Jump to content

ജിംനേഷ്യം (വിദ്യാലയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെൽക്ക് അബ്ബീസ് ജിംനേഷ്യം, ഓസ്ട്രിയയിലെ പുരാതന വിദ്യാലയങ്ങളിലൊന്ന്

സെക്കൻഡറി വിദ്യാഭ്യാസം നൽകപ്പെടുന്ന യൂറോപ്പിലെ ചില തരം വിദ്യാലയങ്ങളെ അറിയപ്പെടുന്ന പേരാണ് ജിംനേഷ്യം (gymnasium). ഈ ജിംനേഷ്യം വിദ്യാലയങ്ങൾ പൊതുവേ സർവ്വകലാശാല പഠനത്തിന് വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പ് നൽകുവാൻ ഉദ്ദേശിച്ചുള്ളവയാണ്. ജർമ്മനിയിലും സ്കാൻഡനേവിയൻ-മധ്യയൂറോപ്പ് രാജ്യങ്ങളിലുമാണ് ഇത്തരം വിദ്യാലയങ്ങൾ ഉള്ളത്. [1]

പേരിന് പിന്നിൽ

[തിരുത്തുക]

പുരാതന ഗ്രീസിൽ ജിംനേഷ്യൻ (γυμνάσιον) എന്ന പദം ശാരീരികവും ബൗദ്ധികവുമായ പരിശീലനം നൽകപ്പെടുന്ന കേന്ദ്രങ്ങളെ പരാമർശിക്കുവാൻ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ജർമ്മൻ തുടങ്ങിയ ഭാഷകളിൽ ബൗദ്ധിക പരിശീലനം നൽകുന്ന വിദ്യാലയങ്ങൾ ജിംനേഷ്യം എന്ന പേരിൽ അറിയപ്പെട്ടപ്പോൾ ഇംഗ്ലീഷിൽ ശാരീരികപരിശീലന കേന്ദ്രങ്ങളെ ജിംനേഷ്യം അല്ലെങ്കിൽ ജിം (gym) എന്നു വിളിച്ചു തുടങ്ങി.

അവലംബം

[തിരുത്തുക]
  1. ഓക്സ്‌ഫോർഡ് നിഘണ്ടു, ഓൺലൈൻ പതിപ്പ്[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജിംനേഷ്യം_(വിദ്യാലയം)&oldid=3775961" എന്ന താളിൽനിന്ന് ശേഖരിച്ചത്