ആൻ റെവറെ
ആൻ റെവറെ | |
---|---|
ജനനം | ന്യൂയോർക്ക് നഗരം, യു.എസ്. | ജൂൺ 25, 1903
മരണം | ഡിസംബർ 18, 1990 Locust Valley, New York, U.S. | (പ്രായം 87)
അന്ത്യ വിശ്രമം | Mount Auburn Cemetery |
വിദ്യാഭ്യാസം | Wellesley College American Laboratory Theatre |
തൊഴിൽ | Actress |
സജീവ കാലം | 1931–1977 |
ജീവിതപങ്കാളി(കൾ) | Samuel Rosen
(m. 1935; died 1984) |
ആൻ റെവറെ (ജീവിതകാലം: ജൂൺ 25, 1903 - ഡിസംബർ 18, 1990) ഒരു അമേരിക്കൻ അഭിനേത്രിയും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ബോർഡിലെ ഒരു പുരോഗമന അംഗവുമായിരുന്നു. ബ്രോഡ്‌വേ നാടകവേദിയിലെ പ്രവർത്തനത്തിനും നിരൂപക പ്രശംസ നേടിയ ഒരുകൂട്ടം ചിത്രങ്ങളിലെ അമ്മമാരുടെ വേഷ ചിത്രീകരണത്തിൻറെ പേരിലും അവർ കൂടുതൽ അറിയപ്പെടുന്നു. ഹൗസ് അൺ-അമേരിക്കൻ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ ഒരു തുറന്ന വിമർശകയായ അവളുടെ പേര് 1950 ൽ റെഡ് ചാനൽസ്: ദ റിപ്പോർട്ട് ഓൺ കമ്മ്യൂണിസ്റ്റ് ഇൻഫ്ലുവൻസ് ഇൻ റേഡിയോ ആൻറ് ടെലിവിഷൻ എന്ന ഒരു കമ്മ്യൂണിസ്റ്റ് സ്വാധീനത്തെക്കുറിച്ചുള്ള രേഖയിൽ പ്രത്യക്ഷപ്പെട്ടതോടെ അവൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു.
നാഷണൽ വെൽവെറ്റ് (1945) എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിന്റെ പേരിൽ റെവറിന് ഒരു അക്കാദമി അവാർഡ് ലഭിച്ചു. ദി സോംഗ് ഓഫ് ബെർണാഡെറ്റ് (1943), ജെന്റിൽമാൻസ് എഗ്രിമെന്റ് (1947) എന്നിവയ്ക്കും ഇതേ വിഭാഗത്തിൽ അവർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1960-ൽ ലിലിയൻ ഹെൽമാന്റെ ടോയ്സ് ഇൻ ദ ആറ്റിക്കിലെ അഭിനയത്തിന് അവർ ടോണി അവാർഡ് നേടി.
ആദ്യകാല ജീവിതം
[തിരുത്തുക]ന്യൂയോർക്ക് നഗരത്തിൽ ജനിച്ച റെവറെ അമേരിക്കൻ വിപ്ലവ നായകൻ പോൾ റെവറെയുടെ നേരിട്ടുള്ള പിന്തുടർച്ചക്കാരിയിരുന്നു. [1] പിതാവ് ക്ലിന്റൺ ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്നു.[2] അപ്പർ വെസ്റ്റ് സൈഡിലും ന്യൂജേഴ്‌സിയിലെ വെസ്റ്റ്ഫീൽഡിലുമാണ് അവർ വളർന്നത്. 1926-ൽ അവൾ വെല്ലസ്ലി കോളേജിൽ നിന്ന് ബിരുദം നേടി. ഹൈസ്കൂളിലും (തുടക്കത്തിൽ) കോളേജിലും നാടക സംഘങ്ങളിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും, അവർ ഒടുവിൽ വെല്ലസ്ലിയിലെ ശ്രമത്തിൽ വിജയിക്കുകയും അവിടെ നാടകങ്ങൾ പഠിക്കുകയും ചെയ്തു. മരിയ ഔസ്പെൻസ്കായ, റിച്ചാർഡ് ബോലെസ്ലാവ്സ്കി എന്നിവരോടൊപ്പം അഭിനയം പഠിക്കാൻ അവർ അമേരിക്കൻ ലബോറട്ടറി സ്കൂളിൽ ചേർന്നു.[3]
അവലംബം
[തിരുത്തുക]- ↑ Robertson, Patrick, The Guinness Book of Almost Everything You Didn't Need to Know About the Movies. Guinness Superlatives Ltd. 1986. ISBN 0-85112-481-X, p. 34
- ↑ Peter B. Flint (December 19, 1990). "Anne Revere, 87, Actress, Dies; Was Movie Mother of Many Stars". The New York Times.
- ↑ Peter B. Flint (December 19, 1990). "Anne Revere, 87, Actress, Dies; Was Movie Mother of Many Stars". The New York Times.