Jump to content

ഉറുമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറുമി
ഉറുമി അഭ്യാസം.
തരംവാൾ
ഉത്ഭവ സ്ഥലംഇന്ത്യൻ ഉപഭൂഖണ്ഡം
പ്രത്യേകതകൾ
നീളംapprox. 122–168 cm (48–66 in)

ഉറുമി (English: Urumi; Tamil: உறுமி, ഉറുമി, Sinhalese: එතුණු කඩුව എതുനു കഡുവ; Hindi: ആര) പുരാതന കേരളത്തിലും ശ്രീലങ്കയിലും ഉപയോഗിച്ചിരുന്ന ഒരുതരം ഉലയുന്ന വാൾ ആണ് ഉറുമി. സംഘകാലം മുതലേ ഈ ആയുധം നിലവിലുണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരു ഉരുക്ക് ചാട്ടവാർ പോലെയാണ് ഉറുമി ഉപയോഗിക്കുന്നത്[1]. അതിനാൽ തന്നെ ഉപയോഗിക്കുന്ന ആൾക്ക് ചാട്ടയുടെയും വാളിന്റെയും ഉപയോഗം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഈ ഒരു കാരണത്താൽ തന്നെ ഉറുമിക്ക് കളരിപ്പയറ്റ് പോലെയുള്ള ആയോധനകലകളിൽ വലിയ പ്രാധാന്യം ഉണ്ട്.

ഉറുമി എന്ന വാക്കിന്റെ ഉത്ഭവം ഭാരതത്തിലാണ്. കേരളത്തിൽ ഇതിനെ വിളിക്കുന്ന മറ്റൊരു പേരാണ് ചുറ്റുവാൾ.[1] തമിഴിൽ സുരുൾ കത്തി (curling sword) സുരുൾ വാൾ (curling blade) സുരുൾ പടകത്തി (சுருள் பட்டாக்கத்தி) എന്നെല്ലാം അറിയപ്പെടുന്നതും ഉറുമിയാണ്.

രൂപഘടന

[തിരുത്തുക]

ഉറുമിയുടെ പിടി നിർമ്മിക്കുന്നത് ഉരുക്കോ പിച്ചളയോ ഉപയോഗിച്ചാണ്. തൽവാർ വാളുകളുടെ പിടിയോട് ഇതിന് സാമ്യമുണ്ട്. പിടിയുടെ അറ്റത്ത് അലങ്കാരത്തിനുവേണ്ടി മൂർച്ചയുള്ള ഒരുഭാഗവും കാണാറുണ്ട്. മുക്കാലിഞ്ച് മുതൽ ഒരിഞ്ച് വരെയാണ് വാൾത്തലയുടെ വീതി. സാധാരണയായി യോദ്ധാവിന്റെ നിവർത്തിപ്പിടിച്ച കൈകളുടെ മൊത്തം നീളത്തിനു സമമായ നീളമാണ് വാൾത്തലക്കുണ്ടാവുക, ഇത് 4 മുതൽ 5 അടിവരെയാവാം. ഒറ്റ പിടിയിൽ ഒന്നിലധികം ഉറുമിവാളുകൾ പിടിപ്പിക്കുന്നതും അപൂർവമല്ല. ശ്രീലങ്കയിൽ കാണപ്പെടുന്ന ചില ഉറുമികൾക്ക് 32 വാൾത്തലകൾ വരെയുണ്ട്, ഇവ രണ്ടു കൈയിലും ഓരോന്ന് വെച്ച് ഉപയോഗിക്കുന്നവയാണ്.[2]

ഉപയോഗം

[തിരുത്തുക]

ഉറുമിയുടെ നീളവും ഉലയുന്ന സ്വഭാവവും ഒന്നിലധികം എതിരാളികളെ നേരിടുന്നതിന് ഫലപ്രദമാണ്. ഉപയോഗത്തിലല്ലാത്തപ്പോൾ അരക്കു ചുറ്റും കച്ചപോലെ ചുറ്റിവെക്കുകയാണ് ചെയ്യുക. പിടി സാധാരണ വാൾപ്പിടി പോലെ അരക്കെട്ടിൽ ഉയർന്നുനിൽക്കുകയും ചെയ്യും.[1]

  1. 1.0 1.1 1.2 Saravanan, T. (January 14, 2005). "Valorous Sports Metro Plus Madurai". The Hindu. Archived from the original on January 28, 2007.
  2. "හෙළයේ සටන් රහස අංගම්" [Angam fighting in Hela]. Lankadeepa (in Sinhala). September 7, 2013. Archived from the original on October 18, 2013.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഉറുമി&oldid=3695681" എന്ന താളിൽനിന്ന് ശേഖരിച്ചത്