വയൽ
ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ചെടികൾ നട്ടുപിടിപ്പിച്ച് വളർത്തിയെടുക്കുന്നതിന് (കൃഷി ചെയ്യുന്നതിന്) പ്രത്യേകം ഒരുക്കിയെടുക്കുന്ന സ്ഥലത്തെയാണ് വയൽ (English: Field) എന്ന് പറയുന്നത്. പാടം എന്നും ഇതര നാമത്തിൽ അറിയപ്പെടുന്നു. ലോകത്തിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ ഗോതമ്പ്, യവം (ഇംഗ്ലീഷ്: ബാർലി), ചോളം, നെല്ല് (അരി) മുതലായവ ഉൽപ്പാദിപ്പിക്കുന്ന കൃഷിസ്ഥലങ്ങളെ അതത് വിളകളുടെ "വയൽ" അഥവാ "പാടം" എന്ന് വിശേഷിപ്പിക്കുന്നു. ഉദാ: ഗോതമ്പ് വയൽ (ഗോതമ്പ് പാടം), നെൽവയൽ (നെൽപ്പാടം) എന്നിവ.[1][2]
വയൽ രൂപപ്പെടുന്ന വിധം
[തിരുത്തുക]ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥക്കടിസ്ഥാനമായി നിശ്ചയിക്കപ്പെടുന്ന വിളകളുടെ വയലുകൾ ജലലഭ്യതയുടെയും മണ്ണിന്റെ ഗുണമേന്മയുടെയും അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.
ജലലഭ്യത
[തിരുത്തുക]ഒരു വയൽ അഥവാ പാടം രൂപപ്പെടുത്തിയെടുക്കുന്നതിന് ഏറ്റവും മുഖ്യമായ ഘടകം വെള്ളത്തിന്റെ ലഭ്യതയാണ്. ഒരു വിളച്ചെടിക്ക് വളരുവാൻ ആവശ്യമായ ജലലഭ്യതയെ അടിസ്ഥാനമാക്കിയാണ് ആ വിളച്ചെടിയുടെ വിളസ്ഥലം പ്രധാനമായും നിശ്ചയിക്കപ്പെടുന്നത്. മഴ, പരിസരങ്ങളിലെ ജലാശയങ്ങൾ, കൃത്രിമ ജലസേചനം എന്നിവയാണ് ജലലഭ്യതാ മാർഗ്ഗങ്ങൾ.
മണ്ണ്
[തിരുത്തുക]ഓരോ വിളയും പൂർണ്ണ വളർച്ച എത്തുന്നതിന് ആവശ്യമായ ധാതു-ലവണങ്ങൾ (വളം) അടങ്ങിയ മണ്ണാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. മണ്ണിലടങ്ങിയിരിക്കുന്ന ധാതു-ലവണങ്ങളുടെ അളവും ഗുണമേന്മയും ഇന്ന് ശാസ്ത്രീയമായി കണ്ടെത്താനാകും. നിലവിൽ ധാതു-ലവണങ്ങൾ കുറവായ മണ്ണിലും ഉദ്ദേശിക്കുന്ന വിള കൃഷി ചെയ്യുവാൻ കൃത്രിമമായ വളപ്രയോഗങ്ങൾ ഫലപ്രദമാണ്.
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]ഗോതമ്പ്
[തിരുത്തുക]-
ഗോതമ്പുപാടം
-
ഗോതമ്പ്
-
നുറുക്കുഗോതമ്പ്
യവം (ബാർലി)
[തിരുത്തുക]-
ബാർളിപ്പാടം
-
ബാർളി
ചോളം
[തിരുത്തുക]-
ചോളകൃഷി
-
ചോളത്തിന്റെ പൂക്കുല
-
ചോളം ഇതളുകളോട് കൂടി
-
ചുവന്ന കളറിലുള്ള ചോളം
-
പച്ച കളറിലുള്ള ചോളം
-
ഇതൾ കളഞ്ഞ ചോളം
-
ചോളക്കുരുക്കൾ
എള്ള്
[തിരുത്തുക]-
എള്ളിൻ പൂവ്വ്
-
എള്ളിൻ തണ്ട്
-
എള്ളിൻ കായ്
-
എള്ളിൻ വിത്ത്
നെല്ല്
[തിരുത്തുക]-
നെൽപ്പാടം
-
വിളഞ്ഞ നെൽപ്പാടം
-
നെൽക്കതിർ
-
ഉണങ്ങിയ നെൽക്കതിർ
-
നെല്ല്
-
പുഴുങ്ങിയ നെല്ല്
-
അരി
-
മലർ (നെല്ല് ചൂടാക്കുമ്പോൾ ലഭിക്കുന്നത്)
-
കൊയ്ത് കഴിഞ്ഞ പാടം-1
-
കൊയ്ത് കഴിഞ്ഞ പാടം-2
അവലംബം
[തിരുത്തുക]- ↑ "2008ന് മുൻപുള്ള വയൽ നികത്തൽ ക്രമപ്പെടുത്താൻ ചട്ടംവരുന്നു". മാതൃഭൂമി.കോം. Archived from the original on 2016-09-25. Retrieved 2017-10-08.
- ↑ "വീട് വയ്ക്കാൻ വയൽ നികത്തൽ: ഉത്തരവ് ഇറങ്ങി". മനോരമ ഓൺലൈൻ.കോം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വയൽ എന്ന ക്ഷേത്രം Archived 2017-09-10 at the Wayback Machine.
- വയൽ meaning in English[പ്രവർത്തിക്കാത്ത കണ്ണി]