Jump to content

ഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഫോൺ (വിവക്ഷകൾ) എന്ന താൾ കാണുക. ഫോൺ (വിവക്ഷകൾ)
ഒരു ഫോൺ, ഹംഗേറിയൻ ചിത്രകാരൻ പാൽ സിനെയ് മെർസെ വരച്ചത്

റോമൻ ഐതിഹ്യങ്ങളിൽ കാണുന്ന ഒരുതരം ജീവിയാണ് ഫോൺ. മനുഷ്യസ്പർശമേൽക്കാത്ത വനങ്ങളിലാണ് ഇവയുടെ വാസം. ഗ്രീക്ക് പുരാണങ്ങളിലെ ഡയൊനൈസസിന്റെ അനുയായികളായ സാറ്റൈർ എന്ന ജീവികളുയുമായി ഇവക്ക് ബന്ധമുണ്ട്. എന്നാൽ ആദ്യകാല ചിത്രീകരണങ്ങളിൽ ഫോണുകളും സാറ്റൈറുകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രണ്ടിനും അരക്ക് താഴെ ആടിനു സമാനമായ ശരീരവും മുകളിൽ മനുഷ്യ സമാനമായ ശരീരവുമാണുള്ളത്. എന്നാൽ സാറ്റൈറിന് മനുഷ്യ പാദങ്ങളും ഫോണിന് ആടിന്റെ കുളമ്പുകളുമാണുള്ളത്. റോമാ മതത്തിൽ ആടുമനുഷ്യരായ ഫോണസ് എന്നൊരു ദേവനും ഫോണ എന്നൊരു ദേവതയും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ഫോൺ&oldid=1806938" എന്ന താളിൽനിന്ന് ശേഖരിച്ചത്