ഋതു
Weather portal Environment |
ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരതത്തിൽ ആറ് ഋതുക്കൾ ഉണ്ട്.
- വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
- ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
- വർഷം (Monsoon) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
- ശരത് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
- ഹേമന്തം (Fall) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
- ശിശിരം (Winter) - മാർഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)
ഋതുഭേദങ്ങൾ: കാര്യം, കാരണം
[തിരുത്തുക]ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ് ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.[1] ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ് പതിക്കുന്നത്.
ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.
ധ്രുവ ദിനരാത്രങ്ങൾ
[തിരുത്തുക]==നഷ്ടഋതുക്കൾ
==
ഉത്സവങ്ങൾ
[തിരുത്തുക]ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങൾ ഉണ്ട്.
വസന്തോത്സവങ്ങൾ
[തിരുത്തുക]- വസന്ത പഞ്ചമി - സരസ്വതീ പൂജ
- ശിവരാത്രി
- വസന്തോത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹോളി.
ഗ്രീഷ്മോത്സവങ്ങൾ
[തിരുത്തുക]വർഷോത്സവങ്ങൾ
[തിരുത്തുക]ശ്രീകൃഷ്ണ ജൻമാഷ്ടമി
ശാരദോത്സവങ്ങൾ
[തിരുത്തുക]ഹേമന്തോത്സവങ്ങൾ
[തിരുത്തുക]ശിശിരോത്സവങ്ങൾ
[തിരുത്തുക]പൊങ്കൽ (തമിഴ് നാട് , കേരളം )
മകര സംക്രാന്തി (കേരളം , തമിഴ് നാട് ,ആന്ധ്രാപ്രദേശ് , കർണാടക)
ചിത്രസഞ്യം
[തിരുത്തുക]-
കുവൈറ്റിൽ ഇലകളെല്ലാം പൊഴിയുന്ന ഋതുവിൽ ഒരു വൃക്ഷം
ഇവകൂടി കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2002-07-04. Retrieved 2010-03-06.