ലൈബ്രറി ഓഫ് കോൺഗ്രസ്സ്
Established | 1800 |
---|---|
Location | വാഷിംങ്ടൻ ഡി.സി. |
Branches | N/A |
Collection | |
Size | 21,218,408 cataloged books in the Library of Congress classification system
11,599,606 books in large type and raised characters, incunabula (books printed before 1501), monographs and serials, music, bound newspapers, pamphlets, technical reports, and other printed material, and 109,029,796 items in the nonclassified (special) collections 141,847,810 total Items[1] |
Access and use | |
Circulation | Library does not publicly circulate |
Population served | അമേരിക്കൻ കോൺഗ്രസ്സിന്റെ 535 അംഗങ്ങളും, അവരുടെ സ്റ്റാഫും, പൊതുജന പ്രതിനിധികളും |
Other information | |
Budget | $613,496,414[1] |
Director | ജെയിംസ് എച്ച്. ബില്ലിംഗ്ടൻ (ലൈബ്രേറിയൻ ഓഫ് കോൺഗ്രസ്സ്) |
Staff | 3,637 [1] |
Website | http://www.loc.gov |
അമേരിക്കൻ കോൺഗ്രസിന്റെ ഒരു ഗവേഷക ലൈബ്രറിയും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കംചെന്ന ഒരു ഫെഡറൽ സാംസ്കാരിക സ്ഥാപനവുമാണ് ലൈബ്രറി ഓഫ് കോൺഗ്രസ്സ് (The Library of Congress). വാഷിംങ്ടൻ ഡി.സി യിലെ മൂന്ന് വ്യത്യസ്ത സമുച്ചയങ്ങളിലായി നിലകൊള്ളുന്ന ഈ ഗ്രന്ഥാലയം ലോകത്തിലെ ഏറ്റവും വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയാണ്.[2][3] ലൈബ്രറി ഓഫ് കോൺഗ്രസിന്റെ തലവൻ ലൈബ്രേറിയൻ ഓഫ് കോൺഗ്രസ്സ് എന്ന് അറിയപ്പെടുന്നു. ഇപ്പോഴത്തെ തലവൻ ജയിംസ് എച്. ബില്ലിങ്ടൻ. 1800 ലാണ് ലൈബ്രറി ഓഫ് കോൺഗ്രസ്സ് സ്ഥാപിതമാവുന്നത്. 1812 ലെ യുദ്ധത്തിൽ ഒട്ടുവളരെ യഥാർഥ ശേഖരങ്ങൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്നു 1815 ൽ അമേരിക്കൻ രാഷ്ട്രപതിയായിരുന്ന തോമസ് ജഫേഴ്സൺ അദ്ദേഹത്തിന്റെ സ്വന്തം ഗ്രന്ഥാലയത്തിലെ 6487 പുസ്തകങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസ്സിന് വിൽക്കുകയുണ്ടായി.[4][5] അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു ശേഷം പതുക്കെ വളർച്ചയിലേക്ക് കുതിച്ചു ഈ സ്ഥാപനം. 20-ാം നൂറ്റാണ്ടിലെ ലൈബ്രറി കോൺഗ്രസിന്റെ ദ്രുധഗതിയിലുള്ള വികാസം അതിനെ 'അവസാന ആശ്രയമായ ലൈബ്രറി' എന്ന പദവിയിലേക്ക് ഉയരാൻ ഇടയാക്കി. അമേരിക്കൻ കോൺഗ്രസ്സിലെ അംഗങ്ങളുടുടെ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പ്രഥമ ദൗത്യം. പൊതുജനങ്ങൾക്ക് തുറന്നിട്ടതാണെങ്കിലും നിയമസഭാംഗങ്ങൾ,സുപ്രീംകോടതി ന്യായാധിപന്മാർ, ഉന്നത തലങ്ങളിലുള്ള മറ്റു സർക്കാർ ഉദ്ധ്യോഗസ്ഥർ എന്നിവർക്കേ പുസ്തകങ്ങൾ പരിശോധിക്കാനുള്ള അനുമതിയുള്ളൂ. അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ കാര്യാലയം മുഖേന, ലൈബ്രറി ഓഫ് കോൺഗ്രസ്സിന് അമേരിക്കയിലെ റജിസ്റ്റർ ചെയ്യപ്പെട്ട പുസ്തകങ്ങൾ,ഭൂപടങ്ങൾ, കൈവെള്ള ലിഖിതങ്ങൾ,പ്രിന്റുകൾ,സംഗീത ശകലങ്ങൾ എന്നിവയുടെ ഓരോ പകർപ്പ് വീതം ലഭിക്കുന്നു. ദേശീയ ഗ്രന്ഥാലയം എന്ന നിലക്ക് അമേരിക്കൻ ഫോൽക്‌ലൈഫ് സെന്റർ, അമേരിക്കൻ മെമ്മറി, സെന്റർ ഫോർ ബുക് ആന്റ് പൊയറ്റ് ലൂറേറ്റ് എന്നീ പദ്ധതികളിലൂടെ അമേരിക്കയിലെ സാഹിത്യത്തേയും സാക്ഷരതയേയും ലൈബ്രറി ഓഫ് കോൺഗ്രസ്സ് പ്രോത്സാഹിപ്പിച്ചു വരുന്നു.
