കെ.വി. ശർമ
കെ.വി. ശർമ | |
---|---|
ജനനം | ഡിസംബർ 22, 1919 |
മരണം | ജനുവരി 13, 2005 | (പ്രായം 85)
ദേശീയത | ഭാരതീയൻ |
മാതാപിതാക്ക(ൾ) | എസ്. കൃഷ്ണയ്യർ, ? |
തിരുവനന്തപുരത്തിനടുത്തുള്ള ആറ്റിങ്ങലിൽ 1919 ഡിസംബർ 22-ന് കെ. വെങ്കടേശ്വരശർമ എന്ന കെ.വി. ശർമ ജനിച്ചു. സ്കൂൾ ഇൻസ്പെക്ടറായിരുന്ന എസ്. കൃഷ്ണയ്യരായിരുന്നു അച്ഛൻ.
അതിപ്രാചീനങ്ങളായ കൈയെഴുത്തുഗ്രന്ഥങ്ങൾ തേടിപ്പിടിച്ച് അത്യപൂർവങ്ങളായ ഗ്രന്ഥങ്ങൾ പുറത്തുകൊണ്ടുവന്ന് കേരളത്തിന്റെ പ്രാചീന ഗണിത, ജ്യോതിശാസ്ത്ര പാരമ്പര്യത്തിന്റെ ചരിത്രമെഴുതിയത് കെ.വി. ശർമയാണ്. ജീവിതാന്ത്യംവരെയും പൗരാണിക ഹസ്തലിഖിതഗ്രന്ഥങ്ങൾ വായിച്ചും വർഗീകരിച്ചും ഇൻഡോളജിക്കും മാനുസ്ക്രിപ്റ്റോളജിക്കും ഭാരതീയ സംസ്കാരത്തിനും അമൂല്യസംഭാവനകൾ നൽകി. പ്രൊഫ. ശർമയുടെ അവസാനത്തെ കൃതി വിപുലമായ ഒരു വിവരണാത്മക ഗ്രന്ഥസൂചിയായിരുന്നു. 'കേരളത്തിലേയും തമിഴ്നാട്ടിലേയും ഗ്രന്ഥപ്പുരകളിലുള്ള സംസ്കൃത ശാസ്ത്രഗ്രന്ഥങ്ങൾ (Science texts in Sanskrit in the repositories of Kerala and Tamilnadu) എന്ന ഇംഗ്ലീഷ് ഗ്രന്ഥം (2000) 395 ഗ്രന്ഥപ്പുരകളിലെ ഒന്നരലക്ഷം ഹസ്തലിഖിതഗ്രന്ഥങ്ങൾ പരിശോധിച്ചു തയ്യാറാക്കിയതാണ്. അവയിൽ 12,244 എണ്ണം പട്ടിക തിരിച്ച് 3473 പ്രാചീനശാസ്ത്രഗ്രന്ഥങ്ങൾ അദ്ദേഹം ഏഴു ഭാഗങ്ങളായി വർഗീകരിച്ചു[1].
ജീവിത രേഖ
[തിരുത്തുക]- 1919 ജനനം
- 1940 ശാസ്ത്രത്തിൽ ബിരുദം
- 1942 സംസ്കൃതത്തിൽ എം.എ.
- 1943 മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ
- 1951 മദ്രാസ് സർവകലാശാലയിൽ
- 1954 'ഗ്രഹചാര നിബന്ധനം'
- 1956 'വേണ്വാരോഹം' കണ്ടെത്തി
- 1957 'ഗോളദീപിക'
- 1962 ഹോഷിയാർപുരിലെ വിശ്വേശ്വരാനന്ദ് ഇൻസ്റ്റിറ്റ്യൂട്ടിൽ
- 1963 'ദൃഗ്ഗണിതം' കണ്ടെത്തി പ്രസിദ്ധീകരിച്ചു
- 1970 'ഗോളസാരം'
- 1972 'എ ഹിസ്റ്ററി ഓഫ് കേരള സ്കൂൾ ഓഫ് ഹിന്ദു അസ്ട്രോണമി'
- 1973 'ചന്ദ്രസ്ഫുടാപ്തി'
- 1979 വിരമിച്ചു
- 1980 വാചസ്പതി ബിരുദം
- 2005 മരണം
അവലംബം
[തിരുത്തുക]- ↑ മഹച്ചരിതമാല - കെ.വി. ശർമ, പേജ് - 559, ISBN 81-264-1066-3
- ബിബ്ലിയോഗ്രഫി ഓഫ് ദ റൈറ്റിങ്സ് ഓഫ് പ്രൊഫ. കെ.വി. ശർമ, 1999 - ചെന്നൈ