ഭൂമദ്ധ്യരേഖ
ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽപിക രേഖയാണ് ഭൂമദ്ധ്യരേഖ (ഇംഗ്ലീഷിൽ: Equator (ഇക്വേറ്റർ)). 00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകൾ സമാനമായ രീതിയിലാണ് നിർവചിക്കുന്നത്.40,075 കിലോമീറ്ററാണ് (24,901 മൈൽ) ഭൂമദ്ധ്യരേഖയുടെ ആകെ ദൈർഘ്യം. ഇതിന്റെ 78.7% കടലിലൂടെയും 21.3% കരയിലൂടെയും കടന്നുപോകുന്നു.
ഇക്വഡോർ എന്ന രാജ്യത്തിന് ആ പേര് വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോർ എന്നത്.
അക്ഷാംശം
[തിരുത്തുക]ഭൂമദ്ധ്യരേഖക്ക് സമാന്തരമായി ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും രേഖപ്പെടുത്താവുന്ന രേഖകളെയാണ് അക്ഷാംശം എന്നു പറയുന്നത്.
ഭൂമദ്ധ്യരേഖ കടന്നുപോകുന്ന രാജ്യങ്ങൾ
[തിരുത്തുക]14 രാജ്യങ്ങളിലൂടെ ഭൂമദ്ധ്യരേഖ കടന്നുപോകുന്നുണ്ട്. ഗ്രെനിച്ച് രേഖയിൽ നിന്നുതുടങ്ങി കിഴക്കോട്ട് എന്ന ക്രമത്തിലാണ് ഈ പട്ടികയിൽ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.