Jump to content

ഖോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടിഞ്ഞാറൻ ജോർജ്ജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണമാണ് ഖോനി - Khoni (Georgian: ხონი). വടക്ക് പടിഞ്ഞാറൻ ഇമെറെതിയിലൂടെ ഒഴുകുന്ന റ്റ്‌സ്‌ഖെനിസ്റ്റ്കലി നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. 2014ലെ ജോർജ്ജിയൻ സെൻസസ് പ്രകാരം 8987 പേരാണ് ഈ പട്ടണത്തിൽ വസിച്ചിരുന്നത്. സമെഗ്രെലോ-സെമോ സ്വനേതി പ്രവിശ്യയോട് ഏറ്റവും അടുത്തായി അതിർത്തി പങ്കിടുന്ന ഈ പട്ടണത്തിലേക്ക് ജോർജ്ജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിയിൽ നിന്നും 266 കിലോമീറ്റർ ദൂരമാണ്. ഖോനി ജില്ലയുടെ ഭരണ സിരാകേന്ദ്രമാണ് ഈ പട്ടണം. ഈ നഗരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് കൃഷിയാണ്. പ്രധാനമായും തേയില ഉത്പാദനമാണ് ഇവിടത്തെ കൃഷി. .

മധ്യകാലഘട്ടം

[തിരുത്തുക]

മധ്യകാലഘട്ടം മുതൽ തദ്ദേശീയരായ വ്യാപാരികൾ വസിക്കുന്നതും ജോർജിയൻ ഒർത്തഡോക്‌സ് ചർച്ചിന്റെ സ്വാധീനമുള്ള സ്ഥലമായിട്ടുമാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ് ഈ പട്ടണം സ്ഥാപിതമായതെന്നാണ് കരുതപ്പെടുന്നത്. 11ആം നൂറ്റാണ്ടിനും 13ആം നൂറ്റാണ്ടിനും ഇടയിൽ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് ജോർജ് കത്തീഡ്രൽ ഖോനി പട്ടണത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

നഗര പദവി

[തിരുത്തുക]

1921ലാണ് ഖോനി പ്രദേശത്തിന് നഗര പദവി ലഭിച്ചത്.

സോവിയറ്റ് യൂനിയന് കീഴിൽ

[തിരുത്തുക]

ജോർജ്ജിയ, സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിൽ ആയിരുന്ന 1936ൽ ഈ പ്രദേശത്തിന്, പ്രദേശവാസിയും മാർക്‌സിസ്റ്റ് വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്ന അലക്‌സാണ്ടർ റ്റ്‌സുലുകിഡ്‌സെയുടെ സ്മരണാർത്ഥം റ്റ്‌സുലുകിഡ്‌സെ എന്ന പേര് നൽകി. എന്നാൽ 1991ൽ ജോർജ്ജിയ സ്വതന്ത്രമായതോടെ അതിന്റെ ചരിത്രപരമായ 'ഖോനി' എന്ന പേര് തന്നെ പുനസ്ഥാപിച്ചു.

പ്രമുഖ വ്യക്തികൾ

[തിരുത്തുക]
  1. തമർ അബകേലിയ (ജനനം:1905 മരണം: 1953) - ജോർജ്ജിയൻ ശിൽപി[1][2][3]
  2. ഇറക്‌ലി അബശിദ്‌സെ (ജനനം: 1909 മരണം: 1992) - ജോർജ്ജിയൻ കവി.[4]

അവലംബം

[തിരുത്തുക]
  1. (in Georgian) Shanidze, L., "თამარ აბაკელია" (Tamar Abakelia). Georgian Soviet Encyclopaedia, vol. 12, p. 12. Tbilisi: 1975
  2. Mikaberidze, Alexander (ed., 2006), Abakelia, Tamar Archived 2011-09-30 at the Wayback Machine.. Dictionary of Georgian National Biography.
  3. Voyce, Arthur (1948), Russian Architecture, p. . [New York]: Philosophical Library
  4. Martin MacCauley (1997), Who's Who in Russia Since 1900, p. 2. Routledge, ISBN 0-415-13898-1.
"https://ml.wikipedia.org/w/index.php?title=ഖോനി&oldid=3929034" എന്ന താളിൽനിന്ന് ശേഖരിച്ചത്