ആവോലി
ദൃശ്യരൂപം
ആവോലി | |
---|---|
അറ്റ്ലാന്റിക് ആവോലി, ബ്രാമ ബ്രാമ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Bramidae
|
Genera | |
Brama |
ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന് തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി (ഇംഗ്ലീഷ്: Pomfret). ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലേതാണ്.
കറുത്ത ആവോലി, വെളുത്ത ആവോലി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള ആവോലികൾ കേരളത്തിൽ കാണപ്പെടുന്നു.
ചിത്രസഞ്ചയം
[തിരുത്തുക]-
കറുത്ത ആവോലി(മാച്ചാൻ എന്നും അറിയപ്പെടുന്നു)
-
വെളുത്ത ആവോലി