഈ പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ ദൂരത്തായാണ്. ഓൾ ജോർജിയ സെൻസസ് പ്രകാരം 2014ൽ ഇവിടത്തെ ജനസംഖ്യ 25,318 ആണ്. ഇവിടത്തെ കാലാവസ്ഥ മിതോഷ്ണമാണ്. മൃദുവായതും ഊഷ്മളവുമായ ശീതകാലവും ചൂടുള്ള വേനൽ കാലവുമാണ് ഇവിടെ അനുഭവപ്പെടുന്നത്.[1]
വികസനം
[തിരുത്തുക]1870കളിലാണ് സാംട്രേഡിയ നിർണായകമായ റെയിൽവേ ജംഗ്ഷൻ ആയി വളർന്നത്. 1921ൽ സാംട്രേഡിയക്ക് നഗര പദവി ലഭിച്ചു. സോവിയറ്റ് ഭരണത്തിൻ കീഴിൽ പ്രാദേശിക സമ്പദ് വ്യവസ്ഥ ഗതാഗതം മുതൽ ഭക്ഷണം, മര ഉൽപ്പന്നങ്ങൾ വരെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു.
ആഭ്യന്തര കലാപകാലത്ത്
[തിരുത്തുക]സാംട്രേഡിയ തന്ത്രപ്രധാനമായ സ്ഥലമായതിനാൽ, സോവിയറ്റ് വിരുദ്ധ പ്രതിപക്ഷ ഗ്രൂപ്പുകൾ 1990കളിൽ ആഭ്യന്തര കലാപ കാലത്ത് സാംട്രേഡിയ ജംഗ്ഷൻ ഉപരോധിച്ചിരുന്നു.[2] സ്‌വിയാദ് ഗംസാഖുർദിയയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഭരണം നടത്തിയുരുന്ന 1991ലും ഈ പ്രദേശം ഉപരോധിക്കപെട്ടിരുന്നു. 1991 മാർച്ച് മുതൽ ഏപ്രിൽ വരെ നടന്ന ഈ ഉപരോധം മൂലം ജോർജിയയുടെയും അയൽ രാജ്യമായ അർമീനിയയുടെയും സാമ്പത്തിക മേഖലയെ വലിയ തോതിൽ ദോശകരമായി ബാധിച്ചിരുന്നു. ജോർജിയൻ റെയിൽവേയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് ഓഫ് അർമീനിയ. 1993ൽ സാംട്രേഡിയ, ജോർജിയൻ ആഭ്യന്തര യുദ്ധത്തിന് സാക്ഷിയായി.[3]
അവലംബം
[തിരുത്തുക]- ↑ Samtredia Municipality.[പ്രവർത്തിക്കാത്ത കണ്ണി] Imereti regional administration. Accessed on May 1, 2008.
- ↑ Jonathan Wheatley (2005), Georgia from National Awakening to Rose Revolution: Delayed Transition in the Former Soviet Union, p. 52. Ashgate Publishing, Ltd., ISBN 0-7546-4503-7.
- ↑ Cornell, Svante (2001), Small Nations and Great Powers: A Study of Ethnopolitical Conflict in the Caucasus, p. 173. Routledge, ISBN 0-7007-1162-7.