Jump to content

റേ ഡോൾബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ray Dolby
Dolby (left) being inducted into the National Inventors Hall of Fame, 2004
ജനനം
Ray Milton Dolby

(1933-01-18)ജനുവരി 18, 1933
മരണംസെപ്റ്റംബർ 12, 2013(2013-09-12) (പ്രായം 80)
വിദ്യാഭ്യാസം
ജീവിതപങ്കാളി(കൾ)
(m. 1966; invalid reason 2013)
കുട്ടികൾ
Engineering career
Engineering disciplineElectrical engineering, physics
Institution membershipsDolby Laboratories
Significant projectsDolby NR
Significant designSurround sound
Significant awards
Military career
വിഭാഗംU.S. Army
ജോലിക്കാലംearly 1950s
കുറിപ്പുകൾ

ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി (January 18, 1933 – September 12, 2013)'[3].ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്[4].പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ്.ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്.

നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്.ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്.

പോർട്ട്‌ലാന്റിലെ ഒറിഗോണിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്.ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ റേ 1965ൽ ലണ്ടനിൽ ഡോൾബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വെച്ചാണ് ഡോൾബി സൗണ്ട് ടെക്‌നോളജി വികസിപ്പിച്ചത്. 1976ൽ റേ തന്റെ കമ്പനിയെ ലണ്ടനിൽ നിന്നും സാൻഫ്രാസിസ്‌കോയിലേക്ക് പറിച്ചുനട്ടു. ഓഡിയോ എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് കൂടിയാണ് റേ ഡോൾബി[5].

വീടുകൾ മുതൽ തിയേറ്ററുകൾ വരെ ഡോൾബിയുടെ സബ്ദസാങ്കേതിക വിദ്യ പുതിയ ശ്രവ്യാനുഭൂതി നൽകി.ശബ്ദത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് അദ്ദേഹം പഠിച്ചു. സംഗീതത്തിനും ശബ്ദത്തിനും മറ്റൊരു മുഖം ഡോൾബി കൊണ്ടുവന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ കയറിവരുന്ന അനാവശ്യ ബഹളങ്ങളെ ഡോൾബി വികസിപ്പിച്ചെടുത്ത സംവിധാനത്താൽ തള്ളിക്കളയാനായി.ഡോൾബി സ്റ്റീരിയോ, ഡോൾബി ഡിജിറ്റൽ, ഡോൾബി സറൗണ്ട് ഇഎക്‌സ്, ഹോം തിയേറ്റർ രംഗത്ത് പ്രചരിപ്പിച്ചിട്ടുള്ള ഡോൾബി സറൗണ്ട് എന്നിവ ഡോൾബി വികസിപ്പിച്ചെടുത്തവയാണ്. ഇന്ന് തിയേറ്ററുകളിലും വീടുകളിലും ഡോൾബി സൗണ്ട് സിസ്റ്റം ഒഴിച്ചുകൂടാനാവാത്തതായി മാറി.1980കളിൽ ഡിജിറ്റൽ ഡോൾബി സംവിധാനം വീടുകളിലേക്കുമെത്തി ഡോൾബിയുടെ പ്രാചാരം ഒന്നുകൂടി വർധിപ്പിച്ചു.

1986ൽ ഡോൾബി സ്‌പെക്ട്രൽ റെക്കോഡിങ് (ഡോൾബി എസ്ആർ) രീതി പ്രാബല്യത്തിൽ വന്നു. ഡോൾബി സ്റ്റീരിയൊയെ അപേക്ഷിച്ച് കൂടിയ ശബ്ദ ആവൃത്തി പരിധിയും കുറഞ്ഞ ശബ്ദ വിരൂപണവും ഉള്ള ഡോൾബി എസ്ആറിൽ തീവ്രതയേറിയ ശബ്ദ തരംഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ ആലേഖനം ചെയ്യാനും സൗകര്യമുണ്ട്. ഡോൾബി സ്റ്റീരിയൊയും ഡോൾബി എസ്ആറും അനലോഗ് രീതിയിലാണ് ശബ്ദാലേഖനം പ്രാവർത്തികമാക്കുന്നത്[6].

ദീർഘകാലമായി അൾഷൈമേഴ്‌സ് രോഗബാധിതനായിരുന്ന അദ്ദേഹത്തിന് അർബുദവും ബാധിച്ചിരുന്നു.സാൻഫ്രാൻസിസ്കോയിൽ September 12, 2013 അന്ത്യം[7].

പുരസ്ക്കാരങ്ങളും ആദരവുകളും

[തിരുത്തുക]

സംഗീതരംഗത്തെ പ്രമുഖ പുരസ്‌കാരങ്ങളായ ഗ്രാമി 1995-ലും എമ്മിസ് 1989-ലും 2005-ലും ലഭിച്ചു.

യു.എസ്. പേറ്റന്റ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Schudel, Matt (September 15, 2013). "Ray Dolby, 80. Audio pioneer changed sound of music". The Washington Post. p. C8.
  2. "Ray Milton Dolby". Newsmakers. Detroit: Gale. 1986. K1618001948.
  3. "www.mathrubhumi.com". Archived from the original on 2013-09-13. Retrieved 2015-08-20.
  4. "www.madhyamam.com/news". Archived from the original on 2013-09-15. Retrieved 2015-08-20.
  5. malayalam.webdunia.com/article/international-news-in-malayalam
  6. www.reporterlive.com
  7. "ray-dolby-founder-of-dolby". Archived from the original on 2016-03-04. Retrieved 2015-08-20.
  8. 8.0 8.1 "AES Awards". Audio Engineering Society. Retrieved April 20, 2015.
  9. 9.0 9.1 "Academy Awards Database". Academy of Motion Picture Arts and Sciences. Retrieved April 20, 2015.
  10. "SMPTE Progress Medal Past Recipients". Society of Motion Picture and Television Engineers. Retrieved April 20, 2015.
  11. "The Eduard Rhein Ring of Honor Recipients". Eduard Rhein Foundation. Archived from the original on 2011-07-18. Retrieved April 20, 2015.
  12. "Technical GRAMMY Award". National Academy of Recording Arts and Sciences. Archived from the original on 2014-10-26. Retrieved April 20, 2015.
  13. "Medals, Technical Field Awards, and Recognitions". Institute of Electrical and Electronics Engineers. Retrieved 2013-09-15.
  14. Benzuly, Sarah (September 1, 2003). "Ray Dolby Receives Emmy Engineering Award". Mix.
  15. "Ray Dolby is inducted into the Television Academy Hall of Fame". Academy of Television Arts & Sciences. March 8, 2014.
  16. "Ray Dolby was Honored with a Posthumous Star on the Hollywood Walk of Fame". Hollywood Walk of Fame. January 22, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റേ_ഡോൾബി&oldid=3952254" എന്ന താളിൽനിന്ന് ശേഖരിച്ചത്