Jump to content

ഒറ്റകൊമ്പൻ കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യൂനികോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒറ്റകൊമ്പൻകുതിര
മറ്റുപേരുകൾ: യൂനികോൺ,Monocerus
The gentle and pensive maiden has the power to tame the unicorn, fresco, probably by Domenico Zampieri, c. 1602 (Palazzo Farnese, Rome)
ജീവി
ഗണംപൗരാണികശാസ്ത്രം
സമാന ജീവികൾQilin, Re'em, Indrik, Shadhavar, Camahueto, Karkadann
വിവരങ്ങൾ
വിശ്വാസങ്ങൾലോകംമുഴുവനും
സ്ഥിതിഅറിവില്ലാത്തത്

പുരാതന ഭാരതത്തിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മായാശക്തികളുള്ള ഒരു സാങ്കല്പിക ജീവിവർഗ്ഗമാണ് ഒറ്റകൊമ്പൻകുതിര. പാശ്ചാത്യർ ഇവയെ യൂനി‌കോൺ എന്ന് വിളിക്കുന്നു, തമിഴർ ഇവയെ കൊമ്പുക് കുതിറൈ എന്നും ഹിന്ദിയിൽ ഇകസിങ്ക എന്നും വിശേഷിപ്പിക്കുന്നു. സിന്ധു നദിതട സംസ്കാരത്തിന്റ അവശേഷിപ്പുകളിൽ നിന്നും ഒറ്റ കൊമ്പ് മാത്രമുള്ള കുതിര സമാനമായ ജീവിയുടെ മുദ്രകൾ ലഭിച്ചിരുന്നു.

ഹാരപ്പൻ മോഹൻജദാരോ പ്രദേശങ്ങളിൽ നിന്നും ലഭിച്ച ഒറ്റകൊമ്പൻകുതിരയുടെ മുദ്രകൾ പുരാതന ഭാരതത്തിന് യൂനികോൺ ജീവി വർഗ്ഗവുമായുള്ള ബന്ധം എത്രമാത്രം വലുതായിരുന്നു എന്ന് എടുത്തുകാട്ടുന്നു. കണ്ടുകിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുരാതന ഇന്ത്യയിൽനിന്നും കണ്ടെടുത്ത യൂനികോൺ മുദ്രയാണ് ഏറ്റവും പഴക്കമേറിയ തെളിവിന്റ ഉറവിട സ്രോതസ്സായി കരുതിപോരുന്നത്, കൂടാതെ ബൈബിളിലും ഗ്രീക്ക് പുസ്തകങ്ങളിലും ഇവയെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടുവരുന്നുണ്ട്.

മുഖ്യമായും യൂറോപ്യൻ പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് യൂനികോൺ. നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള കുതിരയാണിത്. ചിലപ്പോൾ ഒരു ആടിനെ പോല്ലെ ഉള്ള ഊശാൻ താടിയും മാനിന് തുല്യമായ ശരീരവടിവും ഇവയിൽ കാണാൻ സാധിക്കുന്നതാണ്. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന ഗ്രീക്കിൽ ആണ് ഇവയെ കുറിച്ചുള്ള ആദ്യ എഴുത്ത് പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്. വളരെ വേഗത്തിൽ ഓടുവാനുള്ള കഴിവും, വളരെ ഉയരത്തിൽ കുതിച്ചുചാടുവാനുള്ള ശക്തിയും ഇവയ്ക്ക് ഉണ്ടന്നാണ് വിശ്വാസം. സങ്കല്പിക കഥകളിൽ ഇവ മായാജാലം ചെയ്യുന്നതായും പറക്കാനുള്ള കഴിവുള്ളതായും മായാനും മറയാനും സാധിക്കുന്നവരായും മേഘത്തിൽ കൂടെ സഞ്ചരിക്കുന്നവരായും മലകളുടെയും കുന്നുകളുടെയും മുകളിൽ പ്രത്യക്ഷപെടുന്നവരായും കണക്കാക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]

1^ Discussion of the Indus Valley Civilization with mention of unicorn seals

കൂടുതൽ വായനക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒറ്റകൊമ്പൻ_കുതിര&oldid=3481796" എന്ന താളിൽനിന്ന് ശേഖരിച്ചത്