Jump to content

സുബാരഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zubarah

الزبارة

Al Zubarah
Az Zubarah
District
The iconic Zubarah Fort found in Zubarah.
The iconic Zubarah Fort found in Zubarah.
Geographical location of Zubarah.
Geographical location of Zubarah.
Madinat ash Shamal in Qatar.
CountryQatar
MunicipalityMadinat ash Shamal
വിസ്തീർണ്ണം
 • ആകെ4.6 ച.കി.മീ.(1.8 ച മൈ)
 • ഭൂമിച.കി.മീ.(2 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ1,009[1]
 (Includes Abu Dhalouf)
Demonym(s)Zubaran
Al Zubaran
Official nameAl Zubarah Archaeological Site
TypeCultural
Criteriaiii, iv, v
Designated2013 (37th session)
Reference no.1402
State PartyQatar
RegionWestern Asia

ഖത്തറിന്റെ വടക്ക്-പടിഞ്ഞാറൻ കടൽ തീരത്തെ ഉപദ്വീപിലെ മദീനത് അഷ് ഷമാൽ മുൻസിപ്പാലിറ്റിയിലെ ഒരു ജില്ലയാണ്‌ സുബാരഹ്(അറബി: الزبارة).ഈ ജില്ലയെ അൽ സുബാരഹ് എന്നും അസ് സുബാരഹ് എന്നും വിളിക്കാറുണ്ട്.ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നിന്ന് 105 കിലോമീറ്റർ ദൂരം ഇവിടേക്ക് ഉണ്ട്.18ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ കുവൈറ്റിൽ നിന്ന് വന്ന ആശാരികളാണ്‌ ഇവിടം സ്ഥാപിച്ചത്[2] . .2013ൽ ഇവിടം യുണെസ്ക്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.

ആഗോള വ്യവസായ കേന്ദ്രങ്ങളും പേൾ മൽസ്യബന്ധനങ്ങളും ഇവിടെ നടക്കുന്നുണ്ട്.ഹോർമൂസ് ഇടുക്കിന്റേയും പടിഞ്ഞാറൻ പേർഷ്യൻ ഗൾഫിന്റേയു മാർഗ്ഗം മധ്യേയാന്‌ ഈ സ്ഥലം.18-19 നൂറ്റാണ്ടിലെ ഏറ്റവും വിപുലവും സംരക്ഷിതവുമായ സ്ഥലങ്ങളിൽ ഒന്നാണ്‌ ഇത്.പേർഷ്യൻ ഗൾഫിലെ മറ്റ് ഏത് പ്രദേശത്തേക്കാളും ചുറ്റുവട്ടങ്ങളും നാഗരിക നിർമ്മിതികളും സംരക്ഷിക്കുന്ന പ്രദേശമാണ്‌ ഇത്.20ആം നൂറ്റാണ്ടിൽ ഗൾഫിൽ എണ്ണയും ഗ്യാസും കണ്ടുപിടിക്കുന്നതിനു മുൻപുള്ള സമ്പത്തിക സാമൂഹിക നഗരസംവിധാനത്തേ പറ്റിയുള്ള ഒരു കാഴ്ച്ച ഇവിടം നൽകുന്നു[3].

ഖത്തറിന്റെ ഏറ്റവും പരമാർഥമായ പൈതൃകസ്ഥാനമാണ്‌ സുബാരഹ്.400 ഏക്കരിൽ വിസ്തൃതമായ പ്രദേശമാണ്‌ ഇത്.കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട പട്ടണവും അതിനകത്ത് മതിലും,തുറമുഖവും രണ്ട് മുഖമുള്ള ചുവരുമ്മുരൈർ കോട്ടയും സുബാരഹ് കോട്ടയും അതിനകത്ത് കാണാൻ സാധിക്കും[4] .

ചരിത്രം

[തിരുത്തുക]

സുബാരഹ് എന്ന അറബിക് വാക്കിന്റെ അർഥം മണൽകുന്ന് എന്നാണ്‌.ധാരാളം മണലും ചെറിയ കുന്നുകളും ഉള്ളതിനാലാകാം ഈ പേര്‌ വന്നത്.ഇസ്ലാമിക കാല ഘട്ടത്തിനു മുൻപ് വടക്കൻ ഖത്തറിൽ വാണിജയും വ്യവസായവും വൻ തോതിൽ നടന്നിരുന്നു.സുബാരഹിനും ഉമ്മ് അൽ-മാ മധ്യേയുള്ള തീര പ്രദേശത്ത് ആളുകൾ താമസം തുടങ്ങിയിരുന്നു[5] .

1627 സെപ്റ്റംബറിനും 1628 ഏപ്രിലിനും മധ്യേ പോർച്ചുഗീസ് നാവികനായ ഡി.ഗോൺകാലോ ഡ സിൽവൈറ ചെറിയ ഗ്രാമങ്ങൾ സൃഷ്ടിച്ചു.സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഇവിടെ കുടിയേറാൻ തുടങ്ങുകയുംസുബാരഹ് വലുതാകാൻ തുടങ്ങുകയും ചെയ്തു[6] .

സംരക്ഷണം

[തിരുത്തുക]

ഖത്തർ മ്യൂസിയം അതോറിറ്റിയും ഉദ്യോഗസ്ഥരും രണ്ട് ഖനനം നടത്തി.ആദ്യതേത് 1980ലും രണ്ടാമത്തേത് 2002ലും. രണ്ട് ഖനനത്തിലും രണ്ടാമത്തേതാണ്‌ കൂടുതൽ വിസ്തരിച്ചുള്ള ഖനനം നടന്നത്.ഹാംബുർഗ് സർവകലാശാല ഒരു സംഘത്തെ ഇവിടേക്ക് അയക്കുകയും സുബാരഹിലെ വിവരങ്ങൾ 3Dരൂപത്തിൽ സൂക്ഷിക്കുകയും ചെയ്തു[4].

അവലംബം

[തിരുത്തുക]
  1. "Census of Population and Housing and Establishments" (PDF). Qatar Statistics Authority. Archived from the original (PDF) on 2015-05-29. Retrieved 19 March 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ds എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Richter, T., Wordsworth, P. D. & Walmsley, A. G. 2011: Pearlfishers, townsfolk, Bedouin and Shaykhs: economic and social relations in Islamic Al-Zubarah. P. 2. In Proceedings of the Seminar for Arabian Studies. 41, p. 1-16
  4. 4.0 4.1 "Qatar Islamic Archaeology and Heritage Project". University of Copenhagen. Archived from the original on 2016-03-04. Retrieved 14 February 2015.
  5. "The Pearl Emporium of Al Zubarah". Saudi Aramco World. December 2013. Archived from the original on 2015-02-15. Retrieved 1 March 2015.
  6. Rahman, p. 47
"https://ml.wikipedia.org/w/index.php?title=സുബാരഹ്&oldid=3952212" എന്ന താളിൽനിന്ന് ശേഖരിച്ചത്