ലുംബിനി
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | നേപ്പാൾ |
Area | 1.95, 22.78 ഹെ (210,000, 2,452,000 sq ft) |
മാനദണ്ഡം | iii, vi[1] |
അവലംബം | 666 |
നിർദ്ദേശാങ്കം | 27°28′53″N 83°16′33″E / 27.4814°N 83.275829°E |
രേഖപ്പെടുത്തിയത് | 1997 (21st വിഭാഗം) |
പശ്ചിമ നേപ്പാളിലെ രുപന്ദേഹി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധമത തീർത്ഥാടനഭൂമിയാണ് ലുംബിനി ( സംസ്കൃതം: लुम्बिनी).[2] ഇവിടെവെച്ചാണ് മഹാറാണി മായാദേവി സിദ്ധാർത്ഥ ഗൗതമന് ജന്മം നൽകിയത്.[3] പിൽകാലത്ത് ശ്രീ ബുദ്ധനായി മാറി ബുദ്ധമതം സ്ഥാപിച്ച സിദ്ധാർത്ഥൻ ക്രി.മു 623-നും 543-നും ഇടയിലാണ് ജീവിച്ചിരുന്നത്[4][5][6]. ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സാരാനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.
ബുദ്ധന്റെ കാലഘട്ടത്തിൽ കപിലവസ്തുവിനും ദേവദഹയ്ക്കും ഇടയിലായിലുള്ള പ്രദേശമായിരുന്നു ലുംബിനി.[7] [8] പിൽകാലത്ത് അശോകചക്രവർത്തി ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച ലുംബിനിയിലെ അശോകസ്തംഭം ഇതിന്റെ തെളിവാണ്.
1997മുതൽ ലുംബിനി യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.
ബുദ്ധകാലഘട്ടം
[തിരുത്തുക]ബുദ്ധന്റെ കാലത്ത് കപിലവസ്തുവിന് കിഴക്കായും, ശാക്യ സാംമ്രാജ്യത്തിലെ ദേവദഹയ്ക്ക് തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്തിരുന്ന നഗരമാണ് ലുംബിനി. ബുദ്ധൻ ജനിച്ചത് ഇവിടെയാണെന്ന് അശോകൻ ഇവിടെ സ്ഥാപിച്ച സ്തൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1896 ൽ റുമിന്ദേയിയിൽ നിന്നും കണ്ടെത്തിയ ഈ സ്തംഭത്തിൽ ലുംബിനിയിലേക്കുള്ള അശോകന്റെ സന്ദർശന വിവരം കൊത്തിവച്ചിട്ടുണ്ട്. സ്തംഭം കണ്ടെത്തുന്നതിന് മുമ്പ് ഈ സ്ഥലം ലുംബിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നില്ല. സ്തംഭത്തിലെ തന്നെ മറ്റൊരു ഒരു ലിഖിതത്തിൽ, അശോകന്റെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി ലുംബിനി ഉദ്യാനത്തിന്റെ ചുമതലയുള്ളവരാണ് സ്തംഭം അവിടെ സ്ഥാപിച്ചത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട് . ഭഗവാൻപുരയ്ക്ക് 2 മൈൽ വടക്കായുള്ള ഈ ഉദ്യാനം റുമിന്ദേയി എന്നാണ് അറിയപ്പെട്ടിരുന്നത്.
ചിത്രശാല
[തിരുത്തുക]-
Bodhi tree and pond at Lumbini
-
Exact birthplace of Gautama Buddha
-
Ashokan Pillar
-
Pillar Edict of Aśoka
-
Lumbini Garden
-
Eternal Peace Flame
-
Burmese Lokamani Cula Pagoda
-
Chinese Maitreya Temple
-
A mixture of Tibetan prayer flags and Korean lanterns near the Sacred Pool (Puskarni)
അവലംബം
[തിരുത്തുക]- ↑ "Lumbini, the Birthplace of the Lord Buddha". Retrieved 4 മേയ് 2017.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ [2]
- ↑ "ലുംബിനി, ബുദ്ധഭഗവാന്റെ ജന്മഭൂമി – UNESCO World Heritage Centre". Whc.unesco.org. Retrieved 19 August 2013.
- ↑ ""Gautama Buddha (B.C. 623-543)" by T.W. Rhys-Davids, The World's Great Events, B.C. 4004-A.D. 70 (1908) by Esther Singleton, pp. 124–135". Unz.org. 28 November 2012. Retrieved 19 August 2013.
- ↑ "The Buddha (BC 623-BC 543) – Religion and spirituality Article – Buddha, Bc, 623". Booksie. 8 July 2012. Retrieved 19 August 2013.
- ↑ "Lumbini". Victoria and Albert museum. Archived from the original on 2011-01-08. Retrieved 26 March 2011.
- ↑ J.i.52, 54; Kvu.97, 559; AA.i.10; MA.ii.924; BuA.227; Cv.li.10, etc.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Lumbini at the Open Directory Project
- Entry on Lumbini in the Dictionary of Pali Proper Names
- Buddhist studies: Pilgrimage: Lumbini – Birthplace of the Buddha
- WorldHeritageSite.org/Lumbini Archived 2016-03-04 at the Wayback Machine
- World-Heritage-Tour.org[പ്രവർത്തിക്കാത്ത കണ്ണി] 360° wraparound photos of Lumbini
- NepaloPedia 360° Enjoy the virtual tour of Lumbini. You can drag mouse up, down, left, right and travel 360 X 180 of almost all places of Lumbini.