Jump to content

ധരംശാല

Coordinates: 32°12′55″N 76°19′07″E / 32.21528°N 76.31861°E / 32.21528; 76.31861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dharamshala

Dharamsala
City
Clockwise from top: Skyline of Dharamsala, Triund, Kalachakra temple, HPCA Stadium, Bhagsunag Temple, Mcleodganj during winter
Nickname(s): 
Dhasa
Dharamshala is located in Himachal Pradesh
Dharamshala
Dharamshala
Location within the Indian state of Himachal Pradesh
Dharamshala is located in India
Dharamshala
Dharamshala
Location within India
Coordinates: 32°12′55″N 76°19′07″E / 32.21528°N 76.31861°E / 32.21528; 76.31861
Country India
State Himachal Pradesh
DistrictKangra
നാമഹേതുDerives its name from an old Hindu sanctuary, called Dharamsàla which stood there once.[1]
Member of legislative AssemblySudhir Sharma[2]
ഭരണസമ്പ്രദായം
 • ഭരണസമിതിDharamshala Municipal Corporation[3]
 • MayorOnkar Singh Nehria
വിസ്തീർണ്ണം
 • ആകെ27.60 ച.കി.മീ.(10.66 ച മൈ)
ഉയരം
1,457 മീ(4,780 അടി)
ജനസംഖ്യ
 (2015)[4]
 • ആകെ62,596
 • റാങ്ക്2nd in HP
 • ജനസാന്ദ്രത2,300/ച.കി.മീ.(5,900/ച മൈ)
സമയമേഖലUTC+5:30 (IST)
PIN
176 215
Telephone code+91- 01892
വാഹന റെജിസ്ട്രേഷൻHP- 39(RLA), 68(RTO), 01D/02D(Taxi)
ClimateCwa
വെബ്സൈറ്റ്edharamshala.in

ഹിമാചൽ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനവും കാൻഗ്ര ജില്ലയുടെ ആസ്ഥാനവുമാണ് ധരംശാല അഥവാ ധർമശാല(ഹിന്ദി: धर्मशाला; തിബറ്റൻ: དྷ་རམ་ས་ལ་; Hindi pronunciation /d̪ʱərmʃɑlɑ/) [5][6][7] ഇത് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ (Central Tibetan Administration) ആസ്ഥാനം കൂടിയാണ് .


ചരിത്രം

[തിരുത്തുക]
Library of Tibetan Works and Archives

ഭൂമിശാസ്ത്രം

[തിരുത്തുക]
ധരംശാല താഴ്വാരം.

ധരംശാല സ്ഥിതി ചെയ്യുന്നത് 32°13′00″N 76°19′12″E / 32.2167°N 76.32°E / 32.2167; 76.32 അക്ഷാംശ രേഖാംശത്തിലാണ്. [8], സമുദ്രനിരപ്പിൽ നിന്ന് 1457 metres (4780 feet) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധരംശാലയുടെ മൊത്തം വിസ്തീർണ്ണം 29 km² ആണ്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852 ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല.

ധർമശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധർമശാല യും ലോവർ ധർമശാല യും. അപ്പർ ധർമശാല (ഉയരം 1,700 m or 5,580 ft) ഇപ്പോഴും ഒരു ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ലോവർ ധർമശാല (ഉയരം : 460 m 1,510 ft) ഒരു വ്യവസായികകേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പർ ധർമശാല മക് ലോഡ് ഗഞ്ച് (McLeod Ganj) എന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ ദലൈ ലാമയുടെ താമസസ്ഥലം ഇവിടെയാണ്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [9] 19,034 ആണ്. ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് . ശരാശരി സാക്ഷരത ശതമാനം 77% ആണ്. ഇത് ദേശിയ സാക്ഷരതാ ശതമാനത്തിനേക്കാൾ കൂടുതലാണ്.


പ്രധാന വസതികൾ

[തിരുത്തുക]

കാലാവസ്ഥ

[തിരുത്തുക]

ഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവനും വളരെ തണുത്തതാണ്. ഡിസംബർ ജനുവരി മാസങ്ങളിൽ ഇവിടെ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ട്. മഞ്ഞുകാലം മുഴുവൻ ഇവിടെ കനത്ത മഞ്ഞു കെട്ടി കിടക്കുന്നു. വേനൽക്കാല താപനില 22 °C മുതൽ 38 °C വരെ വ്യത്യാസപ്പെടുന്നു.

