Jump to content

മൊൻമത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊൻമത്
  • Welsh: ട്രെഫിൻവി

മോണോ പാലം, 2009
Population8,877 
OS grid referenceSO505125
Principal area
Ceremonial county
Countryവെയ്ൽസ്
Sovereign stateUnited Kingdom
Post townമൊൻമത്
Postcode districtഎൻP25
Dialling code01600
Police 
Fire 
Ambulance 
UK Parliament
Welsh Assembly
List of places
United Kingdom

തെക്കുകിഴക്കൻ വെയ്ൽസിലെ ഒരു പൗരാണിക പട്ടണമാണ് മൊൻമത്. വെൽഷിൽ ട്രെഫിൻവി. മോണോയുടെ നഗരം എന്നാണ് ഈ വാക്കിന്റെ അർത്ഥം. മോണോ നദിയും വെയ് നദിയും സംഗമിക്കുന്നത് മൊൻമതിൽ വെച്ചാണ്. കാർഡിഫിൽ നിന്നും 58 കി.മീ വടക്ക് കിഴക്കായും ലണ്ടനിൽ നിന്ന് 204 കി.മീ പടിഞ്ഞാറായും മൊൻമത് സ്ഥിതി ചെയ്യുന്നു. മൊൻമത്ഷെയർ പ്രാദേശിക ഭരണകൂടത്തിനും മൊൻമത് പാർലമെന്റ് നിയമനിർമ്മാണസഭയുടേയും കീഴിലാണ് മൊൻമത്. 2001-ലെ കാനേഷുമാരി പ്രകാരം 8,877ആണ് മാന്മത്തിലെ ജനസംഖ്യ.

വെയ് താഴ്വരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൊൻമത് ഒരു കച്ചവടനഗരവും ഒരു വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ്. ഹെൻട്രി അഞ്ചാമന്റെ ജന്മദേശമെന്ന നിലയിലും മൊൻമത് പ്രശസ്തമാണ്.


മൊൻമത്പീഡിയ

[തിരുത്തുക]
പ്രധാന ലേഖനം: മൊൻമത്പീഡിയ

മൊൻമതിന്റെ ചരിത്രവും പൈതൃകവും സാമൂഹികജീവിതവും ആ പട്ടണത്തിലെത്തുന്നവർക്ക് വിക്കിപീഡിയയുടെ സഹായത്തോടെ അനായാസം മനസ്സിലാക്കുവാനായി രൂപീകരിച്ചിരിക്കുന്ന സംവിധാനമാണ് മൊൻമത്പീഡിയ. ഒരു പട്ടണത്തിലെ പ്രധാന സ്ഥലങ്ങളെയും സ്മാരകങ്ങളെയും പറ്റിയുള്ള വിശദമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ സൃഷ്ടിക്കുന്ന വിക്കിപീഡിയുടെ ഗ്ലാം (GLAM -"Galleries, Libraries, Archives, and Museums") പദ്ധതിയുടെ ആദ്യ സംരംഭമാണ് മൊൻമത്പീഡിയ. ആ അർത്ഥത്തിൽ മൊൻമത്തിനെ ലോകത്തിലെ 'ആദ്യ വിക്കിപീഡിയ പട്ടണം' എന്നു വിശേഷിപ്പിക്കാറുണ്ട്.[1]

കൈമിനിൽ നിന്നുള്ള മൊൻമത്തിന്റെ ഒരു ദൃശ്യം.

പുറത്തേക്കുള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മാൻമത്ത് - ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം'". മാതൃഭൂമി. മെയ് 20, 2012. Archived from the original on 2012-09-01. Retrieved സെപ്റ്റംബർ 1, 2012. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മൊൻമത്&oldid=3814810" എന്ന താളിൽനിന്ന് ശേഖരിച്ചത്