വോൾവറീൻ
വോൾവറീൻ | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | മാർവൽ കോമിക്സ് |
ആദ്യം പ്രസിദ്ധീകരിച്ചത് | ദി ഇൻക്രെഡിബിൾ ഹൾക്ക്#180 (ഒക്ടോബർ. 1974) |
സൃഷ്ടി | ലെൻ വെയ്ൻ ജോൺ റോമിറ്റ് ഹെർബ് ട്രിമ്പ് |
കഥാരൂപം | |
Alter ego | ജോൺ ഹൌലെറ്റ് |
സ്പീഷീസ് | ഹ്യൂമൻ മ്യൂട്ടന്റ് |
സംഘാംഗങ്ങൾ | X-മെൻ ന്യു അവഞ്ചേഴ്സ് X-ഫോഴ്സ് S.H.I.E.L.D. അവഞ്ചേഴ്സ് ഹോഴ്സ്മെൻ ഓഫ് അപോകലിപ്സ് ആൽഫാ ഫൈറ്റ് വെപ്പൺ X വെപ്പൺ പ്ലസ് ഡിപ്പാർട്ട്മെന്റെ് H HYDRA ദി ഹാൻഡ് ന്യു ഫന്റാസ്റ്റിക് ഫോർ |
Notable aliases | ലോഗൻ, പാച്ച്, കാനഡ, വെപ്പൺ X, വെപ്പൺ ടെൻ, ഡെത്ത്, മ്യൂട്ടേറ്റ് #9601, എമിലോ ഗാറാ, വെപ്പൺ ചി, എക്സ്പിരിമെന്റ് X, ഏജന്റ് ടെൻ, പീറ്റർ റിച്ചാർഡ്സ്, മായ് കെത്ത് |
കരുത്ത് | നവജീവൻ സ്വയം സൗഖ്യ ഘടകം അമാനുഷിക ഇന്ദ്രിയങ്ങൾ, ശക്തി, നിത്യ യൗവനം, കരുത്ത്, അനൈച്ഛികത അഡമാന്റിയം എന്ന ലോഹത്താൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അസ്ഥി ഘടനയും അതോടൊപ്പംകൈകളിലെ ലോഹ നഖങ്ങളും ആയോധന കലകളിൽ അതുല്യൻ |
മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് വോൾവറീൻ.[1] ജയിംസ് ഹൗലെറ്റ് എന്നും ലോഗൻ എന്നും ഈ കഥാപാത്രം അറിയപ്പെടുന്നു.വോൾവറീൻ ഒരു മ്യൂട്ടന്റാണ്, അമാനുഷികമായ ഇന്ദ്രിയങ്ങളും അതുല്യമായ കഴിവുകളും പിൻ വലിക്കാൻ ശേഷിയുള്ള നഖങ്ങളും ഏതൊരു മുറിവും വളരെ വേഗത്തിൽ സൗഖ്യം പ്രാപിക്കാൻ സഹായിക്കുന്ന ഹീലിങ്ങ് ഫാക്ടർ എന്നിവ വോൾവറീന്റെ പ്രത്യേകതകളാണ്.ഈ ഹീലിങ്ങ് ഫാക്ടറാണ് വോൾവറീന്റെ പ്രായാധിക്യത്തെ തടയുന്നതും ഒരു സാധാരണ മനുഷ്യായുസ്സിനേക്കാൾ കൂടുതൽ നല്കുന്നതും.വെപ്പൺ X എന്ന പരീക്ഷണത്തിന്റെ ഫലമായി വോൾവറീന് അഡമാന്റിയം അസ്ഥിഘടനയും നഖങ്ങളും ലഭ്യമായത് ഹീലിങ്ങ് ഫാക്ടറിന്റെ ശക്തി കൊണ്ട് മാത്രമാണ്.X-മെൻ, ആൽഫാ ഫൈറ്റ്, അവഞ്ചേഴ്സ് എന്നീ കോമിക്സുകളിലെ ഒരു പ്രധാന കഥാപാത്രമാണ് വോൾവറീൻ.
ദി ഇൻക്രെഡിബിൾ ഹൾക്ക് #180-ന്റെ അവസാന ഭാഗത്താണ് ആണ് വോൾവറീന്റെ ആദ്യത്തെ രംഗപ്രവേശം.ഒരു മുഴുനീള കഥാപാത്രമായി വോൾവറീൻ രംഗപ്രവേശം ചെയ്തത് ദി ഇൻക്രെഡിബിൾ ഹൾക്ക് #181-ലാണ്.എഴുത്തുകാരനായ ലെൻ വെയ്നും മാർവൽ കലാ സംവിധായകനായ ജോൺ റോമിറ്റും ചേർന്നാണ് വോൾവറീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്, ഈ കഥാപാത്രത്തിന് അനുയോജ്യമായ രൂപം നല്കിയത് ചിത്രകാരനായ ഹെർബ് ട്രിമ്പാണ്.വോൾവറീൻ പിന്നീട് X-മെന്നിന്റെ ഏറ്റവും പുതിയതും വ്യത്യസ്തമായതുമായ ജൈന്റ്-സൈസ് X-മെൻ#1 റോസ്റ്ററിലേക്ക് ചേർക്കപ്പെട്ടു.X-മെന്നിന്റെ കഥാകൃത്തായ ക്രിസ് ക്ലാർമണ്ട് വോൾവറീൻ എന്ന കഥാപാത്രത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ ഒരു പങ്ക് വഹിച്ചിട്ടിണ്ട്.കഥാകൃത്തും ചിത്രകാരനുമായ ജോൺ ബൈൺ X-മെന്നിലെ മറ്റുള്ള കഥാപാത്രങ്ങളേക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രമായി വോൾവറീനെ ചിത്രീകരിച്ചു.
വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്കൻ സംസ്ക്കാരത്തിൽ നിന്ന് ഉയർന്ന് വന്നിട്ടുള്ള പ്രതിനായക സങ്കല്പങ്ങളുടെ പ്രതിനിധിയാണ് വോൾവറീൻ. വോൾവറീന്റെ അമാനുഷികമായ ശക്തിയും പരുക്കൻ പ്രകൃതവും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുണ്ടായി.വോൾവറീനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ടുള്ള കോമിക്സുകൾ 1988-ൽ മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ചു. അനിമേറ്റഡ് ടെലിവിഷൻ സീരീസുകളിലും, വീഡിയോ ഗെയിമുകളിലും വോൾവറീൻ പ്രത്യക്ഷപ്പെട്ടു. 20-യത്ത് സെഞ്ച്വറി ഫോക്സ് നിർമ്മിച്ച X-മെൻ ഫിലിം സീരീസിലും വോൾവറീൻ ഒരു മുഖ്യ കഥാപാത്രമായിരുന്നു. ഹ്യൂഗ് ജാക്ക്മാൻ എന്ന നടനാണ് വോൾവറീനെ അഭ്രപാളിയിൽ അനശ്വരമാക്കിയത്.
അവലംബം
[തിരുത്തുക]- ↑ Jemas, Bill, Quesada, Joe, Jenkins, Paul (രചയിതാക്കൾ). Origin (2001–2002), Marvel Comics
പുറം കണ്ണികൾ
[തിരുത്തുക]- Wolverine at the Comic Book DB
- വോൾവറീൻ at the Marvel Universe wiki
- വോൾവറീൻ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- UncannyXmen.net Spotlight on Wolverine at UncannyXMen.net