പ്രംബനൻ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്തോനേഷ്യ |
മാനദണ്ഡം | i, iv[1] |
അവലംബം | 642 |
നിർദ്ദേശാങ്കം | 7°45′8″S 110°29′30″E / 7.75222°S 110.49167°E |
രേഖപ്പെടുത്തിയത് | 1991 (15th വിഭാഗം) |
വെബ്സൈറ്റ് | www |
ഇന്തോനേഷ്യയിലെ മദ്ധ്യ-ജാവയിൽ സ്ഥിതിചെയ്യുന്ന, 9-ആം നൂറ്റാണ്ടിൽ നിർമിച്ച ഒരു ഹൈന്ദവ ക്ഷേത്ര സമുച്ചയമാണ് പ്രംബനൻ. ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മദേവൻ, വിഷ്ണു, ശിവൻ എന്നിവരാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇന്തോനേഷ്യൻ നഗരമായ യോഗ്യകാർത്തയിൽനിന്നും ഏകദേശം 11 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[2]
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് പ്രംബനൻ. ഈ ക്ഷേത്രസമുച്ചയത്തിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ വാസ്തുവിദ്യയിൽ തീർത്ത ഒരു മഹാ നിർമ്മിതിയാണ് പ്രംബനൻ. ഇതിൽ ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിന് 47 മീറ്റർ(ഏകദേശം ഒരു 15നില കെട്ടിടത്തിന്റെ ഉയരം) ഉയരമുണ്ട്.[3] ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികൾ ഈ ക്ഷേത്രം സന്ദർശിക്കുന്നുണ്ട്.[4]
ക്ഷേത്ര സമുച്ചയം
[തിരുത്തുക]- This information does not take account of damage caused by the 2006 Yogyakarta earthquake
യഥാർത്ഥത്തിൽ 240 ക്ഷേത്രങ്ങളാണ് പ്രംബനൻ ക്ഷേത്ര സമുച്ചയത്തിൽ ഉണ്ടായിരുന്നത്. ഈ ക്ഷേത്രസമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങൾ ഇവയാണ്:
- 3 ത്രിമൂർത്തി ക്ഷേത്രങ്ങൾ: മൂന്ന് പ്രധാന ക്ഷേത്രങ്ങൾ: ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരുടെ ക്ഷേത്രങ്ങൾ
- 3 വാഹന ക്ഷേത്രങ്ങൾ: ത്രിമൂർത്തി ക്ഷേത്രങ്ങളുടെ മുന്നിൽ കാണപ്പെടുന്ന ഉപക്ഷേത്രങ്ങൾ. തിമൂർത്തികളുടെ വാഹനങ്ങളായ നന്ദി, ഗരുഡൻ, ഹംസം എന്നിവയാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ.
- 2 അപിത് ക്ഷേത്രങ്ങൾ: ത്രിമൂർത്തി ക്ഷേത്രങ്ങളുടേയും, വാഹന ക്ഷേത്രങ്ങളുടേയും ഇടയിലായി സ്ഥിതി ചെയ്യുന്ന രണ്ട് ക്ഷേത്രങ്ങൾ. ഒന്ന് തെക്കുദിക്കിലും മറ്റൊന്ന് വടക്ക് ദിക്കിലും.
- 4 കെലിർ ക്ഷേത്രങ്ങൾ:പ്രധാന ക്ഷേത്രസമുച്ചയത്തിനകത്ത് നാലു ദിക്കുകളിലുമായി സ്ഥിതിച്ചെയ്യുന്ന നാല് ഉപക്ഷേത്രങ്ങൾ
- 4 പതൊക് ക്ഷേത്രങ്ങൾ: പ്രധാന ക്ഷേത്രസമുച്ചയത്തിനകത്ത് നാല് മൂലകളിലുമായി സ്ഥിതിച്ചെയ്യുന്ന നാല് ഉപക്ഷേത്രങ്ങൾ
- 224 പെർവാര ക്ഷേത്രങ്ങൾ:ഈ ക്ഷേത്രങ്ങളെ എല്ലാം വലയം ചെയ്തുകൊണ്ട് നിർമിച്ചിരിക്കുന്ന അനേകം ഉപക്ഷേത്രങ്ങൾ. ചതുരാകൃതിയിലുള്ള നാല് നിരകളിലായി ഇവ ക്രമപ്പെടുത്തിയിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]കൊത്തുപണികൾ
[തിരുത്തുക]-
Relief at Prambanan temple compound
-
ശിവക്ഷേത്രത്തിലെ ഒരു ശില്പം
-
ശ്രീ രാമൻ
-
ദേവതയും അപ്സരസ്സുകളും
-
ബലരാമൻ
-
ശ്രീകൃഷ്ണന്റെ കംസനിഗ്രഹം.
-
കൊത്തുപണി
നിർമ്മിതികൾ
[തിരുത്തുക]-
പ്രധാന ശിവക്ഷേത്രം
-
വിഷ്ണു ക്ഷേത്രം
-
നന്ദി ക്ഷേത്രം
-
ബ്രഹ്മാവ്
-
വിഷ്ണു
-
ഗണപതി
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/642.
{{cite web}}
: Missing or empty|title=
(help) - ↑ Prambanan Temple Compounds – UNESCO World Heritage Centre
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-06. Retrieved 2015-07-29.
- ↑ Prambanan Temple
7°45′8″S 110°29′30″E / 7.75222°S 110.49167°E
$