Jump to content

തുന്നൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന ആഞ്ചർ, 1890 ൽ വരച്ച തുന്നുന്ന അരയത്തി എന്ന ചിത്രം

സൂചിയും നൂലും ഉപയോഗിച്ച് രണ്ടുവസ്തുക്കൾ തമ്മിൽ യോജിപ്പിക്കുന്ന കരകൗശലമാണ് തുന്നൽ അഥവാ തയ്യൽ. ചരിത്രാധീതകാലത്തുള്ള ഏറ്റവും പഴയ വസ്ത്രകലയണ് തുന്നൽ. നൂലു നൂല്പും തുണിനെയ്തും കണ്ടു പിടിയ്കുന്നതിനു മുൻപു് ശിലായുഗത്തിലെ മനുഷ്യർ പ്രകൃതിയിൽ നിന്നും ലഭിച്ചിരുന്ന നാരുകളും രോമങ്ങളും നൂലിനുപകരമുപയോഗിച്ച് എല്ലും ആനക്കൊമ്പും കൊണ്ട് തുന്നിയതായി ചരിത്ര രേഖകൾ പറയുന്നു. മെത്ത, മെത്തയുറ,തലയിണയുറ, ജാലകവിരി, തലയിണ, കമ്പിളി വസ്ത്രങ്ങൾ, പുസ്തക നിർമ്മാണം തുടങ്ങിയ കരകൗശല വ്യവസായം തുന്നലുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആയിരക്കണക്കിന് വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്. 19-ആം നൂറ്റാണ്ടിൽ തുന്നൽ യന്ത്രത്തിന്റെ കണ്ടുപിടിത്തവും ഇരുപതാം നൂറ്റാണ്ടിലെ കമ്പ്യൂട്ടർ വൽക്കരണവും വഴി മൊത്തവ്യവസായം ഉടലെടുത്തു. എന്നിരുന്നാലും പാരമ്പര്യ വസ്ത്രങ്ങളും മറ്റും ഇപ്പോഴും കൈകൊണ്ടു തന്നെയാണ് തുന്നുന്നത്.

പുറത്തേക്കുള്ളകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തുന്നൽ&oldid=3088919" എന്ന താളിൽനിന്ന് ശേഖരിച്ചത്