ശേഖരം
[തിരുത്തുക]470 ഭാഷകളിലായി 32 മില്ല്യൻ വർഗ്ഗീകരിക്കപ്പെട്ട (cataloged) പുസ്തകങ്ങളും മറ്റു പ്രിന്റ് വസ്തുക്കളുമുണ്ട് ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ. 61 മില്ല്യനിലധികമുള്ള കൈയെഴുത്തുപ്രതികൾ, ഗുട്ടൻബർഗ് ബൈബിൾ,'സ്വാതന്ത്ര്യ പ്രഖ്യാപന'ത്തിന്റെ ഡ്രാഫ്റ്റ് എന്നിവയടക്കം ഉത്തര അമേരിക്കയിലെ ഏറ്റവും വലിയ അപൂർവ്വ പുസ്തകശേഖരമാണ് ഈ ഗ്രന്ഥാലയത്തിനുള്ളത്.[6] അമേരിക്കൻ സർക്കാറിന്റെ 1 മില്ല്യനിലധികം വരുന്ന പ്രസിദ്ധീകരണങ്ങൾ, കഴിഞ്ഞ 3 നൂറ്റാണ്ടിലെ ലോകത്തിലെ വർത്തമാനപത്രങ്ങളുടെ 1 മില്ല്യൻ പ്രതികൾ, ബൈൻഡ് ചെയ്ത വർത്തമാന പത്രങ്ങളുടെ 33,000 വാള്യങ്ങൾ, 5 ലക്ഷം മൈക്രോഫിലിം റീലുകൾ, 6000 ലധികം തലക്കെട്ടുകളുള്ള കോമിക് പുസ്തകങ്ങൾ,[7] ലോകത്തിലെ ഏറ്റവും വലിയ നിയമഉറവിടങ്ങളുടെ ശേഖരങ്ങൾ, ചലച്ചിത്രങ്ങൾ, 4.8 മില്ല്യൻ ഭൂപടങ്ങൾ, സംഗീതത്തിന്റെ അച്ചടിരൂപങ്ങൾ, 2.7 മില്ല്യൻ ശബ്ദശേഖരങ്ങൾ,13.7 മില്ല്യനിലധികം വരുന്ന ചിത്രങ്ങൾ തുടങ്ങി ഒരു വൻ കലവറയാണ് ലൈബ്രറി ഓഫ് കോൺഗ്രസ്സിനുള്ളത്
ലോകത്തിന്റെ ഏറ്റവും വലിയ ഗ്രന്ഥാലയമായി ലൈബ്രറി ഓഫ് കോൺഗ്രസ്സിനെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലിസ്റ്റ് ചെയ്തിരിക്കുന്നു.[2] ശേഖരങ്ങൾ ഉൾക്കൊള്ളുന്ന അലമാരികളുടെ ഇടം (shelf space) പരിഗണിച്ചുകൊണ്ടാണിത്. 530 മൈലുകൾ (850 കി.മീ) ഉൾകൊള്ളുന്നതാണ് ലൈബ്രറി കോൺഗ്രസ്സിന്റെ ശേഖരം എന്ന് ഈ സ്ഥാപനം അവകാശപ്പെടുന്നു.[3] എന്നാൽ ബ്രിട്ടീഷ് ലൈബ്രറിയുടേത് 388 മൈലുകളാണ് (625 കി.മീ).[8] ബ്രിട്ടീഷ് ലൈബ്രറിയുടേത് 150 മില്ല്യൻ ഇനങ്ങളും 25 മില്ല്യൻ പുസ്തകളുമാണുമാണങ്കിൽ ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ 130 മില്ല്യൻ ഇനങ്ങളും 29 മില്ല്യൻ പുസ്തകങ്ങളുമാണ് ഉൾക്കൊള്ളുന്നത്.[3][8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 2007 At A Glance
- ↑ 2.0 2.1 "Largest Library". Guinness World Records. Retrieved 2006-08-08.
- ↑ 3.0 3.1 3.2 "About the Library". Library of Congress. Retrieved 2006-08-08.
- ↑ purplemotes.net- Jefferson got $23,940
- ↑ loc.gov
- ↑ See Gutenberg's Bibles— Where to Find Them Archived 2013-08-01 at the Wayback Machine.; Octavo Digital Rare Books Archived 2004-11-27 at the Wayback Machine.; Library of Congress.
- ↑ "About the Serial and Government Publications Division". The Library of Congress. 2006-04-07. Retrieved 2006-08-08.
- ↑ 8.0 8.1 "Did You Know?". British Library. Archived from the original on 2007-10-12. Retrieved 2006-08-08.
പുറം കണ്ണികൾ
[തിരുത്തുക]- The Library of Congress website
- American Memory
- History of the Library of Congress
- Search the Library of Congress catalog
- thomas.loc.govArchived 2006-01-30 at the Wayback Machine., legislative information
- Library Of Congress Meeting Notices and Rule Changes Archived 2006-11-16 at the Wayback Machine. from The Federal Register RSS Feed Archived 2007-11-14 at the Wayback Machine.
- Library of Congress photos on Flickr
- Outdoor sculpture Archived 2008-05-17 at the Wayback Machine. at the Library of Congress
- Standards, The Library of Congress
- the Library of Congress എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്