എത്തിച്ചേരാൻ

[തിരുത്തുക]

പത്താൻ കോട്ട് നിന്ന് 120 കി.മി. യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതണ്. അടുത്തുള്ള റെയിവേ സ്റ്റേഷനൻ കാൻഗ്രയിൽ ആണ്. അടുത്തുള്ള വിമാനതാവളം 15കി.മി. അകലെ കാൻഗ്രക്ക് അടുത്തുള്ള ഗാഗൽ ആണ്. ഇവിടെ നിന്ന് ദിവസവും ദൽഹിയിലേക്ക് വിമാനസർവീസ് ഉണ്ട്.

  • ഏറ്റവും അടുത്ത വിമാനത്താവളം - ഗഗ്ഗൽ എയർപോർട്ട് - ധരംശാലയിൽ നിന്ന് ഒരു മണിക്കൂർ യാത്ര.
  • ചണ്ഡിഗഡ്, ഡെൽഹി, സിംല എന്നിവടങ്ങളിൽ നിന്ന് വാതാനുകൂലിത ബസ്സുകൾ എല്ലാ ദിവസവും ലഭ്യമാണ്.
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ പത്താൻ‌കോട്ടിനടുത്തുള്ളചക്കി ബാങ്ക് ആണ്. ധർമ്മശാലയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്.

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]
  • സെ. ജോൺസ് ചർച്ച്
  • ത്രിയുണ്ട് (Triund) (2975 m)
  • കുണാൽ പത്രി Kunal Pathri
  • ബ്രജേശ്വരി അമ്പലം brajeshwari temple
  • ദരി dari
  • Cafe Boom Boom the Fifth, popular restaurant with tourists
  • ഖനിയര khaniyara
  • അഖംജർ മഹാദേവ് aghanjar mahadev
  • ഇന്ദ്രു നാഗ് അമ്പലം indru nag temple
  • ഗോൾ‌ഫ് കോഴ്സ് golf course (yol cant)
  • കരേരി തടാകം kareri lake
  • ലാം ദാൽ തടാകം lam dal lake
  • ചിന്മയ തപോവൻ Chinmaya Tapovan
  • ദാൽ തടാകം Dal lake
  • ധരം കോട്ട് Dharamkot (2100 m)
  • ഭഗ്‌സുനത്ത് Bhagsunath
  • തത്‌വാനി - മച്ചിരിയൽ Tatwani and Machhrial
  • ചാമുണ്ട മന്ദിർ Chamunda Mandir
  • ത്രിലോൿപുർ Trilokpur
  • മസ്‌രൂർ Masrur (rock temple)
  • നൂർ‌പൂർ Nurpur[10]
  • നോബുലിങ്ക ഇൻസ്റ്റിറ്റ്യൂട്ട് Norbulingka Institute
  • സിദ്ദ്‌ബ്ബരി Sidhbari
  • ആദി ശക്തി അമ്പലം Adi Shakti Temple , Naddi
  • കാംഗ്ഡ കോട്ട - Historical fort of kangra in Purana Kangra.
  • ഹരിപ്പു ഗ്രാമ Haripu Village

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Gazetteer of the Kangra District" (PDF). Calcutta Central Press. 1883–1884.
  2. "Details | eVidhan- Himachal Pradesh". hpvidhansabha.nic.in.
  3. "Home". edharamshala.in.
  4. "Demographics – MCD-Dashboard-Document Management System".
  5. "Notification, Government of Himachal Pradesh" (PDF).
  6. "It's official, Dharamshala is second capital of Himachal Pradesh". 2 March 2017.
  7. Sharma, Arvind (20 January 2017). "Dharamshala Declared Second Capital of Himachal". hillpost.in. Retrieved 17 May 2019.
  8. Falling Rain Genomics, Inc - Dharamsala
  9. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
  10. Himachal Pradesh Tourism Dep. Co.
  • Verma, V. 1996. Gaddis of Dhauladhar: A Transhumant Tribe of the Himalayas. Indus Publishing Co., New Delhi.
  • Handa, O. C. 1987. Buddhist Monasteries in Himachal Pradesh. Indus Publishing Co., New Delhi. ISBN 81-85182-03-5.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ധരംശാല യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ധരംശാല&oldid=3985185" എന്ന താളിൽനിന്ന് ശേഖരിച്ചത്