Jump to content

ഗൂർഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൃഥ്വി നാരായൺ

നേപ്പാളിലും ഉത്തരേന്ത്യയിലും ജീവിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഗൂർഖ. ധൈര്യശാലികളായ പോരാളികളായാണ്‌ ഇവർ അറിയപ്പെടുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും പോരാളിയുമായിരുന്ന ഗുരു ഗോരഖ്നാഥിൽ നിന്നാണ്‌ ഇവരുടെ പേരു വന്നത്[1]. പടിഞ്ഞാറൻ നേപ്പാളിലെ കുന്നിൻ പ്രദേശത്ത് തൃശൂലിന നദിയുടെ ഒരു കൈവഴിക്കരികിലുള്ള ഗൂർഖ എന്ന ഗ്രാമത്തിൽ നിന്നാണ്‌ ഇവരുടെ പേര് വന്നതെന്നും അഭിപ്രായമുണ്ട്[2]‌.കാത്മണ്ഡു താഴ്വര പിടീച്ചടക്കുന്നതിന് രജപുത്രർ ഗൂർഖ ഗ്രാമമാണ് താവളമാക്കിയിരുന്നത്. 1769-ൽ ഗൂർഖ രാജകുമാരൻ പൃഥ്വി നാരായണിന്റെ കീഴിൽ അവർ താഴ്വര പിടിച്ചെടുത്ത് നേപ്പാളിന്റെ ഭരണാധികാരികളായി.

ഗൂർഖകൾ കൂടുതലും ഹിന്ദുക്കളാണ് രണ്ടു ലോകമഹായുദ്ധങ്ങളിലും ഗൂർഖകൾ തങ്ങളുടെ വൈദഗ്ദ്ധ്യം തെളിയിച്ചു. ഇതിനു മുൻപ് 1814-15 കാലത്തെ ഗൂർഖ യുദ്ധത്തിൽ തങ്ങളുടെ ശത്രുക്കളുടെ കഴിവിൽ ആകൃഷ്ടരായ ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തിൽ ഗൂർഖ റെജിമെന്റ് എന്ന ഒരു റെജിമെന്റ് രൂപവത്കരിച്ചു. മോറംഗുകൾ, മഗാറുകൾ എന്നിങ്ങനെ രണ്ടു വംശങ്ങളിൽ നിന്നുള്ളവരെയായിരുന്നു ഈ റെജിമെന്റിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്[2].

കുക്രി

[തിരുത്തുക]
കുക്രിയും അതിന്റെ ഉറയും

ഗൂർഖകളുടെ കൈവശമുള്ള കുക്രി എന്ന നീണ്ട കത്തി വളരെ പ്രസിദ്ധമാണ്. പൊതുവേ ഇവർക്ക് ഇത്തരത്തിലുള്ള രണ്ടു കത്തികൾ കൈവശമുണ്ടാകും. ഒന്ന് ആചാരങ്ങൾക്കും മറ്റേത് പോരടിക്കുന്നതിനും. കുക്രി അതിന്റെ ഉറയിൽ നിന്ന് പുറത്തെടുത്താൽ അതിൽ രക്തം പുരളാതെ തിരിച്ച് ഉറയിലിടുകയില്ല എന്ന ഒരു പതിവും ഇവർക്കുണ്ട്. സ്വന്തം കൈവിരൽ മുറിച്ച് രക്തം തൊടുവിച്ചെങ്കിലും അവർ ഈ പതിവ് പാലിക്കാറുണ്ട്[2].

അവലംബം

[തിരുത്തുക]
  1. Chauhan, Dr. Sumerendra Vir Singh. (1996). The Way of Sacrifice: The Rajputs, Pages 28–30, Graduate Thesis, South Asian Studies Department, Dr. Joseph T. O'Connell, Professor Emeritus, University of Toronto, Toronto, Ontario Canada.
  2. 2.0 2.1 2.2 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 212. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഗൂർഖ&oldid=3105329" എന്ന താളിൽനിന്ന് ശേഖരിച്ചത്