ഗീത ബാലി
ദൃശ്യരൂപം
ഗീത ബാലി | |
---|---|
ജനനം | Harikirtan Kaur 1930[1] |
മരണം | 21 ജനുവരി 1965[2] | (പ്രായം 34–35)
സജീവ കാലം | 1950–1964 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2, including Aditya Raj Kapoor |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ഗീത ബാലി (1930 - ജനുവരി 21, 1965)
ആദ്യ ജീവിതം
[തിരുത്തുക]ഒരു സിഖ് കുടുംബത്തിലാണ് ഗീത ബാലി ജനിച്ചത്. ഇന്ത്യയുടെ വിഭജനത്തിനു ശേഷം ഇവർ മുംബൈയിലേക്ക് മാറുകയും ചെയ്തു. പിന്നീട് ബാലിക്ക് ചലച്ചിതങ്ങളിൽ അവസരം ലഭിക്കുകയും ചെയ്തു.
അഭിനയജീവിതം
[തിരുത്തുക]1950 കളിലാണ് ഗീത ഒരു ശ്രദ്ധേയയായ നായികയായത്. ആദ്യ കാലത്ത് രാജ് കപൂർ, പൃഥ്വിരാജ് കപൂർ എന്നിവരുടെ ഒപ്പം അഭിനയിച്ചു. വിവാഹത്തിനു ശേഷവും ഗീത അഭിനയ രംഗത്ത് തുടർന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]1955 ൽ ഗീത നടനായിരുന്ന ഷമ്മി കപൂറിനെ വിവാഹം കഴിച്ചു. ആ സമയത്ത് ഷമ്മി കപൂർ ഒരു നടൻ പദവിയിൽ എത്തിയിരുന്നില്ല. ഇവർക്ക് രണ്ട് മക്കളുണ്ട്.
മരണം
[തിരുത്തുക]ഗീത രോഗബാധിയാവും പിന്നീട് ജനുവരു 21, 1965 ന് മരണപ്പെടുകയും ചെയ്തു.