Jump to content

ദ് ന്യൂയോർക്ക് ടൈംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് ന്യൂയോർക്ക് ടൈംസ്
The New York Times
1914 ജൂലൈ 29ആം തിയതി പ്രസിദ്ധീകരിച്ച ദ് ന്യൂയോർക്ക് ടൈംസിന്റെ ആദ്യ പേജ്
ആസ്ട്രിയ-ഹംഗറി സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതായിരുന്നു അന്നത്തെ പ്രധാന വാർത്ത.
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ദ് ന്യൂയോർക്ക് ടൈംസ് കമ്പനി
സ്ഥാപക(ർ)Henry Jarvis Raymond
George Jones
പ്രസാധകർArthur Ochs Sulzberger, Jr.
എഡീറ്റർJill Abramson
മാനേജിങ് എഡിറ്റർമാർDean Baquet
John M. Geddes
ന്യൂസ് എഡിറ്റർRichard L. Berke
അഭിപ്രായ എഡിറ്റർAndrew Rosenthal
സ്പോർട്ട്സ് എഡിറ്റർTom Jolly
ഫോട്ടൊ എഡിറ്റർMichele McNally
സ്റ്റാഫ് ലേഖകർ1,150 news department staff [1]
സ്ഥാപിതം1851; 173 വർഷങ്ങൾ മുമ്പ് (1851)
ആസ്ഥാനംThe New York Times Building
620 Eighth Avenue
New York City, New York, United States
Circulation1,865,318 Daily
2,322,429 Sunday
(March 2013)[2]
ISSN0362-4331
OCLC number1645522
ഔദ്യോഗിക വെബ്സൈറ്റ്www.nytimes.com

ന്യൂയോർക് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ദിനപത്രമാണ് ദ് ന്യൂയോർൿ ടൈംസ്(The New York Times). 1851 സെപ്റ്റംബർ 18 മുതൽ ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 122-ഓളം പുലിറ്റ്സർ പുരസ്കാരങ്ങൾ ഈ ദിനപത്രത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ മറ്റൊരു വാർത്താമാധ്യമത്തിനും ഇത്രയും പുലിറ്റ്സർ പുരസ്കാരങ്ങൾ ലഭിച്ചിട്ടില്ല.[3][4] ദ് ന്യൂയോർക് ടൈംസിന്റെ വെബ് സൈറ്റും അമേരിക്കയിൽ വളരെ പ്രചാരമുള്ള ഒന്നാണ്. ഏറ്റവും അധികം വരിക്കാറുള്ള ന്യൂയോർക്കിലെ ദിനപത്രവും, അമേരിക്കയിലെ മൂന്നാമത്തെ ദിനപത്രവുമാണ് ദ് ന്യൂയോർക് ടൈംസ്. ദ് വോൾ സ്ട്രീറ്റ് ജേർണൽ, യുഎസ്എ റ്റുഡെ എന്നിവയാണ് വരിക്കാരുടെ എണ്ണത്തിൽ ന്യൂയോർക് ടൈംസിന് മുന്നില്ലുള്ള ദിനപത്രങ്ങൾ. ദ് ന്യൂയോർക് ടൈംസ് കമ്പനിക്കാണ് ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം. ഇന്റർനാഷണൽ ഹെറാൽഡ് ട്രിബ്യൂൺ, ദ ബോസ്റ്റൺ ഗ്ലോബ് എന്നി പത്രങ്ങളും ഇവരുടെ ഉടമസ്ഥതയിലുണ്ട്. ഓൾ ദ് ന്യൂസ് ദാറ്റ്സ് ഫിറ്റ് റ്റു പ്രിന്റ് എന്നാണ് പത്രത്തിന്റെ ആദർശവാക്യം. ന്യൂയോർക് ടൈംസിന്റെ ആദ്യപേജിൽ മുകളിൽ ഇടതു മൂലയിലായി ഇത് അച്ചടിക്കുന്നു.[5] വിവിധ ഭാഗങ്ങളായാണ് ഈ പത്രം സംയോജിപ്പിച്ചിരിക്കുന്നത്. വാർത്തകൾ, അഭിപ്രായങ്ങൾ, സാമ്പത്തികം, കല, ശാസ്ത്രം, കായികം, ജീവിതശൈലി, വീട്ടറിവ് തുടങ്ങി വിവിധ വിഷയങ്ങൾ ദ് ന്യൂയോർക് ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Did You Know? Facts about The New York Times" (PDF). Archived from the original (PDF; requires Adobe Reader) on 2011-06-05. Retrieved April 23, 2012.
  2. "Total Circ for US Newspapers". Alliance for Audited Media. March 31, 2013. Archived from the original on 2013-03-06. Retrieved June 21, 2013.
  3. Rainey, James (April 17, 2012). "Pulitzer winners span old, new media". Los Angeles Times. Retrieved April 23, 2012. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Chabon, Michael. "The New York Times". The New York Times. Retrieved April 23, 2012.
  5. Blodget, Henry (October 1, 2007). "NYT: "All The News That's Fit to Click" Won't Save Paper" Archived 2012-12-11 at the Wayback Machine.. Business Insider. Retrieved December 27, 2012.
"https://ml.wikipedia.org/w/index.php?title=ദ്_ന്യൂയോർക്ക്_ടൈംസ്&oldid=3634828" എന്ന താളിൽനിന്ന് ശേഖരിച്ചത്