ലെഗൗ
ലെഗൗ | |
---|---|
Type | Construction set |
Inventor | Ole Kirk Christiansen |
Company | ലെഗോ |
Country | ഡെന്മാർക്ക് |
Availability | 1949–മുതൽ തുടരുന്നു |
ഔദ്യോഗിക വെബ്സൈറ്റ് |
ഡെന്മാർക്കിലെ ലെഗൗ ഗ്രൂപ്പ് എന്ന കളിപ്പാട്ടനിർമ്മാണ കമ്പനി പുറത്തിറക്കുന്ന കൺസ്ട്രക്ഷൻ ടോയ് സെറ്റാണ് ലെഗൗ. ഇന്റെർ ലോക്ക് ചെയ്യാവുന്ന പ്ലാസ്റ്റിക്ക് കട്ടകൾ ഉപയോഗിച്ച് സങ്കീർണമായ നിർമിതികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവ സൃഷ്ടിക്കുന്ന കളിയാണിത്. ഈ പ്ലാസ്റ്റിക്ക് കട്ടകൾ പലതരത്തിൽ കൂട്ടിയോജിപ്പിക്കാനും പലതരം വസ്തുക്കൾ ഉണ്ടാക്കാനും കഴിയും. ഇങ്ങനെ കൂട്ടിയോജിപ്പിച്ച വസ്തുക്കൾ പൊളിച്ചുമാറ്റുകയും പുതിയ വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യാം.
ചരിത്രം
[തിരുത്തുക]1949-ലാണ് ആദ്യമായി നിർമ്മിച്ച് തുടങ്ങിയത്. ഇന്ന് ദശകോടികളുടെ വിറ്റു വരവുള്ള ഒരു കച്ചവടസാമ്രാജ്യമായി ലെഗൗ മാറിയിട്ടുണ്ട്. കമ്പ്യൂട്ടർ ഗെയിമുകൾ, ടെലിവിഷൻ, സിനിമ, അമ്യൂസ്മെന്റ് പാർക്കുകൾ, പുസ്തകങ്ങൾ എന്നിവയൊക്കെ അതിൽപ്പെടുന്നു. 560 ബില്ല്യനിൽ പരം ലെഗൗ സെറ്റുകൾ ഇതുവരെ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ലെഗോയോടൊപ്പം ലഭിക്കുന്ന ചെറുരൂപങ്ങൾ(Lego minifigure)ളും ലെഗൗ പോലെ ജനപ്രിയമായി മാറി.