Jump to content

എംപുസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{prettyurl/wikidata}ഗ്രീക്ക് പുരാണ സങ്കല്പമനുസരിച്ച് , ഇഷ്ടാനുസാരം രൂപം മാറ്റാൻ കഴിവുള്ള ഒരു സ്ത്രീയാണ് }എംപുസ അല്ലെങ്കിൽ എംപൗസ (/ɛmˈpjuːsə/;[1] Ancient Greek: Ἔμπουσα; plural: Ἔμπουσαι Empousai) . ഗ്രീക്ക് ദേവത ഹെക്കറ്റിന്റെ ആജാഞാനുവർത്തിയായ എംപുസക്ക് ചെമ്പുകൊണ്ടുള്ള ഒറ്റക്കാലേയുള്ളുവെന്നുമാണ് സങ്കല്പം. [1] മൂന്നാം ശതകം മുതൽ ഏഴാം ശതകം വരെയുള്ള, ലേറ്റ് ആൻറിക്വിറ്റി എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ എംപൗസായെ മായാവികഗണത്തിലോ ( ഫാൻറം) അല്ലെങ്കിൽ ഭൂതഗണത്തിലോ ( സ്പെക്ട്രർ) ഉൾപെട്ട ഒരു വിഭാഗമായി വിശേഷിപ്പിച്ചിട്ടുണ്ട്. ലാമിയായും മോർമോലൈകിയേയും പോലെ എംപുസയും യുവാക്കളെ വശീകരിച്ച് അവരെ ഭക്ഷിക്കുന്നതായും വർണ്ണിക്കുന്നുണ്ട് .

പുരാതനകാലം

[തിരുത്തുക]

പുരാതന കാലത്തെ എംപൗസയുടെ പ്രാഥമിക സ്രോതസ്സുകൾ അരിസ്റ്റോഫേനസ് നാടകങ്ങളും (ദി ഫ്രോഗ്സ്, എക്ലെസിയാസുസെ) ഫിലോസ്ട്രാസസിൻറെ ലൈഫ് ഓഫ് അപ്പോളോനിയസ് ഓഫ് ടിയാനയുമാണ് .[2]

അരിസ്റ്റോഫൻസ്

[തിരുത്തുക]

സുദാസിലും ക്രാറ്റ്‌സ് ഓഫ് മല്ലൂസിലും എംപുസയെ നിർവചിച്ചിരിക്കുന്നത് ആകൃതി മാറ്റാനുള്ള കഴിവുകളുള്ള ഒരു "പൈശാചിക ഫാന്റം"[3] എന്നാണ്.[3][4]ആയിട്ടാണ്. അങ്ങനെ അരിസ്റ്റോഫന്റെ നാടകങ്ങളിൽ അവൾ വിവിധ മൃഗങ്ങളിൽ നിന്ന് ഒരു സ്ത്രീയായി രൂപം മാറ്റുന്നതായി പറയപ്പെടുന്നു.[5]

എംപുസക്ക് ഒരു കാലേ ഉള്ളു എന്നാണ് സങ്കല്പം[4] ഇത് ചെന്പോ, ഓടോ [a]അല്ലെങ്കിൽ ഒരു കഴുതയുടേയോ കാൽ ആവാം. അതുകൊണ്ട് , കഴുതക്കാലി എന്നർഥം വരുന്ന ഒനോകോൾ (Ὀνοκώλη)[4] , ഒനോസ്കെലിസ് (Ὀνοσκελίς) എന്ന വിശേഷണങ്ങളാൽ അറിയപ്പെടുന്നു. [6] ഒരു നാടോടി പദോൽപ്പത്തി പ്രകാരം (*έμπούς, *empus: en-, one + pous, foot) എംപുസ എന്ന പദത്തിനർഥം ഒറ്റക്കാലി എന്നാണ്. [4][3]

അരിസ്റ്റോഫേനസിന്റെ ദ ഫ്രോഗ്‌സ് എന്ന കോമഡിയിൽ, അധോലോകത്തിലേക്കുള്ള വഴിയിൽ ഡയോനിസസിന്റെയും അവന്റെ അടിമയായ സാന്തിയാസിന്റെയും മുന്നിൽ ഒരു എംപുസ പ്രത്യക്ഷപ്പെടുന്നു, എന്നിരുന്നാലും ഇത് തന്റെ യജമാനനെ ഭയപ്പെടുത്താനുള്ള അടിമയുടെ പ്രായോഗിക തമാശയായിരിക്കാം. അങ്ങനെ കാളയായും കോവർകഴുതയായും സുന്ദരിയായ സ്ത്രീയായും നായയായും എംപൗസയെ കണ്ടതായി സാന്തിയാസ് അവകാശപ്പെടുന്നു. ഈ ജീവിയ്ക്ക് ഒരു പിച്ചള (ചെമ്പ്) കാലും ചാണകത്തിന്റെ മറ്റൊരു കാലും ഉണ്ടായിരുന്നുവെന്നും അടിമ ഉറപ്പിച്ചു പറയുന്നു..[b].[5][7]

  1. or of copper or bronze; ഗ്രീക്ക്: χάλκεος).
  2. Or donkey dung; βόλιτος.[3]

അവലംബം

[തിരുത്തുക]
  1. Smith, Benjamin E., ed. (1895). Century Cyclopedia of Names. Vol. i. New York: Century. p. 361.
  2. Schmitz, Leonhard (1849), Smith, William (ed.), "Lamia", A Dictionary of Greek and Roman biography and mythology, vol. 2, London: John Murray, pp. 713–714 Perseus Project "La'mia (2)".
  3. 3.0 3.1 3.2 3.3 "Ἔμπουσα (Empousa)", Suda On Line", tr. Do Lee. 8 September 2003. Suidas (1834). Gaisford, Thomas (ed.). Lexicon: post Ludolphum Kusterum ad codices manuscriptos. A - Theta. Vol. 1. Typographeo Academico. p. 1227.
  4. 4.0 4.1 4.2 4.3 Scholios to Aristophanes, Frogs 393: Rutherford, Willam G., ed. (1896), Scholia Aristophanica, vol. 1, London: Macmillan, pp. 312–313
  5. 5.0 5.1 Aristophanes, The Frogs, 288 ff. Rogers, Benjamin Bickley, ed. (1896), Aristophanous Kōmōidiai: The frogs. The Ecclesiazusae, vol. 1, London: Macmillan, p. 44
  6. Harry Thurston Peck, Harpers Dictionary of Classical Antiquities (1898), Empūsa
  7. "EMPUSA & LAMIAE: Vampires, demons, monsters; Greek legend: EMPOUSA & LAMIAI". Retrieved 12 May 2016., quoting Sudas, Arostphanes's Frogs, and Smith's DGRBM, Suidas.
  • Philostratus (1912). "IV.25". In Phillimore, J. S. (tr.) (ed.). In Honour of Apollonius of Tyana. Vol. 2. Clarendon Press. pp. 24–26, 45, 144–6, 155, 315.; Vol. 1, p. 53
"https://ml.wikipedia.org/w/index.php?title=എംപുസ&oldid=3926892" എന്ന താളിൽനിന്ന് ശേഖരിച്ചത്